9,999 രൂപ വിലയുള്ള എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി
ഷവോമിയുടെ പുതിയ വെയറബിളായ എംഐ വാച്ച് റിവോൾവ് ആക്റ്റീവ് ഇന്ത്യൻ വിപണിയിൽ എത്തി. എംഐയുടെ റിവോൾവ് സീരിസിലെ രാജ്യത്തെ രണ്ടാമത്തെ സ്മാർട്ട് വാച്ചാണ് ഇത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ എംഐ വാച്ച് റിവോൾവിന്റെ പിൻഗാമിയായിട്ടാണ് എംഐ വാച്ച് റിവോൾവ് ആക്റ്റീവ് വിപണിയിലെത്തിയിരിക്കുന്നത്. രക്തത്തിലെ ഓക്സിജന്റെ അളവുകൾ അറിയാനുള്ള എസ്പിഒ 2 മോണിറ്റർ, ഇൻബിൾഡ് ജിപിഎസ് എന്നിവ പോലുള്ള മികച്ച സവിശേഷതകൾ പുതിയ സ്മാർട്ട് വാച്ചിൽ ഉണ്ട്.

ഷവോമിയുടെ പുതിയ സ്മാർട്ട് വാച്ച് എംഐ 11 ലൈറ്റ് സ്മാർട്ട്‌ഫോണിനൊപ്പമാണ് ലോഞ്ച് ചെയ്തത്. അമോലെഡ് ഡിസ്പ്ലേ, ആമസോൺ അലക്സാ ഇന്റഗ്രേഷൻ, സ്പോർട്സ് മോഡുകൾ എന്നിവ എംഐ വാച്ച് റിവോൾവ് ആക്റ്റീവിന്റെ പ്രധാന സവിശേഷതകളാണ്. വാച്ചിന്റെ ഭാരം 32 ഗ്രാം മാത്രമാണ്, ഇത് 35 ഗ്രാം ഭാരം വരുന്ന റെഡ്മി വാച്ചിനേക്കാൾ ഭാരം കുറഞ്ഞതാണ്. ആകർഷകമായ ഡിവൈസിനാണ് ഈ സ്മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്.

എംഐ വാച്ച് റിവോൾവ് ആക്റ്റീവ്: വില, ലഭ്യത
എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 9,999 രൂപയാണ് വില. കഴിഞ്ഞ വർഷം പുറത്തിറക്കിയ എംഐ വാച്ച് റിവോൾവിന്റെ അതേ നിലവാരത്തിലാണ് ഈ വിലയും. എന്നാൽ കഴിഞ്ഞ ദിവസം എംഐ വാച്ച് റിവോൾവിനറെ വില ഇന്ത്യയിൽ കുറച്ചിരുന്നു. പുതിയ ഡിവൈസിന്റെ ലോഞ്ചിന് മുന്നോടിയായാണ് വില കുറച്ചത്. ബ്ലാക്ക്, ബ്ലൂ, ബീജ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാച്ച് ലഭ്യമാകും. ബീജ്, നേവി ബ്ലൂ, കറുപ്പ്, ഒലിവ് ഗ്രീൻ, ലെതർ ബ്ലാക്ക്, മെറൂൺ എന്നീ വ്യത്യസ്ത കളറുകളിൽ ഈ വാച്ചിന്റെ സ്ട്രാപ്പുകൾ ലഭ്യമാകും.

എംഐ വാച്ച് റിവോൾവ് ആക്റ്റീവ്: സവിശേഷതകൾ
326 പിപിഐ ഹൈ റെസല്യൂഷനോടുകൂടിയ 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് എംഐ വാച്ച് റിവോൾവ് ആക്റ്റീവിൽ ഉള്ളത്. സ്‌ക്രീൻ ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ, റൈസ് ടു വേക്ക് എന്നീ സവിശേഷതകൾ സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട് വാച്ചിൽ നൂറിലധികം വാച്ച് ഫെയ്‌സുകൾ ലഭ്യമാകും. പിപിജി ഹൃദയമിടിപ്പ് സെൻസർ, ത്രീ-ആക്സിസ് ആക്‌സിലറേഷൻ സെൻസർ, ജിയോ മാഗ്നറ്റിക് സെൻസർ, വായു മർദ്ദത്തിനുള്ള ബാരോമീറ്റർ സെൻസർ, ഗൈറോസ്‌കോപ്പ്, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവ വാച്ചിലെ സെൻസറുകളാണ്.

രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാനുള്ള കഴിവ്, ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, സ്ലീപ്പ് ട്രാക്കിംഗ്, ആമസോൺ അലക്സാ ഇന്റഗ്രേഷൻ, ബിൽറ്റ്-ഇൻ ജിപിഎസ്, ഓട്ടോമാറ്റിക് വർക്ക് ഔട്ട് കണ്ടെത്തൽ എന്നിവയാണ് ഈ സ്മാർട്ട് വാച്ചിലെ പ്രധാന സവിശേഷതകൾ. ആക്ടിവിറ്റി ചെയ്യുന്ന സമയത്ത് നിങ്ങളുടെ ശരീരത്തിന് എത്രമാത്രം ഓക്സിജൻ ഉപയോഗിക്കാൻ കഴിയുമെന്ന് കാണിക്കുന്ന VO2 മാക്സ് ഫീച്ചറും ഡിവൈസിൽ ഉണ്ട്. സമ്മർദ്ദത്തെ നന്നായി കൈകാര്യം ചെയ്യാനായി ഡാറ്റ നൽകുന്ന സ്ട്രെസ് മോണിറ്ററിങ്, നീന്തൽ സമയത്ത് വാച്ച് കെട്ടാവുന്ന രീതിയിലുള്ള 5ATM വാട്ടർ റെസിസ്റ്റൻസ് എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതയാണ്.

യോഗ, ട്രയാത്ത്‌ലോണുകൾ, നീന്തൽ, എച്ച്ഐഐടി എന്നിവയുൾപ്പെടെ 117 സ്‌പോർട്‌സ് മോഡുകളാണ് എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ചിൽ ഉള്ളത്. 020 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ രണ്ട് മണിക്കൂറിൽ താഴെ സമയമെടുക്കുന്ന സ്മാർട്ട് വാച്ചിൽ 420 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഈ ബാറ്ററി 14 ദിവസം വരെ ബാക്ക് അപ്പ് നൽകുന്നു. ഈ സ്മാർട്ട് വാച്ചിൽ നൂറിലധികം വാച്ച് ഫെയ്‌സുകൾ ലഭ്യമാകും.


Click it and Unblock the Notifications