RedmiBook: ഇന്ത്യയിലെ റെഡ്മി ആദ്യത്തെ ലാപ്ടോപ്പിന്റെ ലോഞ്ച് ഇന്ന്

|

ഷവോമി ഇന്ത്യയിലെ ആദ്യത്തെ റെഡ്മിബുക്ക് ലാപ്‌ടോപ്പുകൾ ഇന്ന് അവതരിപ്പിക്കും. കഴിഞ്ഞ വർഷം എംഐ നോട്ട്ബുക്ക് ലാപ്ടോപ്പുകൾ രാജ്യത്ത് ലോഞ്ച് ചെയ്ത ഷവോമി താരതമ്യേന വില കുറഞ്ഞ ലാപ്ടോപ്പുകൾ ആയിട്ടായിരിക്കും റെഡ്മിബുക്ക് പുറത്തിറക്കുന്നത്. വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും ഒരുപോലെ ലക്ഷ്യമിട്ടായിരിക്കും റെഡ്മിബുക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. ഇതിനകം തന്നെ ചൈനയിൽ റെഡ്മിബുക്ക് ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഷവോമി തന്നെ ഇന്തയിൽ പുറത്തിറങ്ങുന്ന റെഡ്മിബുക്ക് ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ ചിലത് വെളിപ്പെടുത്തിയിരുന്നു.

 

റെഡ്മിബുക്ക്

റെഡ്മിബുക്ക് സീരിസിൽ വരുന്നതാണ് എങ്കിലും പുതിയ ലാപ്‌ടോപ്പുകളുടെ പേര് ഷവോമി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. പുതിയ ലാപ്ടോപ്പുകൾ റെഡ്മിബുക്ക് 15 എന്നപേരിലായിരിക്കും വരുന്നതെന്ന് ടീസറുകൾ വ്യക്തമാക്കുന്നു. ഇത് അനുസരിച്ച് ലാപ്‌ടോപ്പിന് 15 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കും. വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലിയായ ഒരു റെഡ്മിബുക്കും ഈ സീരിസിൽ പ്രതീക്ഷിക്കുന്നു. ലോഞ്ച് ഇവന്റിൽ വച്ച് ഷവോമി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും.

10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയും വമ്പൻ ബാറ്ററിയുമുള്ള മികച്ച സ്മാർട്ട്ഫോണുകൾ

ഇന്ത്യയിലെ ലോഞ്ച്

റെഡ്മിബുക്ക് ലാപ്‌ടോപ്പുകളുടെ ഇന്ത്യയിലെ ലോഞ്ച് ഓൺലൈൻ ഇവന്റിലൂടെയാണ് നടക്കുന്നത്. അടുത്ത കാലത്ത് പുറത്തിറങ്ങിയ മറ്റ് ഷവോമി ഉൽപ്പന്നങ്ങൾ പോലെ. ഉച്ചയ്ക്ക് 12നാണ് ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. റെഡ്മിബുക്ക് ഇന്ത്യ ലോഞ്ച് ലൈവ് സ്ട്രീമിംഗ് റെഡ്മി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ലഭ്യമാകും. ലോഞ്ച് ഇവന്റിൽ വച്ച് തന്നെ ഈ ഡിവൈസിന്റെ വിൽപ്പന വിവരങ്ങളും കമ്പനി പുറത്ത് വിടും.

റെഡ്മിബുക്ക്: പ്രതീക്ഷിക്കുന്ന വില
 

റെഡ്മിബുക്ക്: പ്രതീക്ഷിക്കുന്ന വില

പുതിയ റെഡ്മിബുക്കിന്റെ വില എത്രയായിരിക്കും എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. ഷവോമി ടീസ് ചെയ്ത സവിശേഷതകൾ അനുസരിച്ച് ടോപ്പ് എൻഡ് മോഡലിന് 50,000 രൂപയിൽ താഴെ വില പ്രതീക്ഷിക്കാം. ഷവോമി ഇതിനകം തന്നെ എംഐ ലാപ്‌ടോപ്പുകൾ ഇതിനെക്കാൾ കൂടിയ വിലയ്ക്ക് വിൽക്കുന്നുണ്ട്. സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ അൽപ്പം കൂടി വില കുറഞ്ഞ റെഡ്മിബുക്കിന്റെ മറ്റൊരു മോഡൽ ഷവോമി അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.

പുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുംപുതിയ ഫോൺ വാങ്ങുന്നവർ കാത്തിരിക്കുക, ഓഗസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും

റെഡ്മിബുക്ക്: സവിശേഷതകൾ

റെഡ്മിബുക്ക്: സവിശേഷതകൾ

പുതിയ റെഡ്മിബുക്ക് ചാർക്കോൾ ഗ്രേ കളർ ഓപ്ഷനിൽ മാത്രമായിരിക്കും ലഭ്യമാകുന്നത്. സിൽവർ കളർ ഓപ്ഷന് ഷവോമി നൽകിയിട്ടുള്ള പേരാണ് ഇത്. റെഡ്മിബുക്ക് ഇന്റലിന്റെ 11th ജനറേഷൻ കോർ i3, കോർ i5 ടൈഗർ ലേക്ക് പ്രോസസറുകളുമായിട്ടായിരിക്കും പുറത്തിറങ്ങുന്നത്. ഇതിൽ 8 ജിബി റാമും 512 ജിബി എസ്എസ്ഡിയും ഉണ്ടായിരിക്കും. റെഡ്മിബുക്കിന് ഏകദേശം 10 മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടെന്ന് ഷവോമി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ഇത് 65W ചാർജറുമായിട്ടായിരിക്കും വരുന്നത്.

ഡിസ്‌പ്ലേ

റെഡ്മിബുക്ക് ലാപ്‌ടോപ്പിന് 15.6 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഉണ്ടാവുക. ഇതൊരു ഒരു ഫുൾ എച്ച്ഡി ഡിസ്പ്ലേ ആയിരിക്കും. കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയ എംഐ ലാപ്ടോപ്പുകളിൽ നിന്ന് വ്യത്യസ്തമായി, റെഡ്മിബുക്ക് മെഷീനുകളിൽ മുൻവശത്ത് എച്ച്ഡി വെബ്ക്യാമുകളും ഉണ്ടായിരിക്കും. സ്ക്രീനിന് ചുറ്റും ബെസലുകളും റെഡ്മി ബുക്കിൽ ഉണ്ടായിരിക്കും. ഈ ലാപ്ടോപ്പിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.0 എന്നിവയും യുഎസ്ബി 3.1 ടൈപ്പ്-സി, യുഎസ്ബി ടൈപ്പ്-എ, യുഎസ്ബി 2.0, എച്ച്ഡിഎംഐ, ഓഡിയോ ജാക്ക് എന്നിവയും ഉണ്ടായിരിക്കും.

പുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചുപുതിയ വൺപ്ലസ് നോർഡ് 2 സ്മാർട്ട്ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു

Best Mobiles in India

English summary
Xiaomi will launch India's first Redmibook laptops today. Redmibook will be launched in India for students and professionals alike.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X