ജിയോബുക്ക് എന്ന പേരിൽ വില കുറഞ്ഞ ലാപ്ടോപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിൽ റിലയൻസ് ജിയോ: റിപ്പോർട്ട്

|

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ലാപ്ടോപ്പ് നിർമ്മാണത്തിലേക്ക് കൂടി കടക്കുകയാണ്. ജിയോബുക്ക് എന്ന പേരിലായിരിക്കും ജിയോ തങ്ങളുടെ ലാപ്ടോപ്പ് പുറത്തിറക്കുന്നത് എന്ന് എക്സ്ഡിഎ റിപ്പോർട്ട് ചെയ്തു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് 4ജി സേവനം കുറഞ്ഞ വിലയിൽ നൽകുന്ന ജിയോഫോൺ എന്ന മൊബൈൽ അവതരിപ്പിച്ച ജിയോയുടെ ലാപ്ടോപ്പും കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെല്ലുലാർ കണക്ടിവിറ്റിയുള്ള ലാപ്ടോപ്പുകളായിരിക്കും ഇവ.

സെല്ലുലാർ കണക്റ്റിവിറ്റി

സെല്ലുലാർ കണക്റ്റിവിറ്റിയുള്ള ലാപ്‌ടോപ്പുകൾ പുറത്തിറക്കുന്നതിനായി അമേരിക്കൻ ചിപ്പ് മേക്കറായ ക്വാൽകോം റിലയൻസ് ജിയോയുമായി ചർച്ച നടത്തിയതായി 2018ൽ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മൂന്ന് വർഷത്തിന് ശേഷം ക്വാൽകോം ഹാർഡ്‌വെയറിനെ അടിസ്ഥാനമാക്കിയ ഒരു പ്രൊഡക്ട് ജിയോ വികസിപ്പിക്കുകയാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആദ്യകാല റിപ്പോർട്ടുകളിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ ഒഎസ്, ഫീച്ചറുകൾ എന്നിവയായിരിക്കും ജിയോബുക്കിൽ ഉണ്ടാവുക.

കൂടുതൽ വായിക്കുക: 18 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലെനോവോ യോഗ 6 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 18 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലെനോവോ യോഗ 6 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

ജിയോബുക്ക്

വിൻഡോസ് 10ൽ പ്രവർത്തിക്കുന്ന ലാപ്‌ടോപ്പായിരിക്കില്ല ജിയോബുക്ക്. പകരം ഗൂഗിളിന്റെ ആൻഡ്രോയിഡ് ഒഎസിലായിരിക്കും ഇത് പ്രവർത്തിക്കുന്നത്. എക്സ്ഡി‌എ റിപ്പോർട്ട് അനുസരിച്ച് ജിയോ അതിന്റെ ലാപ്ടോപ്പിൽ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ബേസ്ഡ് ഒഎസിനെ "ജിയോ ഒഎസ്" എന്നാണ് വിളിക്കുന്നത്. ജിയോയുടെ പ്രോട്ടോടൈപ്പ് ലാപ്‌ടോപ്പ് നിലവിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 665 (sm6125), 11nm ചിപ്‌സെറ്റ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഇത് 2019ന്റെ തുടക്കത്തിലാണ് അവതരിപ്പിച്ചത്. ചിപ്‌സെറ്റിൽ തന്നെ 4ജി എൽടിഇ മോഡവും ഇതിലുണ്ട്.

സോഫ്റ്റ്വെയർ
 

എക്സ്ഡി‌എ റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഡിവൈസുകൾ ഉണ്ടാക്കുകയും തേർഡ് പാർട്ടികൾക്കായി സോഫ്റ്റ്വെയർ വികസിപ്പിക്കുകയും ചെയ്യുന്ന എഞ്ചിനീയറിംഗ് സ്ഥാപനമായ ചൈന ആസ്ഥാനമായ ബ്ലൂബാങ്ക് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുമായി ജിയോ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ജിയോ ഫോണുകളിലെ കൈയോസിൽ പ്രവർത്തിക്കുന്ന പ്രൊഡക്ടുകൾ ഈ സ്ഥാപനമാണ് വികസിപ്പിക്കുന്നത്. ജിയോബുക്ക് പുറത്തിറക്കാനുള്ള ജിയോയുടെ പ്രവർത്തനം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ സജീവമായിട്ടുണ്ട്.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾകൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്ടോപ്പുകൾ

പ്രൊഡക്ട്

2021ന്റെ ആദ്യ പകുതി കഴിയുന്നതോടെ ജിയോബുക്ക് പുറത്തിറങ്ങിയേക്കും. പ്രൊഡക്ട് ഡെവലപ്പിങ് സൈകക്കിളിലെ പ്രധാന ഘട്ടമായ ഇവിടി അഥവാ എഞ്ചിനീയറിംഗ് വാലിഡേഷൻ ടെസ്റ്റിൽ ജിയോബുക്കിന് ഹാർഡ്‌വെയർ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. വിൻ‌ഡോസ് കീ ഉള്ള റീസൈക്കിൾ‌ കീബോർ‌ഡ് ആണ് ഇതിൽ ഉള്ളത്. ഏപ്രിൽ പകുതിയോടെ പ്രൊഡക്ട് ഡെവലപ്മെൻറ് സൈക്കിളിന്റെ ഘട്ടമായ പിവിടി അഥവാ പ്രൊഡക്റ്റ് വാലിഡേഷൻ ടെസ്റ്റ് നടക്കും. ഈ അവസരത്തിൽ കൂടുതൽ മികച്ച ഫീച്ചറുകളോടെ തന്നെ ലാപ്ടോപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാകും.

ബ്ലൂബാങ്ക്

ജിയോബുക്ക് വികസിപ്പിക്കുന്ന ഘട്ടത്തിൽ പല പരീക്ഷണങ്ങളും നടത്തുന്നുണ്ട്. ബ്ലൂബാങ്കും റിലയൻസ് ജിയോയും വിവിധ വെണ്ടർമാരിൽ നിന്ന് കുറഞ്ഞ ചെലവുള്ള ഘടകങ്ങൾ ലഭ്യമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ചെലവ് കുറയ്‌ക്കുന്നതിന് സ്‌നാപ്ഡ്രാഗൺ 665, ആൻഡ്രോയിഡ് എന്നിവ ജിയോബുക്കിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ജിയോബുക്കുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്ത് വന്നു എങ്കിലും ഈ ലാപ്ടോപ്പ് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും റിപ്പോർട്ടികളിൽ പറയുന്നില്ല. അതുകൊണ്ട് തന്നെ വിവരങ്ങളൊന്നും സ്ഥിരീകരിക്കാനും സാധിക്കില്ല.

കൂടുതൽ വായിക്കുക: റിലയൻസ് ജിയോ സ്പെക്ട്രം സ്വന്തമാക്കാനായി ലേലത്തിൽ ചിലവഴിച്ചത് 57,123 കോടി രൂപകൂടുതൽ വായിക്കുക: റിലയൻസ് ജിയോ സ്പെക്ട്രം സ്വന്തമാക്കാനായി ലേലത്തിൽ ചിലവഴിച്ചത് 57,123 കോടി രൂപ

Best Mobiles in India

English summary
Reliance Jio, India's largest telecom operator, is moving into laptop manufacturing. Jio will be releasing their laptop under the name Jiobook.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X