ഇന്റൽ ജാസ്പർ ലേക്ക് പ്രോസസർ കരുത്തേകുന്ന സാംസങ് ഗാലക്‌സി ക്രോംബുക്ക് അവതരിപ്പിച്ചു
സാംസങ് ഗാലക്‌സി ക്രോംബുക്ക് ഗോ ലാപ്ടോപ്പ് കമ്പനി പുതിയ ക്രോംബുക്ക് ഓപ്ഷനായി അവതരിപ്പിച്ചു. ഇന്റലിന്റെ ജാസ്പർ ലേക്ക് പ്രോസസറുകളുള്ള ഈ മോഡലിന് 8 ജിബി വരെ റാമുണ്ട്. എക്സ്പാൻഡ് ചെയ്യാവുന്ന 128 ജിബി വരെ ഇഎംഎംസി സ്റ്റോറേജും ഗാലക്സി ക്രോംബുക്ക് ഗോയിൽ ഉൾപ്പെടുന്നു. അതിന്റെ സെഗ്‌മെന്റിലെ മറ്റ് ചില ക്രോംബുക്കുകൾ പോലെ, സാംസങ് ഗാലക്‌സി ക്രോംബുക്ക്ഗോയ്ക്ക് ഒരു എൽടിഎ കണക്റ്റിവിറ്റി ഓപ്ഷനുമുണ്ട്.
കൂടുതൽ വായിക്കുക: 9,999 രൂപ വിലയുള്ള എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി

രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകളും സ്റ്റീരിയോ സ്പീക്കറുകളും ഈ ലാപ്ടോപ്പിൽ ഉൾപ്പെടുന്നു. സാംസങ് മൊബൈൽ പ്രസ്സ് വെബ്സൈറ്റ് അതിൻറെ ചിത്രങ്ങൾക്കൊപ്പം സാംസങ് ഗാലക്‌സി ക്രോംബുക്ക് ഗോ ലാപ്ടോപ്പും പട്ടികപ്പെടുത്തിയിരിക്കുന്നു. എന്നാൽ, ഈ ലാപ്ടോപ്പിൻറെ വിലയും, ലഭ്യതയും ഇതുവരെ സാംസങ് പ്രഖ്യാപിച്ചിട്ടില്ല.

സാംസങ് ഗാലക്‌സി ക്രോംബുക്ക് ഗോ ലാപ്ടോപ്പിൻറെ സവിശേഷതകൾ
14 ഇഞ്ച് ടിഎഫ്ടി എച്ച്ഡി (1,366x768 പിക്‌സൽ) ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി ക്രോംബുക്ക് ഗോയുടെ സവിശേഷത. ഇന്റൽ സെലറോൺ എൻ 4500 (ജാസ്പർ ലേക്ക്) പ്രോസസർ, ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ്, 4 ജിബി, 8 ജിബി എൽപിഡിഡിആർ 4 എക്സ് റാം എന്നിവയാണ് ഓപ്ഷനുകൾ. 32 ജിബി, 64 ജിബി, 128 ജിബി ഇഎംഎംസി സ്റ്റോറേജ് ഓപ്ഷനുകളും ക്രോംബുക്കിനുണ്ട്. ലഭ്യമായ സ്ലോട്ട് ഉപയോഗിച്ച് മൈക്രോ എസ്ഡി കാർഡ് വഴി ഇന്റർനാൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. ഗാലക്‌സി ക്രോംബുക്ക് ഗോ ലാപ്‌ടോപ്പിന് ഒരു എച്ച്ഡി (720 പിക്‌സൽ) വെബ്‌ക്യാമും ഡിജിറ്റൽ മൈക്രോഫോണും, ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകളുമുണ്ട്.

ഗാലക്സി ക്രോംബുക്ക് ഗോയിൽ സാംസങ് വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1 വയർലെസ് കണക്റ്റിവിറ്റി നൽകിയിട്ടുണ്ട്. നിങ്ങൾക്ക് രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, യുഎസ്ബി 3.2 പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ-മൈക്രോഫോൺ കോംബോ ജാക്ക് എന്നിവയും ലഭിക്കും. കൂടാതെ, ഗാലക്സി ക്രോംബുക്ക് ഗോയുടെ എൽടിഇ എഡിഷന് നാനോ സിം കാർഡ് സ്ലോട്ടും ഉണ്ട്. സാംസങ് ഗാലക്‌സി ക്രോംബുക്ക് ഗോ 42.3Whr ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 45W യുഎസ്ബി ടൈപ്പ്-സി ചാർജറിലൂടെയുള്ള ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. ഈ ലാപ്ടോപ്പിന് 327.1 x 225.6 x 15.9 മില്ലിമീറ്റർ അളവും 1.45 കിലോഗ്രാം ഭാരവുമുണ്ട്.


Click it and Unblock the Notifications