റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷൻ ലാപ്ടോപ്പുകൾ ഇന്ത്യൻ വിപണിയിൽ എത്തി

|

റെഡ്മിയുടെ ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകളായ റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷൻ എന്നിവ പുറത്തിറങ്ങി. ഈ രണ്ട് റെഡ്മിബുക്ക് ലാപ്‌ടോപ്പുകളിലും ഏറ്റവും പുതിയ 11th ജനറേഷൻ ഇന്റൽ പ്രോസസ്സറുകളാണ് ഉള്ളത്. ഈ ലാപ്ടോപ്പുകളുടെ വില എംഐ നോട്ട്ബുക്ക് സീരീസിനേക്കാൾ കുറവാണ്. ലെനോവോ, എംഐ നോട്ട്ബുക്ക് 14, ലെനോവോ ഐഡിയപാഡ് സ്ലിം 3 എന്നിങ്ങനെയുള്ള ലാപ്ടോപ്പുകളുമായിട്ടായിരിക്കും റെഡ്മിനബുക്ക് സീരിസിലെ രണ്ട് ലാപ്ടോപ്പുകളും മത്സരിക്കുന്നത്.

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ: വില

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ: വില

ഇന്റൽ കോർ ഐ5, 512GB SSD, 8GB റാം കോൺഫിഗറേഷനിലാണ് റെഡ്മിബുക്ക് പ്രോ ലഭിക്കുന്നത്. റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ ഇന്റൽ കോർ i3, 8GB റാം, 256GB/512GB സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ട് ലാപ്‌ടോപ്പുകളും ചാർക്കോൾ ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമേ ലഭിക്കുകയുള്ളു. റെഡ്മിബുക്ക് പ്രോയുടെ വില 49,999 രൂപയാണ്. റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷൻ 256 ജിബി മോഡലിന് 41,999 രൂപയും 512 ജിബി മോഡലിന് 44,999 രൂപയുമാണ് വില.

വിൽപ്പന

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ ലാപ്ടോപ്പുകൾ ഫ്ലിപ്കാർട്ട്, എംഐയുടെ വെബ്സൈറ്റ് എന്നിവയിലൂടെ സ്വന്തമാക്കാം. ആഗസ്റ്റ് 6, ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. ഈ ലാപ്ടോപ്പുകൾ ആദ്യ വിൽപ്പനയിലൂടെ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാർഡുടമകൾക്ക് പ്രോ, ഇ-ലേണിംഗ് വേരിയന്റുകളിൽ യഥാക്രമം 3,500 രൂപയും 2,500 രൂപയും കിഴിവ് ലഭിക്കും.

10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ: സവിശേഷതകൾ
 

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ: സവിശേഷതകൾ

റെഡ്മിബുക്ക് പ്രോയും റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷനും 15.6 ഇഞ്ച് ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്, 1,920 x 1,080 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. മുൻവശത്ത് ഒരു ജോടി 2W സ്റ്റീരിയോ സ്പീക്കറുകൾ ഡിടിഎസ് ഓഡിയോ സപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. 720 പി വെബ്‌ക്യാമും ഡ്യൂവൽ മൈക്രോഫോണുകളുമായാണ് ഈ ലാപ്‌ടോപ്പുകൾ വരുന്നത്. ലാപ്ടോപ്പുകളിൽ ബ്രഷ് ചെയ്ത മെറ്റൽ ഫിനിഷുള്ള പോളികാർബണേറ്റ് ചേസിസാണ് ഉള്ളത്. ലാപ്ടോപ്പുകൾക്ക് 1.8 കിലോഗ്രാം ഭാരവും 19.9 മില്ലീമീറ്റർ കനവുമാണ് ഉള്ളത്.

വിൻഡോസ്

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷൻ ലാപ്ടോപ്പുകൾ വിൻഡോസ് പ്രിസിഷൻ ഡ്രൈവറുകളുള്ള വലിയ മൾട്ടി-ടച്ച് ട്രാക്ക്പാഡുകളും 1.5 എംഎം കീ ട്രാവൽ ഉള്ള ഒരു കീബോർഡുമായാണ് വരുന്നത്. റെഡ്മിബുക്ക് പ്രോയ്ക്ക് കരുത്ത് പകരുന്നത് 11th ജനറേഷൻ ഇന്റൽ കോർ i5-11300H ടൈഗർ ലേക്ക് പ്രോസസറാണ്, ഇന്റൽ ഐറിസ് Xe ഗ്രാഫിക്സ് ഓൺബോർഡുമായിട്ടാണ് ഇത് വരുന്നത്. റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷനിൽ 11th ജനറേഷൻ ഇന്റൽ കോർ i3-1115G4 ടൈഗർ ലേക്ക് എസ്ഒസിയാണ് ഉള്ളത്. രണ്ട് ലാപ്‌ടോപ്പുകളിലും 8 ജിബി ഡിഡിആർ 4 റാമാണ് ഉള്ളത്.

ബാറ്ററി

റെഡ്മിബുക്ക് സീരിസിലെ രണ്ട് ലാപ്‌ടോപ്പുകളും ഒറ്റ ചാർജിൽ 10 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. ലാപ്‌ടോപ്പുകൾ 65W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുവെന്നും ഏകദേശം 30 മിനിറ്റിനുള്ളിൽ ബാറ്ററി 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്നും കമ്പനി പറയുന്നു. യുഎസ്ബി-എ പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി-സി പോർട്ട്, വൈഫൈ, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ പോർട്ട് എന്നിവയുൾപ്പെടെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുമായാണ് ഈ ലാപ്ടോപ്പുകൾ വരുന്നത്.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും

Best Mobiles in India

English summary
Redmi has launched its first laptops in India, the Redmibook Pro and the Redmibook e-Learning Edition. Both Redmibook laptops have the latest 11th generation Intel processors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X