ഷവോമി എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി
എംഐ നോട്ട്ബുക്ക് 14 ലാപ്‌ടോപ്പിന്റെ വിലകുറഞ്ഞ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 34,999 രൂപ വിലയുള്ള ഈ എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഓൺലൈനിൽ ക്ലാസുകൾ അറ്റന്റ് ചെയ്യുന്നവർക്കുമായി പുറത്തിറക്കിയതാണ്. അധികം കരുത്തില്ലാത്ത ഇന്റൽ കോർ ഐ 3 പ്രോസസറാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. വില കൂടിയ എംഐ നോട്ട്ബുക്ക് 14 ലാപ്‌ടോപ്പുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ലാപ്ടോപ്പിൽ ഇൻബിൾഡ് വെബ്‌ക്യാം ഉണ്ട്. ആമസോൺ.ഇനിലും ഷവോമിയുടെ റീട്ടെയിൽ സ്റ്റോറുകളിലും ഈ ഡിവൈസ് ലഭിക്കും. സിൽവർ കളർ വേരിയന്റിൽ മാത്രമാണ് ലാപ്ടോപ്പ് ലഭ്യമാവുക.

എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷനൊപ്പം ഷവോമി ഇന്ത്യയിൽ എംഐ പോക്കറ്റ് പവർ ബാങ്ക് പ്രോയും പുറത്തിറക്കി. ഈ പവർബാങ്കിന്റെ വില 1,099 രൂപയാണ്. ഷവോമിയുടെ പവർബാങ്കുകളിൽ മറ്റ് 10,000 എംഎഎച്ച് പവർബാങ്കുകളേക്കാൾ അല്പം വില കൂടുതലാണ് ഇതിന്. എംഐ പോക്കറ്റ് പവർ ബാങ്ക് പ്രോ 22.5Wh വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. 10,000mAh ശേഷിയാണ് ഇതിനുള്ളത്. ചാർജ്ജിംഗിനായി യുഎസ്ബി-സി, മൈക്രോ യുഎസ്ബി പോർട്ടുകളും ഈ പവർബാങ്കിൽ ഉണ്ട്.

ഷവോമി എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ: സവിശേഷതകൾ
നേരത്തെ പുറത്തിറങ്ങിയ എംഐ നോട്ട്ബുക്ക് 14 മോഡലുകളെക്കാൾ കരുത്ത് കുറഞ്ഞ പതിപ്പാണ് എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ. 1920 x 1080 പിക്‌സൽ റെസല്യൂഷനോടുകൂടിയ നാരോ ബെസെലുകളുള്ള 14 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ സീരിസിലെ മറ്റ് ലാപ്ടോപ്പുകളിൽ നിന്നും എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷനെ വ്യത്യസ്തമാക്കുന്ന സവിശേഷത ഇതിന് മുകളിലെ ബേസലിൽ ഒരു ബിൽറ്റ്-ഇൻ വെബ്‌ക്യാം നൽകിയിട്ടുണ്ട് എന്നതാണ്.

എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷൻ പൂർണ്ണമായും മെറ്റലിലാണ് നിർമ്മിച്ചതാണ്. സിൽവർ കളർ വേരിയന്റിൽ മാത്രമേ ഈ ലാപ്ടോപ്പ് ലഭ്യമാവുകയുള്ളു. ഓൾ-മെറ്റൽ ബോഡി ഉണ്ടായിരുന്നിട്ടും, എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷന് 1.5 കിലോഗ്രാമാണ് ഭാരം. ഈ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ നോട്ട്ബുക്കുകളിൽ ഒന്നാണ് ഇത്. റിഫ്ലക്ഷനുകളും കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുന്നതിന് ഡിസ്പ്ലേയിൽ ആന്റി-ഗ്ലെയർ കോട്ടിങും നൽകിയിട്ടുണ്ട്.

എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷനിൽ 10th ജനറേഷൻ ഇന്റൽ കോർ ഐ3 പ്രോസസറാണ് നൽകിയിരിക്കുന്നത്. 8 ജിബി റാമുള്ള ലാപ്ടോപ്പിൽ സ്റ്റോറേജിനായി ഷവോമി 256ജിബി എസ്എസ്ഡിയാണ് നൽകിയിരിക്കുന്നത്. വിൻഡോസ് 10 ഹോം പ്രീ-ലോഡുചെയ്‌താണ് ഈ ലാപ്ടോപ്പ് ഉപയോക്താക്കളിൽ എത്തുന്നത്. എംഐ ബ്ലാക്ക് അൺലോക്ക്, എംഐ സ്മാർട്ട് ഷെയർ തുടങ്ങിയ ഫീച്ചറുകളും ഇതിൽ പ്രീ-ലോഡ് ചെയ്ത് ലഭിക്കും. ഒരൊറ്റ ചാർജിൽ 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുന്ന ഈ ലാപ്ടോപ്പിൽ 65W ഫാസ്റ്റ് ചാർജറാണ് ഉള്ളത്. ഇത് ഉപയോഗിച്ച് 35 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം.

എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷനിൽ നോട്ട്ബുക്ക് 14 സ്റ്റാൻഡേർഡ് മോഡലിലുള്ള അതേ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഷവോമി നൽകിയിട്ടുണ്ട്. രണ്ട് യുഎസ്ബി 3.1 പോർട്ടുകൾ, ഒരു യുഎസ്ബി 2.0 പോർട്ട്, എച്ച്ഡിഎംഐ 1.4 ബി ഇന്റർഫേസ്, ഓഡിയോ, മൈക്രോഫോൺ എന്നിവയ്ക്കായി എ 3.5 എംഎം ജാക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഡിടിഎസ് ട്യൂൺ ചെയ്ത 2W സ്പീക്കറുകളും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications