ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 50,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5 ലാപ്‌ടോപ്പുകൾ

|

ലാപ്ടോപ്പുകൾ വാങ്ങുന്ന ആളുകൾക്ക് ഏത് മോഡൽ വാങ്ങണം എന്ന കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. എല്ലാ വില വിഭാഗത്തിലും മികച്ച ലാപ്ടോപ്പുകൾ തന്നെ ഇന്ത്യയിൽ ലഭ്യവുമാണ്. അത്യാവശ്യം വേഗത്തിൽ പ്രവർത്തിക്കുന്ന മികച്ച ഡിസ്പ്ലെയും വലിയ ബാറ്ററി ബാക്ക്അപ്പുമെല്ലാം നൽകുന്ന ഒരു ലാപ്ടോപ്പ് വേണമെങ്കിൽ അത് 50000 രൂപയിൽ താഴെയുള്ള വിലയിൽ ലഭ്യമാകും. ഇത്തരമൊരു ലാപ്ടോപ്പ് അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ലാപ്ടോപ്പുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 

ലാപ്ടോപ്പുകൾ

50000 രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിലെ മികച്ച ലാപ്ടോപ്പുകളുടെ പട്ടികയിൽ അസൂസ്, സാംസങ്, എച്ച്പി, റിയൽമി, റെഡ്മി, എംഎസ്ഐ തുടങ്ങിയ ബ്രാന്റുകളുടെ ലാപ്ടോപ്പുകളാണ് ഉള്ളത്. വിപണിയിൽ ഇതിനകം ജനപ്രിതി നേടിയ ലാപ്ടോപ്പുകളാണ് ഇവയെല്ലാം. 50000 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ് ഈ ലാപ്ടോപ്പുകൾ. അത്യാവശ്യം എല്ലാ ജോലികൾക്കും ഉപയോഗിക്കാവുന്ന ലാപ്ടോപ്പുകൾ കൂടിയാണ് ഇവയെല്ലാം. നിങ്ങൾക്ക് ഈ മാസം വാങ്ങാവുന്ന 50000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകളും അവയുടെ സവിശേഷതകളും നോക്കാം.

അസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തിഅസൂസ് ആർഒജി സെഫറസ് എം16 2022 എഡിഷൻ ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

അസൂസ് വിവോബുക്ക് 15

അസൂസ് വിവോബുക്ക് 15

അസൂസ് വിവോബുക്ക് 15 ഒഎൽഇഡി ഇന്റൽ കോർ ഐ3 വേരിയന്റിന് ഇന്ത്യയിൽ 46,990 രൂപയാണ് വില. ഈ ലാപ്ടോപ്പ് 15.6-ഇഞ്ച് ഫുൾ എച്ച്ഡി ഒലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. വെസ ഡിസ്പ്ലെ എച്ച്ഡിആർ 500 ട്രൂ ബ്ലാക്ക്, 100% ഡിസിഐഇ കളർ ഗാമറ്റ്, പാന്റോൺ വാലിഡേറ്റഡ് കളർ റിപ്രൊഡക്ഷൻ, ടിയുവി റെയിൻലാൻഡ് സർട്ടിഫിക്കേഷൻ എന്നിവയെല്ലാം ഇതിനുണ്ട്. 8 ജിബിയോ 16 ജിബിയോ DDR4 റാമുള്ള ലാപ്ടോപ്പിൽ 512 ജിബി വരെ M.2 NVMe PCIe എസ്എസ്ഡി ഉണ്ട്. 1 ടിബി സാറ്റ എച്ച്ഡിഡി വരെയും ലാപ്ടോപ്പിൽ ഉണ്ട്.

എച്ച്പി 14എസ്
 

എച്ച്പി 14എസ്

എച്ച്പി 14എസ് ലാപ്ടോപ്പിന്റെ i3 പ്രോസസറും 4 ജിബി വരെ റാമുമുള്ള വേരിയന്റിന് 44,999 രൂപയാണ് വില. 1.53 കിലോഗ്രാം ഭാരമുള്ള പുതിയ എച്ച്പി14എസ് ഒമ്പത് മണിക്കൂർ വരെ ബാറ്ററി ലൈഫുമായിട്ടാണ് വരുന്നത്. യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്കായി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. നിങ്ങൾ വാങ്ങുന്ന വേരിയന്റിനെ ആശ്രയിച്ച്, ഇന്റലിന്റെ 10th ജനറേഷൻ i3 അല്ലെങ്കിൽ i5 പ്രോസസറുകളാണ് ലാപ്ടോപ്പ് പ്രവർത്തിപ്പിക്കുന്നത്. എച്ച്പി 14എസ് ലാപ്ടോപ്പിൽ 78 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള മൈക്രോ-എഡ്ജ് ഡിസ്‌പ്ലേകളാണ് ഉള്ളത്.

ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ പുതിയ അസൂസ് സെൻബുക്ക് 14 ലാപ്ടോപ്പ്ഇന്ത്യൻ ലാപ്ടോപ്പ് വിപണി പിടിക്കാൻ പുതിയ അസൂസ് സെൻബുക്ക് 14 ലാപ്ടോപ്പ്

റിയൽമി ബുക്ക് സ്ലിം

റിയൽമി ബുക്ക് സ്ലിം

റിയൽമി ബുക്ക് സ്ലിമിന്റെ ഇന്റൽ കോർ i3 പ്രോസസർ വേരിയന്റിന് 40,999 രൂപയാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഈ മോഡലിൽ ഉണ്ടാവുക. റിയൽമി ബുക്ക് സ്ലിം വിൻഡോസ് 10ലാണ് പ്രവർത്തിക്കുന്നത്. വിൻഡോസ് 11ലേക്കുള്ള സൗജന്യ അപ്‌ഗ്രേഡും ഈ ലാപ്ടോപ്പിൽ വാഗ്ദാനം ചെയ്യുന്നു. 2കെ (2,160x1,440 പിക്‌സൽ) റെസല്യൂഷനുള്ള 14 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ലാപ്ടോപ്പിൽ റിയൽമി നൽകിയിട്ടുള്ളത്. റിയൽമി ബുക്ക് സ്ലിം ലാപ്‌ടോപ്പിൽ 11th ജനറേഷൻ ഇന്റൽ കോർ i5-1135G7 സിപിയു ആണ് ഉള്ളത്. ഇന്റെൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സും ലാപ്ടോപ്പിലുണ്ട്. 8 ജിബി വരെ LPDDR4x റാമുള്ള ലാപ്ടോപ്പിൽ 512 ജിബി വരെ PCIe എസ്എസ്ഡി സ്റ്റോറേജും ഉണ്ട്.

റെഡ്മി ബുക്ക് പ്രോ

റെഡ്മി ബുക്ക് പ്രോ

റെഡ്മിബുക്ക് പ്രോയുടെ 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് ഇന്ത്യയിൽ 46,999 രൂപയാണ് വില. ഇന്റഗ്രേറ്റഡ് ഐറിസ് എക്സ്ഇ ഗ്രാഫിക്സുള്ള ലാപ്ടോപ്പിൽ ഇന്റൽ i5-1300H പ്രോസസറാണ് റെഡ്മി നൽകിയിട്ടുള്ളത്. 15.6 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് റെഡ്മി ബുക്ക് പ്രോ ലാപ്‌ടോപ്പിലുള്ളത്. ഈ ലാപ്ടോപ്പ് വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്നു. മൈക്രോസോഫ്റ്റ് ഓഫീസ് ഹോം എഡിഷൻ 2019 ഈ ലാപ്ടോപ്പിൽ പ്രീ-ലോഡ് ചെയ്‌തിട്ടുണ്ട്.

കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾകമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാനുള്ള മാർഗങ്ങൾ

സാംസങ് ഗാലക്സി ബുക്ക് ഗോ

സാംസങ് ഗാലക്സി ബുക്ക് ഗോ

സാംസങ് ഗാലക്സി ബുക്ക് ഗോ 14 ഇഞ്ച് ഡിസ്‌പ്ലേ മോഡൽ സിൽവർ കളർ വേരിയന്റിന് ഇന്ത്യയിൽ 38990 രൂപയാണ് വില വരുന്നത്. ഈ ലാപ്ടോപ്പ് സ്നാപ്ഡ്രാഗൺ 7സി ജെൻ 2 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി ബുക്ക് ഗോ ലാപ്ടോപ്പിൽ അഡ്രിനോ ജിപിയുവും ഉണ്ട്. ഇത് വിൻഡോസ് 11 ഹോം എഡിഷനിൽ പ്രവർത്തിക്കുന്നു. 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 42.3Wh ബാറ്ററിയും ഈ ലാപ്ടോപ്പിൽ സാംസങ് നൽകിയിട്ടുണ്ട്. ചെയ്യുന്നു. ഇത് മികച്ച ബാക്ക്അപ്പ് നൽകുന്ന ബാറ്ററി തന്നെയാണ്.

എംഎസ്ഐ മോഡേൺ 14

എംഎസ്ഐ മോഡേൺ 14

എംഎസ്ഐ മോഡേൺ 14 ലാപ്ടോപ്പിന് ഇന്ത്യയിൽ 48990 രൂപയാണ് വില. മികച്ച ശേഷിയുള്ള ഇന്റൽ 10th ജെൻ കോർ i5 പ്രോസസറും 8 ജിബി DDR4 റാമും ആണ് ലാപ്ടോപ്പിലുള്ളത്. അൾട്രാഫാസ്റ്റ് 512 ജിബി എസ്എസ്ഡിയാണ് സ്റ്റോറേജ്. ഈ ലാപ്‌ടോപ്പ് അതിന്റെ കുറഞ്ഞ ഭാരം കാരണം എളുപ്പത്തിൽ കൊണ്ടുനടക്കാവുന്നതാണ്. എംഎസ്ഐ മോഡേൺ 14ന് 1.3 കിലോഗ്രാം മാത്രമേ ഭാരം ഉള്ളൂ. വായു കടന്നുപോകാനും ഉപകരണം തണുപ്പിക്കാനും അനുവദിക്കുന്ന എർഗോ ലിഫ്റ്റ് ഡിസൈനും ലാപ്‌ടോപ്പിന്റെ സവിശേഷതയാണ്.

30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച ലാപ്ടോപ്പുകൾ

Best Mobiles in India

English summary
Take a look at the best laptops that can be bought this April for less than Rs 50,000. This includes laptops from brands such as Asus, Samsung, HP, Realme, Redmi and MSI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X