Home
Computer

പോക്കോയുടെ ലാപ്ടോപ്പുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഷവോമിയുടെ സബ് ബ്രാന്റായിരുന്ന പോക്കോ സ്വതന്ത്ര ബ്രാന്റായി മാറിയത് അടുത്ത കാലത്താണ്. കുറഞ്ഞ വിലയും മികച്ച സവിശേഷതകളുമുള്ള സ്മാർട്ട്ഫോണുകൾ പോക്കോ എന്ന ബ്രാന്റിനെ വളരെ പെട്ടെന്ന് ജനപ്രീയമാക്കി. ഇപ്പോഴിതാ തങ്ങളുടെ പ്രൊഡക്ട് പോർട്ട്ഫോളിയോ വിപുലീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോക്കോ. പോക്കോയുടെ ടിഡബ്ല്യുഎസ് ഇയർബഡുകൾ വൈകാതെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പോക്കോ ലാപ്ടോപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്.

പോക്കോയുടെ ലാപ്ടോപ്പുകൾ

പോക്കോയുടെ ലാപ്ടോപ്പുകൾ വൈകാതെ ഇന്ത്യൻ വിപണിയിലെത്തും. ഈ ലാപ്ടോപ്പുകൾ ബിഐഎസ് സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തു. രണ്ട് ബാറ്ററി മോഡലുകളായ R15B02W, R14B02W എന്നിവയാണ് ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷനിൽ‌ കണ്ടെത്തിയത്. ബാറ്ററി മോഡലുകളുടെ ബിഐഎസ് സർട്ടിഫിക്കേഷൻ ആദ്യമായി കണ്ടെത്തിയത് ടിപ്പ്സ്റ്റർ മുകുൾ ശർമയാണ്. സർട്ടിഫിക്കേഷനിൽ പോക്കോ ബ്രാൻഡിംഗ് കാണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

എംഐ ലാപ്ടോപ്പുകൾ

എംഐ ലാപ്ടോപ്പുകളെ പോക്കോ ലാപ്ടോപ്പുകൾ എന്ന പേരിൽ പേര് മാറ്റിയാണോ പുറത്തിറങ്ങുക എന്നകാര്യം ഇതുവരെ വ്യക്തമായിട്ടില്ല. നിരവധി റെഡ്മി സ്മാർട്ട്‌ഫോണുകൾ പോക്കോ ഡിവൈസുകളായി പേര് മാറ്റി വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നതിനാൽ തന്നെ ലാപ്ടോപ്പുകളുടെ കാര്യത്തിലും ഇത്തരമൊരു നടപടി പ്രതീക്ഷിക്കാവുന്നതാണ്. ഷവോമി എംഐ നോട്ട്ബുക്കും എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷനും ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു. ഈ രണ്ട് ലാപ്ടോപ്പുകളുടെയും പേര് മാറ്റി പോക്കോ ലാപ്ടോപ്പുകളായി അവതരിപ്പിക്കാനും സാധ്യതയുണ്ട്.

പോക്കോ ലാപ്ടോപ്പുകൾ ഇന്ത്യയിൽ

പോക്കോ ലാപ്ടോപ്പുകൾ ഇന്ത്യയിൽ

R15B02W എന്ന മോഡൽ നമ്പരുള്ള ബാറ്ററിയെ കുറിച്ച് അന്വേഷിച്ചാൽ ചെന്നെത്തുക ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി പ്രോ 15.6 ഇഞ്ച് ലാപ്‌ടോപ്പിന്റെ ഡിസൈനിലേക്കാണ്. പുതിയ പോക്കോ ലാപ്ടോപ്പുകൾ ഈ ഷവോമി ലാപ്ടോപ്പ് തന്നെ പേര് മാറ്റി അവതരിപ്പിക്കുന്നതാകാം എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഈ റിപ്പോർട്ടുകളെല്ലാം ഊഹങ്ങളായി മാത്രമേ കാണാൻ സാധിക്കുകയുള്ളു.

ഷവോമി

പോക്കോ ഇപ്പോൾ ഒരു സ്വതന്ത്ര ബ്രാൻഡാണ്. എന്നാൽ ഇപ്പോഴും ഷവോമിയുടെ ഉടമസ്ഥതയിലാണ് കമ്പനി എന്നതിനാൽ തന്നെ ഷവോമി നിർമ്മാണ യൂണിറ്റുകളെയാണ് കമ്പനി ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ എംഐയുഐ സോഫ്റ്റ്വെയറും പോക്കോ ഉപയോഗിക്കുന്നു. മുകളിൽ സൂചിപ്പിച്ചത് വരെ ഷവോമി, റെഡ്മി സ്മാർട്ട്‌ഫോണുകൾ പോക്കോ ഡിവൈസുകളായി പേര് മാറ്റി വിപണിയിൽ അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പോക്കോ ലാപ്ടോപ്പും ഷവോമി ലാപ്ടോപ്പായി അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

എംഐ നോട്ട്ബുക്ക്

പുറത്തിറങ്ങാനിരിക്കുന്ന പോക്കോ ലാപ്‌ടോപ്പുകൾ ഷവോമി പ്രോ 15.6-ഇഞ്ച് ലാപ്ടോപ്പിന്റെയോ എംഐ നോട്ട്ബുക്ക് സീരീസിന്റെയോ റീബ്രാൻഡഡ് പതിപ്പായിരിക്കുമോ എന്ന് വരും ദിവസങ്ങളിലെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകും. ഇതല്ലെങ്കിൽ മറ്റൊരു ഷവോമി ലാപ്‌ടോപ്പായിരിക്കും പോക്കോ ലാപ്ടോപ്പായി പുറത്തിറങ്ങുന്നത്. പോക്കോ ലാപ്ടോപ്പുകൾ എപ്പോവായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ബി‌ഐ‌എസ് സർ‌ട്ടിഫിക്കേഷൻ‌ ലിസ്റ്റിങിൽ ഉണ്ടായത് കൊണ്ട് തന്നെ അടുത്ത വർഷം ആദ്യം ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
Popular smartphone brand Poco is all set to launch laptops. Poco laptops to be launched in India soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X