Home
Computer

ഷവോമി എംഐ നോട്ട്ബുക്ക് 14 ഐസി ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

എംഐ നോട്ട്ബുക്ക് 14 പുറത്തിറക്കികൊണ്ട് ഷവോമി 2019ലാണ് ഇന്ത്യൻ ലാപ്‌ടോപ്പ് വിപണിയിലേക്ക് കടന്നത്. നൽകുന്ന വിലയ്ക്ക് ഏറ്റവും മികച്ച സവിശേഷതകൾ നൽകുന്ന ലാപ്ടോപ്പ് ആണെങ്കിലും ഇതിന് ഉണ്ടായിരുന്ന പ്രധാനപ്പെട്ട പോരായ്മ അതിന് വെബ് ക്യാമറ ഇല്ലായിരുന്നു എന്നതാണ്. ഈ പ്രശ്നം പരിഹരിക്കാൻ എംഐ സൌജന്യമായി യുഎസ്ബി വെബ് ക്യാമറ നൽകിയിരുന്നു. ഈ പ്രശ്നം പരിഹരിച്ചുകൊണ്ടാണ് പുതിയ ഷവോമി എംഐ നോട്ട്ബുക്ക് 14 ഐഐസി അവതരിപ്പിച്ചത്.

ഷവോമി എംഐ നോട്ട്ബുക്ക് 14 ഐസി: സവിശേഷതകൾ

ഷവോമി എംഐ നോട്ട്ബുക്ക് 14 ഐസി: സവിശേഷതകൾ

ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സുള്ള 10th ജനറേഷൻ ഇന്റൽ കോർ ഐ 5-10210 യു ക്വാഡ് കോർ പ്രോസസറാണ് ഷവോമി എംഐ നോട്ട്ബുക്ക് 14 ഐസിയിൽ ഉള്ളത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ബേസ് മോഡൽ, 512 ജിബി ഇന്റേണൽ സ്റ്റോറേജോടുകൂടിയ ഹൈ-എൻഡ് വേരിയന്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാണ്.

ഡിസ്പ്ലേ

എംഐ നോട്ട്ബുക്ക് 14 ഐസി ലാപ്ടോപ്പിൽ 14 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെ എഫ്എച്ച്ഡി (1920 x 1080p) റെസലൂഷനുള്ളതാണ്. ഈ ഡിസ്പ്ലെയ്ക്ക് മുകളിൽ ഒരു വെബ് ക്യാമറയും നൽകിയിട്ടുണ്ട്. മിക്ക ലാപ്‌ടോപ്പുകളെയും പോലെ ഇത് 720p എച്ച്ഡി വെബ് ക്യാമറയാണ്. വീഡിയോ കോൺഫറൻസുകൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനും ഈ ക്യാമറ മതിയാകും.

കീബോർഡ്

എംഐ നോട്ട്ബുക്ക് 14 ഐസി ലാപ്‌ടോപ്പിന് രണ്ട് യുഎസ്ബി-എ 3.1 ജനറേഷൻ 1 പോർട്ടുകൾ, യുഎസ്ബി-എ 2.0 പോർട്ട്, ഫുൾ സൈസ്ഡ് എച്ച്ഡിഎംഐ പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിങ് പിൻ എന്നിവയും നൽകിയിട്ടുണ്ട്. ലാപ്ടോപ്പിന് 1.3 എംഎം കീ ട്രാവൽ ഉള്ള സിസർ മെക്കാനിസം കീബോർഡ് ഉണ്ട്. എംഐ നോട്ട്ബുക്ക് 14 പോലെ കീബോർഡ് ബാക്ക് ലൈറ്റ് എംഐ നോട്ട്ബുക്ക് 14 ഐസിയിലും നൽകിയിട്ടില്ല. യുഎസ്ബി ടൈപ്പ്-സി പോർട്ടും ഈ ലാപ്ടോപ്പിൽ നൽകിയിട്ടില്ല.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റിക്കായി എംഐ നോട്ട്ബുക്ക് 14 ഐസി ലാപ്ടോപ്പിൽ ഡ്യൂവൽ-ബാൻഡ് വൈഫൈ (2.4GHz, 5GHz), ബ്ലൂടൂത്ത് 5.0 എന്നിവ സപ്പോർട്ട് ചെയ്യുന്നു. ഡ്യുവൽ 2W സ്പീക്കറുകളും ഡിവൈസിൽ എംഐ നൽകിയിട്ടുണ്ട്. 3660 mAh അല്ലെങ്കിൽ 46Wh ബാറ്ററിയാണ് ഈ ലാപ്ടോപ്പിൽ ഉള്ളത്. ഇത് 10 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്.

ഷവോമി എംഐ നോട്ട്ബുക്ക് 14 ഐസി: വില

ഷവോമി എംഐ നോട്ട്ബുക്ക് 14 ഐസി: വില

മൂന്ന് വേരിയന്റുകളിലാണ് ഷവോമി എംഐ നോട്ട്ബുക്ക് 14 ഐസി പുറത്തിറക്കിയിട്ടുള്ളത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് കാർഡുമുള്ള അടിസ്ഥാന മോഡലിന് 43,999 രൂപയാണ് വില. മിഡ് റേഞ്ച് മോഡലിൽ 8 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സുമാണ് ഉള്ളത്. ഇതിന് 46,999 രൂപ വിലയുണ്ട്. 8 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും എൻവിഡിയ എംഎക്സ് 250 2 ജിബി ജിപിയുവുമുള്ള ഹൈ എൻഡ് മോഡലിന് 49,999 രൂപാണ് വില.

More from GizBot

Best Mobiles in India

English summary
Xiaomi has unveiled the new laptop Mi Notebook 14 IC. This laptop comes with a webcam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X