സ്നാപ്ഡ്രാഗൺ 765ജിയുടെ കരുത്തുമായി ഓപ്പോ റെനോ 5 എ പുറത്തിറങ്ങി; വിലയും സവിശേഷതകളും
ഓപ്പോ റെനോ 6 സീരീസ് ചൈനയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടെ കമ്പനി റെനോ 5 സീരീസിലേക്ക് പുതിയ ഡിവൈസ് ലോഞ്ച് ചെയ്തു. മറ്റൊരു പ്രീമിയം മിഡ് റേഞ്ച് ഓഫറായിട്ടാണ് റെനോ5 എ എന്ന ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 765ജി പ്രോസസർ, ഐപി 68 സർട്ടിഫൈഡ് ബോഡി തുടങ്ങിയ മികച്ച സവിശേഷതകളും ഈ ഡിവൈസിന് ഉണ്ട്. റെനോ 3എയുടെ പിൻഗാമിയായിട്ടാണ് ഡിവൈസ് സീരിസിലേക്ക് എത്തുന്നത്.

ഓപ്പോ റെനോ5 എ: സവിശേഷതകൾ
162 x 74.6 x 8.2 എംഎം അളവുകളും 182 ഗ്രാം ഭാരവുമുള്ള ഓപ്പോ റെനോ5 എ സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ ഇടതുവശത്ത് ക്യാമറ കട്ട് ഔട്ട് സ്ഥാപിച്ചിട്ടുണ്ട്. പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഈ ഡിവൈസിന്റെ സവിശേഷത. 6.5 ഇഞ്ച് എൽടിപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസലൂഷൻ ഉണ്ട്. ഡിസ്പ്ലെയ്ക്ക് ചുറ്റും സ്ലിം ബെസലുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഡിസ്പ്ലെ പാനിലിന് 90Hz റിഫ്രഷ് റേറ്റ്, 405 പിപിഐ പിക്സൽ ഡെൻസിറ്റി, 550 നൈറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവ നൽകിയിട്ടുണ്ട്.

റെനോ5 എയിൽ 64 എംപി പ്രൈമറി ലെൻസുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. പിന്നിലെ പാനലിന്റെ മുകളിൽ ഇടത് ഭാഗത്ത് ലംബമായിട്ടാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 119 ഡിഗ്രി എഫ്ഒവിയുള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി മോണോക്രോം ലെൻസ് എന്നിവയാണ് ക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഡിവൈസിൽ 16 എംപി ക്യാമറ പഞ്ച്-ഹോൾ ക്യാമറയാണ് നൽകിയിട്ടുള്ളത്.

മുകളിൽ സൂചിപ്പിച്ചത് പോലെ ഓപ്പോ റെനോ5 എ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസറാണ്. ഈ പ്രീമിയം മിഡ് റേഞ്ച് ക്വാൽകോം ചിപ്‌സെറ്റിനൊപ്പം 6 ജിബി റാമും 128 ജിബി നേറ്റീവ് സ്റ്റോറേജും നൽകിയിട്ടുണ്ട്. സ്റ്റോറേജ് തികയാതെ വരുന്ന ആളുകൾക്കായി ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും നൽകിയിട്ടുണ്ട്. കസ്റ്റം കളർ ഒഎസ് ഇന്റർഫേസുള്ള ആൻഡ്രോയിഡ് 11 ഒഎസിലാണ് റെനോ 5എ പ്രവർത്തിക്കുന്നത്.

റെനോ5 എ സ്മാർട്ട്ഫോണിൽ കണക്ടിവിറ്റി ഓപ്ഷനുകളായി 5ജി, സിംഗിൾ സിം കാർഡ്, യുഎസ്ബി ടൈപ്പ് സി പോർട്ട്, എൻഎഫ്‌സി, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് എന്നിവ നൽകിയിട്ടുണ്ട്. സുരക്ഷയ്‌ക്കായി പിൻവശത്ത് ഫിസിക്കൽ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയാണ് ഈ ഡിവൈസിന്റെ മറ്റൊരു സവിശേഷത.

ഓപ്പോ റെനോ5 എ ജാപ്പനീസ് വിപണിയിലാണ് അവതരിപ്പിച്ചത്. ഡിവൈസിന്റെ വിലയും വിൽപ്പനയും സംബന്ധിച്ച മറ്റ് വിവരങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ, ഈ ഹാൻഡ്‌സെറ്റ് ഇന്ത്യയിലോ മറ്റ് രാജ്യങ്ങളിലോ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളും കമ്പനി പുറത്ത് വിട്ടിട്ടില്ല. ഓപ്പോ റിനോ 6 സീരീസ് അടുത്തയാഴ്ച ലോഞ്ച് ചെയ്യാൻ പോവുകയാണ്. അതുകൊണ്ട് കമ്പനി ഇന്ത്യയിൽ റെനോ 5എ അവതരിപ്പിക്കുമോ അതോ പകരം റെനോ 6 സീരീസ് നേരിട്ട് അവതരിപ്പിക്കുമോ എന്ന കാര്യത്തിലും വ്യക്തത ഇല്ല.


Click it and Unblock the Notifications








