റിയൽമിയുടെ ഇന്ത്യയിലെ ആദ്യ ലാപ്ടോപ്പായ റിയൽമി ബുക്ക് സ്ലിം വിപണിയിലെത്തി

|

റിയൽ‌മിയുടെ ഇന്ത്യയിലെ ആദ്യത്ത ലാപ്ടോപ്പായ റിയൽമി ബുക്ക് സ്ലിം വിപണിയിൽ അവതരിപ്പിച്ചു. റിയൽ‌മി ജിടി 5ജി, റിയൽ‌മി ജിടി മാസ്റ്റർ എഡിഷൻ എന്നീ സ്മാർട്ട്ഫോണുകൾക്ക് ഒപ്പമാണ് ഈ ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 11th ജനറേഷൻ ഇന്റൽ കോർ i5 സിപിയുവുമായി വരുന്ന ഈ ലാപ്ടോപ്പിന്റെ ഡിസൈൻ ഏറെ ആകർഷകമാണ്. ആപ്പിൾ മാക്ബുക്ക് ലാപ്‌ടോപ്പുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ലാപ്ടോപ്പ് നിർമ്മിച്ചിരിക്കുന്നത്. റിയൽമി ബുക്ക് സ്ലിം വിപണിയിലെ മറ്റുള്ള ലാപ്ടോപ്പുകളെക്കാൾ വളരെ മെലിഞ്ഞതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

റിയൽമി ബുക്ക് സ്ലിം: വിലയും ലഭ്യതയും

റിയൽമി ബുക്ക് സ്ലിം: വിലയും ലഭ്യതയും

റിയൽമി ബുക്ക് സ്ലിം ലാപ്ടോപ്പിന്റെ ഇന്റൽ കോർ i3, 8ജിബി റാം + 256ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ മോഡലിന് 46,999 രൂപയാണ് വില. ഇന്റൽ കോർ ഐ5, 8ജിബി റാം+ 512ജിബി സ്റ്റോറേജ് ഓപ്ഷന് 59,999 രൂപ വിലയുണ്ട്. ലോഞ്ച് ഓഫർ എന്ന നിലയിൽ, റിയൽ‌മി ബേസ് വേരിയന്റ് 44,999 രൂപയ്ക്ക് ലഭ്യമാക്കുന്നു, 512 ജിബി സ്റ്റോറേജ് മോഡൽ 56,999 രൂപയ്ക്കും ലഭ്യമാകും. ഈ ലാപ്‌ടോപ്പ് റിയൽ ബ്ലൂ, റിയൽ ഗ്രേ കളർ ഓപ്ഷനുകളിൽ വിൽപ്പനയ്ക്ക് എത്തും. ഓഗസ്റ്റ് 30 മുതലാണ് ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെയാണ് വിൽപ്പന നടക്കുന്നത്.

റിയൽമി ബുക്ക് സ്ലിം: സവിശേഷതകൾ

റിയൽമി ബുക്ക് സ്ലിം: സവിശേഷതകൾ

റിയൽ‌മെ ബുക്ക് സ്ലിം വിൻഡോസ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നത്. വിൻഡോസ് 11ലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യാൻ കഴിയും. 14 ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ 2K (2,160x1,440 പിക്സൽസ്)യാണ് റെസല്യൂഷൻ ഡിസ്പ്ലെയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. 100 ശതമാനം sRGB കളർ ഗാമറ്റ്, 3: 2 അസ്പാക്ട് റേഷിയോ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഈ ലാപ്ടോപ്പ് സാധാരണ ലാപ്ടോപ്പുകളുടെ ഡിസ്പ്ലെയേക്കൾ 33 ശതമാനം വരെ തെളിച്ചമുള്ളതായാണ് കമ്പനി അവകാശപ്പെടുന്നത്.

ഡിസ്പ്ലെ

ലാപ്ടോപ്പിന്റെ ഡിസ്പ്ലെയുടെ വശങ്ങളിൽ 5.3 മില്ലീമീറ്റർ കട്ടിയുള്ള നേർത്ത ബെസലുകളും മുകളിൽ 8.45 മില്ലീമീറ്ററുള്ള ബെസലുമാണ് ഉള്ളത്. നേർത്ത ബെസെൽ ഡിസൈൻ അതിന്റെ സ്ക്രീൻ-ടു-ബോഡി റേഷിയോ 90 ശതമാനമായി ഉയർത്താൻ സഹായിച്ചിട്ടുണ്ടെന്ന് റിയൽ‌മി അവകാശപ്പെടുന്നു. ആപ്പിൾ മാക്ബുക്ക് എയറിൽ ഉള്ള 82 ശതമാനം സ്ക്രീൻ-ടു-ബോഡി റേഷ്യോയെക്കാൾ കൂടുതലാണ് ഇത്.

