എഎംഡി റൈസൺ 5000 സിപിയുമായി റെഡ്മി ബുക്ക് പ്രോ മെയ് 26 ന് അവതരിപ്പിക്കും
ഷവോമിയുടെ അനുബന്ധ സ്ഥാപനമായ റെഡ്മി മറ്റൊരു അന്താരാഷ്ട്ര ലോഞ്ച് പരിപാടിക്ക് ഒരുങ്ങുന്നു. റെഡ്മി നോട്ട് 10 അൾട്രയും റെഡ്മി ബുക്ക് പ്രോയും മറ്റ് നിരവധി ഡിവൈസുകളും അവതരിപ്പിക്കുമെന്ന് ബ്രാൻഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. മെയ് 26 ന് റെഡ്മി ബുക്ക് പ്രോ അവതരിപ്പിക്കുമ്പോൾ മറ്റുള്ള ഡിവൈസുകളും എപ്പോൾ അവതരിപ്പിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കൂടി ലഭിക്കും. എന്തായാലും ഇതുവരെ ലഭ്യമായിട്ടുള്ള വിശദാംശങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.
കൂടുതൽ വായിക്കുക: സ്നാപ്ഡ്രാഗൺ 765ജിയുടെ കരുത്തുമായി ഓപ്പോ റെനോ 5 എ പുറത്തിറങ്ങി; വിലയും സവിശേഷതകളും

റെഡ്മി നോട്ട് 10 അൾട്രയുടെയും റെഡ്മി ബുക്ക് പ്രോയുടെയും വിവിധ സവിശേഷതകളും പ്രത്യകതകളും ബ്രാൻഡ് സൂചിപ്പിക്കുന്നുണ്ട്. റെഡ്മി ബുക്ക് പ്രോ സീരീസ് ലാപ്ടോപ്പുകൾക്ക് ഏറ്റവും പുതിയ എഎംഡി 5000 സീരീസ് മൊബൈൽ സിപിയുകളാണ് നൽകുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു, ഇലവൻത്ത് ജനറേഷൻ ഇന്റൽ പ്രോസസറുകളെക്കാൾ ഇത് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു. മിക്ക മിഡ് റേഞ്ച് ഗെയിമിംഗ് ലാപ്‌ടോപ്പുകളെയും പോലെതന്നെ ഉയർന്ന റിഫ്രഷ് റേറ്റ് പാനലുള്ള 1080 പിക്‌സൽ ഡിസ്‌പ്ലേയാണ് ഈ ലാപ്‌ടോപ്പിന് വരുന്നത്. പൂർണ്ണ വലുപ്പത്തിലുള്ള യുഎസ്ബി-എ പോർട്ടുകൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ടുകൾ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

എഎംഡി റൈസൺ 5000 സീരീസ് സിപിയുകൾ സെൻ 3 ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ഇത് മികച്ച പ്രകടനം നൽകുമെന്ന് മാത്രമല്ല, താപം നിയന്ത്രിക്കുവാൻ കുറഞ്ഞ ചാർജ് ഉപയോഗിക്കുന്നതിനായി ക്രമീകരിച്ചിരിക്കുകയും ചെയ്യുന്നു. എംഐ നോട്ട്ബുക്ക് പ്രോ എക്സ് അവതരിപ്പിക്കുമെന്ന കാര്യവും ബ്രാൻഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇത് ആർടിഎക്സ് 3050 ടി ജിപിയു വരെയുള്ള ഇലവൻത്ത് ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് എച്ച് സീരീസ് പ്രോസസറുകൾ ഉൾപ്പെടുത്തി നിർമ്മിച്ചവയാണ്.

ഇപ്പോൾ, റെഡ്മി ബുക്ക് പ്രോ എൻവിഡിയ അല്ലെങ്കിൽ എഎംഡി ജിപിയു ഉപയോഗിക്കുമോ എന്ന കാര്യത്തെ കുറിച്ച് ഒരു വ്യക്തത നൽകുവാൻ കഴിയില്ല. രണ്ട് സാഹചര്യങ്ങളിലും, മികച്ച ഗെയിമിംഗ് പ്രകടനം നൽകാൻ ഈ ലാപ്‌ടോപ്പിന് കഴിയണം, കൂടാതെ 1080 പിക്‌സൽ ഏറ്റവും ആവശ്യപ്പെടുന്ന ഗെയിമുകൾ പോലും കൈകാര്യം ചെയ്യാൻ കഴിയണം. റെഡ്മി സീരീസിൽ നിന്നുള്ള ഈ ലാപ്ടോപ്പുകൾക്ക് താങ്ങാവുന്ന വിലയിലാണ് വരുന്നതെന്ന് അറിയപ്പെടുന്നു. കൂടാതെ, റെഡ്മി ബുക്ക് പ്രോ റൈസൺ 5000 സീരീസ് സിപിയു-പവേർഡ് ലാപ്‌ടോപ്പാകാൻ സാധ്യതയുണ്ട്. ഷവോമി ഇന്ത്യയിൽ കുറച്ച് എൻട്രി ലെവൽ, മിഡ് ടയർ ലാപ്ടോപ്പുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും കമ്പനി ഇതുവരെ രാജ്യത്ത് ഉയർന്ന നിലവാരത്തിലുള്ള ഒരു ഗെയിമിംഗ് ലാപ്ടോപ്പ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, റെഡ്മി ബുക്ക് പ്രോ സീരീസ് ഈ സ്ഥാനം ഏറ്റെടുത്തേക്കും. പക്ഷെ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.


Click it and Unblock the Notifications








