ഷവോമി രണ്ട് എംഐ നോട്ട്ബുക്ക് ലാപ്ടോപ്പുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

|

ഷവോമി ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിലേക്ക് പുതിയ രണ്ട് ഡിവൈസുകൾ കൂടി അവതരിപ്പിച്ചു. എംഐ നോട്ട് ബുക്ക് സീരിസിലെ ഈ ലാപ്ടോപ്പുകൾ എംഐയുടെ സ്മാർട്ടർ ലിവിങ് 2022 ഇവന്റിന്റിൽ വച്ചാണ് ലോഞ്ച് ചെയ്തത്. എംഐ നോട്ട്ബുക്ക് അൾട്ര, എംഐ നോട്ട്ബുക്ക് പ്രോ എന്നീ ലാപ്ടോപ്പുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇന്റൽ ഐറിസ് Xe ഗ്രാഫിക്സ് ഉള്ള 11th ജനറേഷൻ ഇന്റൽ കോർ പ്രോസസ്സറുകളാണ് ഈ ലാപ്ടോപ്പുകൾക്ക് കരുത്ത് നൽകുന്നത്. 15.6 ഇഞ്ചാണ് എംഐ നോട്ട്ബുക്ക് അൾട്രയുടെ സ്ക്രീൻ വലിപ്പം, എംഐ നോട്ട്ബുക്ക് പ്രോയ്ക്ക് 14 ഇഞ്ച് വലിപ്പമാണ് ഉള്ളത്.

 

എംഐ നോട്ട്ബുക്ക് അൾട്ര, എംഐ നോട്ട്ബുക്ക് പ്രോ: വില, ലഭ്യത

എംഐ നോട്ട്ബുക്ക് അൾട്ര, എംഐ നോട്ട്ബുക്ക് പ്രോ: വില, ലഭ്യത

എംഐ നോട്ട്ബുക്ക് അൾട്ര, എംഐ നോട്ട്ബുക്ക് പ്രോ എന്നീ രണ്ട് ലാപ്‌ടോപ്പുകളിലും 11th ജനറേഷൻ ഇന്റൽ കോർ പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. കോർ i5-11300H 4.4GHz (ടർബോ ബൂസ്റ്റ് 5GHz), കോർ i7-11370H 4.8GHz (ടർബോ ബൂസ്റ്റ് 5GHz) എന്നിവയാണ് ഇതിവെ പ്രോസസറുകൾ. എംഐ നോട്ട്ബുക്ക് അൾട്രയുടെ വില ആരംഭിക്കുന്നത് 59,999 രൂപ മുതലാണ്. കോർ ഐ5 പ്രോസസ്സറും 8 ജിബി റാമുമുള്ള മോഡലിനാണ് ഈ വില. കോർ ഐ5 പ്രോസസ്സറും 16ജിബി റാമുമുള്ള മോഡലിന് 63,999 രൂപയും 16 ജിബി റാമും ഇന്റൽ കോർ ഐ7 പ്രോസസറുള്ള മോഡലിന് 76,999 രൂപയുമാണ് വില.

വില

എംഐ നോട്ട്ബുക്ക് പ്രോയുടെ വില ആരംഭിക്കുന്നത് 56,999 രൂപ മുതലാണ്. 8 ജിബി റാമുള്ള ഒരു ഇന്റൽ കോർ i5 പ്രോസസറുള്ള മോഡലിനാണ് ഈ വില. കോർ i5 + 16ജിബി റാം മോഡലിന് 59,999 രൂപയാണ് വില. ഈ ലാപ്ടോപ്പിന്റെ ടോപ്പ്-എൻഡ് മോഡലിൽ കോർ i7 പ്രോസസറും 16ജിബി റാമുമാണ് ഉള്ളത്. ഈ ഡിവൈസിന്റെ വില 72,999 രൂപയാണ്. ഈ ലാപ്ടോപ്പുകൾ മിസ്റ്റർ ഡോട്ട്ബുക്ക് പ്രോസ്, എംഐ.കോം, ആമസോൺ, എംഐ ഹോം സ്റ്റോറുകൾ എന്നിവ വഴി ഓഗസ്റ്റ് 31 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും, റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലാപ്ടോപ്പുകൾ ലഭ്യമാകും.