ഇന്റൽ കോർ i5

റിയൽ‌മി ബുക്ക് സ്ലിം 11th ജനറേഷൻ ഇന്റൽ കോർ i5-1135G7 സിപിയു, ഇന്റൽ ഐറിസ് Xe ഗ്രാഫിക്സ്, 8GB LPDDR4x റാം എന്നിവയുമായിട്ടാണ് വരുന്നത്. 512GB വരെ PCIe SSD സ്റ്റോറേജും നിങ്ങൾക്ക് ലഭിക്കും. ഈ ലാപ്ടോപ്പിൽ ഒരു ഡ്യുവൽ ഫാൻ 'സ്റ്റോം കൂളിംഗ്' തെർമൽ മാനേജ്മെന്റ് സിസ്റ്റവും ഉണ്ട്. ലാപ്ടോപ്പിൽ പിസി കണക്റ്റ് എന്ന ഫീച്ചർ റിയൽ‌മി പ്രീലോഡ് ചെയ്തിട്ടുണ്ട്, ഇത് ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ റിയൽ‌മി ബുക്ക് സ്ലിമിലേക്ക് കണക്ട് ചെയ്യാൻ സഹായിക്കുന്നു. ഫോണിന്റെ സ്ക്രീൻ നേരിട്ട് ലാപ്ടോപ്പിൽ കാണാനും ഇതിലൂടെ സാധിക്കുന്നു.

കീ ബോർഡ്

ഈ ലാപ്‌ടോപ്പിന്റെ ഡിസ്പ്ലേയിൽ ഫയലുകൾ വലിച്ചിട്ട് ഫയൽ ട്രാൻസ്ഫർ ചെയ്യാനാകും. റിയൽ‌മി ബുക്ക് സ്ലിം ഒരു ബാക്ക്‌ലിറ്റ് കീ ബോർഡുമായിട്ടാണ് വരുന്നത്. മൂന്ന് പോയിന്റുകളിലുള്ള ബാക്ക്‌ലൈറ്റ് സെറ്റിങ്സും 1.3 എംഎം കീ ട്രാവലും ഉള്ള കീബോർഡാണ് ഇത്. മൾട്ടിടച്ച് ഗസ്റ്ററുകളും മൈക്രോസോഫ്റ്റിന്റെ PTP പ്രിസിഷൻ ടച്ച് സാങ്കേതികവിദ്യയെയും സപ്പോർട്ട് ചെയ്യുന്ന ഒരു ടച്ച്പാഡും ഇതിൽ ഉണ്ട്. ടു-ഇൻ-വൺ ഫിംഗർപ്രിന്റ്-പവർ ബട്ടണും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

ഓഡിയോ

റിയൽ‌മി ബുക്ക് സ്ലിം രണ്ട് ഹർമ്മൻ സ്പീക്കറുകളുമായിട്ടാണ് വരുന്നത്. ഈ സ്പീക്കറുകൾക്ക് ഡിടിഎസ് ഓഡിയോ ടെക്നോളജി സപ്പോർട്ടും ഉണ്ട്. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സപ്പോർട്ടുള്ള അൽഗോരിതങ്ങളും നോയിസ് ക്യാൻസലേഷനുള്ള പ്രീ-പ്രോസസ്സിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന രണ്ട് മൈക്രോഫോണുകളും ഈ ലാപ്‌ടോപ്പിലുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈഫൈ 6, ബ്ലൂടൂത്ത്, യുഎസ്ബി 3.2 ജെൻ 2 ടൈപ്പ്-സി പോർട്ട്, യുഎസ്ബി-എ 3.1 ജെൻ 1 പോർട്ട്, തണ്ടർബോൾട്ട് 4 പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ലാപ്‌ടോപ്പിൽ 54Wh ബാറ്ററിയും 65W സൂപ്പർ ഫാസ്റ്റ് ചാർജിങും ഉണ്ട്.

Best Mobiles in India

English summary
Realme has launched its first laptop in India. The design of this Realme Book Slim laptop which comes with 11th generation Intel Core i5 CPU is very attractive.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X