മാക്‌ബുക്കിൻറെ രൂപകൽപ്പനയിൽ വരുന്ന റിയൽമി ബുക്ക് സ്ലിം ഇന്ത്യയിൽ അവതരിപ്പിക്കും

|

ഒന്നിലധികം ടീസറുകൾക്ക് ശേഷം റിയൽമി ബുക്ക് സ്ലിം ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. റിയൽമിയിൽ നിന്നുള്ള ഏറ്റവും പുതിയ വിഭാഗമാണ് ഇപ്പോൾ കമ്പനി അവതരിപ്പിക്കുവാൻ പോകുന്നത്. റിയൽമി ബുക്ക് സ്ലിം ഇന്ത്യയിൽ ഓഗസ്റ്റ് 18 ന് ഉച്ചയ്ക്ക് 12:30 ന് അവതരിപ്പിക്കും, കൂടാതെ ഇവന്റ് കമ്പനിയുടെ യൂട്യൂബ്, സാമൂഹ്യമാധ്യമ ചാനലുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യും. റിയൽമി ജിടി, ജിടി മാസ്റ്റർ എഡിഷൻ സ്മാർട്ട്ഫോണുകളും കമ്പനി ഈ ഇവന്റിൽ അവതരിപ്പിക്കും. ലാപ്ടോപ്പ് മെലിഞ്ഞതായിരിക്കുമെന്നും കുറച്ച് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ കാണാമെന്നും ടീസർ പോസ്റ്റർ സൂചിപ്പിക്കുന്നു. റിയൽ‌മി ബുക്ക് സ്ലിം ഫ്ലിപ്കാർട്ട് വഴിയും ലഭ്യമാകും.

കൂടുതൽ വായിക്കുക: ജീവനക്കാരെ നിരീക്ഷിക്കാൻ വീടുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനൊരുങ്ങി കമ്പനി

റിയൽമി ബുക്ക് സ്ലിം സവിശേഷതകൾ

റിയൽമി ബുക്ക് സ്ലിം സവിശേഷതകൾ

റിയൽമി അതേ ദിവസം തന്നെ ചൈനയിൽ റിയൽമി ബുക്ക് ലാപ്‌ടോപ്പ് അവതരിപ്പിക്കുകയും ഡിസ്പ്ലേ സവിശേഷതകൾ സ്ഥിരീകരിക്കുന്ന ഒരു ടീസർ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനയിലെ റിയൽമി ബുക്ക് ഇന്ത്യയിലെ റിയൽമി ബുക്ക് സ്ലിം ആയിരിക്കാം, പക്ഷേ രണ്ടും തികച്ചും വ്യത്യസ്തമായ മോഡലുകളാകാനുള്ള സാധ്യതയുണ്ട്. റിയൽ‌മി ബുക്കിൽ 2160 x 1440 പിക്‌സൽ റെസല്യൂഷനോടുകൂടിയ 2K ഡിസ്പ്ലേ, 3: 2 ആസ്പെക്റ്റ് റേഷിയോ, 100 ശതമാനം എസ്ആർജിബി കളർ ഗാമറ്റ് എന്നിവ ഉണ്ടാകും.

 ഡിസ്പ്ലെയുടെ അടിയിൽ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാർട്ട്ഫോണായ എംഐ മിക്സ് 4 പുറത്തിറങ്ങി ഡിസ്പ്ലെയുടെ അടിയിൽ ക്യാമറയുള്ള ഷവോമിയുടെ ആദ്യ സ്മാർട്ട്ഫോണായ എംഐ മിക്സ് 4 പുറത്തിറങ്ങി

മാക്‌ബുക്കിൻറെ രൂപകൽപ്പനയിൽ വരുന്ന റിയൽമി ബുക്ക് സ്ലിം ഇന്ത്യയിൽ അവതരിപ്പിക്കും

ഈ ലാപ്ടോപ്പിന് ഒരു വലിയ ട്രാക്ക്പാഡ്, മുകളിൽ ബെസലിൽ ഒരു വെബ്ക്യാം, താഴെ ബെസലിൽ റിയൽമി ലോഗോ എന്നിവയുണ്ടെന്ന് പ്രൊമോഷണൽ ചിത്രങ്ങൾ കാണിക്കുന്നു. ഡിസ്പ്ലേയ്ക്ക് ചുറ്റും മെലിഞ്ഞ ബെസലുകളും വലത് ഭാഗത്തായി 3.5 എംഎം ഓഡിയോ ജാക്കും യുഎസ്ബി എ പോർട്ടും ഉണ്ട്. അലുമിനിയം ബോഡി, സിൽവർ കളർ ഓപ്‌ഷനിൽ വരുന്ന ഇവയുടെ ഡിസൈൻ പ്രധാനമായും ആപ്പിൾ മാക്ബുക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

സോണി ഇന്ത്യയിൽ രണ്ട് വലിയ സ്ക്രീനുള്ള പുതിയ പ്രീമിയം സ്മാർട്ട് ടിവികൾ അവതരിപ്പിച്ചുസോണി ഇന്ത്യയിൽ രണ്ട് വലിയ സ്ക്രീനുള്ള പുതിയ പ്രീമിയം സ്മാർട്ട് ടിവികൾ അവതരിപ്പിച്ചു

മാക്‌ബുക്കിൻറെ രൂപകൽപ്പനയിൽ വരുന്ന റിയൽമി ബുക്ക് സ്ലിം ഇന്ത്യയിൽ അവതരിപ്പിക്കും

റിയൽമി ബുക്ക് സ്ലിം 14 ഇഞ്ച് 2 കെ ഡിസ്‌പ്ലേയിൽ 300 നിറ്റസ് പീക്ക് ബ്രൈറ്റ്‌നെസ് വരുന്നു. ഇന്റൽ എക്‌സ്ഇ ഗ്രാഫിക്സ്, 16 ജിബി റാം, 512 ജിബി പിസിഐഇ സ്റ്റോറേജ് എന്നിവയുള്ള ഇലവൻത്ത് ജനറേഷൻ കോർ i5-1135G7 ടൈഗർ ലേക്ക് പ്രോസസ്സറാണ് ഇതിന് കരുത്ത് പകരുന്നത്. ബോർഡിലെ പോർട്ടുകളിൽ യുഎസ്ബി 3.2 ജെൻ 1, 2x യുഎസ്ബി C 3.1 പോർട്ടുകൾ, 3.5mm ഓഡിയോ ജാക്ക്, ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഈ ലാപ്‌ടോപ്പിന് 1.3 കിലോഗ്രാം ഭാരമുണ്ടെന്നും 65W ഫാസ്റ്റ് ചാർജിംഗിന് സപ്പോർട്ടുള്ള 54Wh ബാറ്ററിയും ലഭിക്കുമെന്ന് പറയപ്പെടുന്നു.

ആരാധകരെ ഞെട്ടിച്ച് ഷവോമി ഇത്തവണ പുറത്തിറക്കിയത് ആദ്യത്തെ റോബോട്ടായ 'സൈബർഡോഗ്'ആരാധകരെ ഞെട്ടിച്ച് ഷവോമി ഇത്തവണ പുറത്തിറക്കിയത് ആദ്യത്തെ റോബോട്ടായ 'സൈബർഡോഗ്'

Best Mobiles in India

English summary
It's a new market for the company, and the laptop will compete with the RedmiBook notebooks that debuted earlier this month in India. The Realme Book Slim will go on sale in India on August 18th at 12:30 p.m. IST, with the event live-streamed on the company's YouTube and other media channels.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X