ഡിസ്പ്ലേ
 

എംഐ നോട്ട്ബുക്ക് അൾട്രയിൽ 15.6 ഇഞ്ച് 3,200x2,000 പിക്സൽ എംഐ-ട്രൂലൈഫ്+ ഡിസ്പ്ലേയാണ് ഉള്ളത്. 16:10 അസ്പാക്ട് റേഷിയോ, 90 ഹെർട്സ് പുതുക്കൽ നിരക്ക്, 300 നൈറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം എസ്ആർജിബി കവറേജ്, ടിയുവി റെയ്ൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ, 89 ശതമാനം സ്ക്രീനും ബോഡി റേഷിയോ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഡിസ്പ്ലെയ്ക്ക് മുകളിൽ ഒരു എച്ച്ഡി വെബ്ക്യാമും ഉണ്ട്. ഇന്റൽ ഐറിസ് Xe ഗ്രാഫിക്സുമായി ജോടിയാക്കിയ ഇന്റൽ കോർ ഐ7-11370H സിപിയുവുള്ള ലാപ്ടോപ്പിൽ 16ജിബി DDR4 റാമും 512GB NVMe എസ്എസ്ഡി സ്റ്റോറേജും ഉണ്ട്.

വിൻഡോസ് 10

സീരീസ് 6 അലുമിനിയം ഉപയോഗിച്ചാണ് എംഐ നോട്ട്ബുക്ക് അൾട്ര നിർമ്മിച്ചിരിക്കുന്നത്. വിൻഡോസ് 10 ഹോമിൽ പ്രവർത്തിക്കുന്നു. ലാപ്ടോപ്പിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈഫൈ 6, ബ്ലൂടൂത്ത് വി 5.1, തണ്ടർബോൾട്ട് 4 പോർട്ട്, എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, രണ്ട് യുഎസ്ബി ടൈപ്പ്-എ പോർട്ടുകൾ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ഡിടിഎസ് ഓഡിയോ പ്രോസസിങ് ഉള്ള രണ്ട് 2W സ്പീക്കറുകളാണ് ഡിവൈസിലെ ഓഡിയോ കൈകാര്യം ചെയ്യുന്നത്. പവർ ബട്ടണിൽ തന്നെ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

കീബോർഡ്

ബാക്ക്‌ലിറ്റ് സിസേഴ്സ് കീബോർഡിന് 1.5 എംഎം ട്രാവലും മൂന്ന് ലെവലുള്ള ബ്രൈറ്റ്നസും ഉണ്ട്. പഴയ എംഐ നോട്ട്ബുക്ക് മോഡലിനെ അപേക്ഷിച്ച് ട്രാക്ക്പാഡ് 62 ശതമാനം വലുതാണെന്നും വിൻഡോസ് ജെസ്റ്റേഴ്സ് സപ്പോർട്ട് ചെയ്യുന്നുവെന്നും ഷവോമി അവകാശപ്പെടുന്നു. എംഐ നോട്ട്ബുക്ക് അൾട്രയിൽ 70Whr ബാറ്ററിയാണ് ഉള്ളത്. 12 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് നൽകാൻ ഇതിന് സാധിക്കുന്നു. 65W ചാർജർ ഉപയോഗിച്ച് യുഎസ്ബി ടൈപ്പ്-സി ചാർജിങും ഇത് സപ്പോർട്ട് ചെയ്യുന്നു.

എംഐ നോട്ട്ബുക്ക് പ്രോ: സവിശേഷതകൾ

എംഐ നോട്ട്ബുക്ക് പ്രോ: സവിശേഷതകൾ

എംഐ നോട്ട്ബുക്ക് പ്രോയിൽ 14 ഇഞ്ച് 2.5 കെ (2,560x1,600 പിക്സൽസ്) ഡിസ്പ്ലേയാണ് ഉള്ളത്. 16:10 അസ്പാക്ട് റേഷിയോ, 300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം എസ്ആർജിബി കവറേജ്, ടിയുവി റെയ്ൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ, ഡിസി ഡിമ്മിങ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ഐറിസ് Xe ഗ്രാഫിക്സുള്ള 11th ജനറേഷൻ ഇന്റൽ കോർ i7 പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്.

കണക്റ്റിവിറ്റി

16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഈ ഡിവൈസിൽ ഉണ്ട്. എംഐ നോട്ട്ബുക്ക് പ്രോയിൽ എംഐ നോട്ട്ബുക്ക് അൾട്രയുടെ അതേ കണക്റ്റിവിറ്റി ഓപ്ഷനുകളും ഓഡിയോ ഫീച്ചറുകളും ഉണ്ട്. 56Whr ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ഇത് 11 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്നു. ഈ ഡിവൈസിലുള്ള ബാറ്ററി 34 മിനുറ്റ് മാത്രം കൊണ്ട് 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
Xiaomi has introduced two new devices to the Indian laptop market. Mi NoteBook Ultra and Mi NoteBook Pro laptops have been launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X