Home
Computer

ഒന്നര ലക്ഷം രൂപ വിലയുള്ള പാനസോണിക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

പാനസോണിക് തങ്ങളുടെ പുതിയ ലാപ്ടോപ്പായ ടഫ്ബുക്ക് FZ-55 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓട്ടോമോട്ടീവ്, ഫെഡറൽ, പബ്ലിക് സേഫ്റ്റി, യൂട്ടിലിറ്റികൾ, ഡിഫൻസ്, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ എന്നിവയിലെ പ്രൊഫഷണലുകളെ ലക്ഷ്യമിട്ടാണ് ഈ ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പുതിയ ലാപ്‌ടോപ്പ് ഒരു ഹണികോമ്പ് സ്റ്റൈൽ മഗ്നിഷ്യം കെസിങ് ഹാൻഡിലുമായിട്ടാണ് വരുന്നത്. 2.25 കിലോഗ്രാം വരെ ഭാരമുള്ള ഡിവൈസാണ ഇത്. ഒന്നര ലക്ഷം രൂപ വരെ വിലയും ഈ ലാപ്ടോപ്പിന് ഉണ്ട്.

പാനസോണിക് ടഫ്ബുക്ക് FZ-55: ഇന്ത്യയിലെ വില

പാനസോണിക് ടഫ്ബുക്ക് FZ-55: ഇന്ത്യയിലെ വില

പുതിയ പാനസോണിക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പിന്റെ അടിസ്ഥാന വേരിയന്റിന് 1,49,000 രൂപയാണ് വില (എക്സ്ക്ലൂസീവ് 18% ജിഎസ്ടി). ലാപ്‌ടോപ്പ് ഉടൻ തന്നെ രാജ്യമെമ്പാടുമുള്ള പാനസോണിക് പാർട്ടണർ സ്റ്റോറുകൾ വഴി ലഭ്യമാകും. വിൽപ്പന തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ തന്നെ ഈ ലാപ്ടോപ്പ് വിപണിയിൽ ലഭ്യമാകുമെന്നാണ് സൂചനകൾ.

പാനസോണിക് ടഫ്ബുക്ക് FZ-55: സവിശേഷതകൾ

പാനസോണിക് ടഫ്ബുക്ക് FZ-55: സവിശേഷതകൾ

പാനസോണിക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പ് 14 ഇഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. 16: 9 അസ്പാക്ട് റേഷിയോ ഉള്ള ഈ ഡിസ്പ്ലേയാണ് ഇത്. മൂന്ന് ഡിസ്പ്ലേ കോൺഫിഗറേഷനുകളിൽ ലാപ്ടോപ്പ് ലഭ്യമാണ്. ഫുൾ എച്ച്ഡി ടച്ച് സ്ക്രീൻ പാനൽ, ഫുൾ എച്ച്ഡി പാനൽ, എച്ച്ഡി റെഡി പാനൽ എന്നിവയാണ് ഈ ഡിസ്പ്ലെ വേരിയന്റുകൾ. രണ്ട് സിപിയു കോൺഫിഗറേഷനുകളിലും ഡിവൈസ് ലഭ്യമാകും. ഇതിൽ ആദ്യത്തേത് 8th ജനറേഷൻ ഇന്റൽ കോർ ഐ5 വിപ്രോ പ്രോസസറാണ്, ഇത് 4.1 ജിഗാഹെർട്‌സ് വരെ ക്ലോക്ക് ചെയ്യുന്നു. രണ്ടാമത്തേത് 8th ജനറേഷൻ ഇന്റൽ കോർ ഐ7 വിപ്രോ പ്രോസസറാണ്, ഇത് 4.8 ജിഗാഹെർട്സ് വരെ ക്ലോക്ക് ചെയ്യുന്നു.

പാനസോണിക്ക്

ഐആർ സെൻസറും പ്രൈവസി കവറും ഉള്ള 2 മെഗാപിക്സൽ ക്യാമറയും ഈ ഡിവൈസിൽ പാനസോണിക്ക് നൽകിയിട്ടുണ്ട്. 1 ടിബി വരെ എസ്എസ്ഡി സ്റ്റോറേജുമായി ജോടിയാക്കിയ 32 ജിബി വരെ റാമുമായാണ് ഡിവൈസ് വരുന്നത്. സുരക്ഷയ്ക്കായി കോൺ‌ടാക്റ്റ് എസ്‌സി‌ആർ‌എക്സ് 1 (+1), കോൺ‌ടാക്റ്റ്ലെസ് എസ്‌സി‌ആർ, എഫ്‌പി‌ആർ എന്നിവ നൽൽകിയിട്ടുണ്ട്. ഇത് മൈക്രോസോഫ്റ്റിന്റെ വിൻഡോസ് 10 പ്രോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പാനാസോണിക്ക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്.

ബാറ്ററി

പാനസോണിക്ക് ടഫ്ബുക്ക് FZ-55 ലാപ്ടോപ്പിന്റെ ഫുൾ എച്ച്ഡി വേരിയന്റിന് ഒരൊറ്റ ചാർജിൽ 19 മണിക്കൂറും രണ്ടാമത്തെ ബാറ്ററി ഉപയോഗിച്ച് 38 മണിക്കൂറും ബാറ്ററി ബാക്ക് അപ്പ് നൽകുന്നു. എച്ച്ഡി വേരിയന്റിന് ഒരൊറ്റ ചാർജിൽ 20 മണിക്കൂർ വരെയും രണ്ടാമത്തെ ബാറ്ററിയിൽ 40 മണിക്കൂർ വരെയും ബാക്ക് അപ്പ് നൽകും. കണക്റ്റിവിറ്റി ഓപ്ഷനുകളായി 4 യുഎസ്ബി 3.1 (ജെൻ 1), 1 റഗ്ഡ് യുഎസ്ബി (യുഎസ്ബി 2.0), 1 എച്ച്ഡിഎംഐ പോർട്ട്, 1 സീരിയൽ പോർട്ട്, 1 വിജിഎ പോർട്ട്, 2 ലാൻ പോർട്ട്, 1 മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ഡിവിഡി ഡ്രൈവ്, 1 ഡ്യുവൽ പാത്ത് ത്രൂ എന്നിവ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
Panasonic has launched its new laptop Toughbook FZ-55 in the Indian market. The laptop is priced at Rs 1,49,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X