ഷവോമി എംഐ നോട്ട്ബുക്ക് 14 സീരീസ് വിൽപ്പന ഇന്ന് ഉച്ചയ്ക്ക്: വില, സവിശേഷതകൾ

|

ഷവോമിയുടെ ഏറ്റവും പുതിയ ലാപ്‌ടോപ്പുകളായ നോട്ട്ബുക്ക് 14 സീരസിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് നടക്കും. ഷവോമി എംഐ നോട്ട്ബുക്ക് 14, എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷൻ എന്നിവയുടെ വിൽപ്പന ഉച്ചയ്ക്ക് 12:00 ആമസോൺ.ഇൻ, മി.കോം എന്നിവ വഴിയാണ് നടക്കുന്നത്. ഇന്ത്യയിൽ പുറത്തിറങ്ങിയ എംഐ നോട്ട്ബുക്ക് 14 സീരീസിന്റെ വില ആരംഭിക്കുന്നത് 41,999 രൂപ മുതലാണ്. സെയിലിലൂടെ ഓഫറായി എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോക്താക്കൾക്ക് 2,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

ഷവോമി എംഐ നോട്ട്ബുക്ക് 14 സീരീസ്: ഇന്ത്യയിലെ വില

ഷവോമി എംഐ നോട്ട്ബുക്ക് 14 സീരീസ്: ഇന്ത്യയിലെ വില

ഷവോമി എംഐ നോട്ട്ബുക്ക് 14 ലാപ്ടോപ്പിന്റെ 256 ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 512 ജിബി മോഡലിന് 44,999 രൂപ വിലയുണ്ട്. എൻ‌വിഡിയ ഗ്രാഫിക്സിനൊപ്പം 512 ജിബി വേരിയന്റും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ഇതിന് 47,999 രൂപയാണ് വില. ഷവോമി എംഐ നോട്ട്ബുക്ക് 14 ഹൊറൈസൺ എഡിഷന് ഇന്ത്യയിൽ 54,999 രൂപയാണ് വില. കോർ ഐ 5 വേരിയന്റിനാണ് ഈ വില. കോർ ഐ 7 മോഡലിന് 59,999 രൂപയാണ് വില.

കൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ: സവിശേഷതകൾ

എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ: സവിശേഷതകൾ

1920 x 1080 പിക്‌സൽ ഫുൾ എച്ച്ഡി റെസലൂഷനും 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ ലാപ്‌ടോപ്പിന്റെ സവിശേഷത. ആന്റി-ഗ്ലെയർ ഡിസ്പ്ലേയിൽ സൂര്യനിൽ നിന്നും നേരിട്ട് വെളിച്ചം വീഴുമ്പോൾ പോലും വ്യക്തമായി കാണാൻ സാധിക്കും. ഈ ലാപ്ടോപ്പിൽ 10th ജനറേഷൻ ഇന്റൽ കോർ ഐ 7 1051 യു പ്രോസസറും ഇന്റൽ ഹൈപ്പർ-ത്രെഡിംഗ് സാങ്കേതികവിദ്യയുമാണ് കമ്പനി നൽകിയിട്ടുള്ളത്.

വിൻഡോസ് 10

8 ജിബി ഡിഡിആർ 4 റാമും ലാപ്ടോപ്പിലുണ്ട്. എൻവിഡിയ ജിഫോഴ്സ് എംഎക്സ് 350 ജിപിയു യൂണിറ്റും ലാപ്പിൽ നൽകിയിട്ടുണ്ട്. എംഐ നോട്ട്ബുക്ക് ഹൊറൈസൺ ലാപ്ടോപ്പിൽ 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഉണ്ട്. ഈ ലാപ്ടോപ്പ് വിൻഡോസ് 10ലാണ് പ്രവർത്തിക്കുന്നത്. എംഐ നോട്ട്ബുക്ക് എഡിഷൻ ലാപ്ടോപ്പിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന് കനംകുറവാണ് എന്നതാണ്. ലാപ്ടോപ്പിന് ഭാരവും കുറവാണ് എന്നാൽ ഇതിന്റെ ബോഡി കടുപ്പമുള്ളതാണ്.

കൂടുതൽ വായിക്കുക: റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളും

ഡിസൈൻ

ഒരു വിരൽ കൊണ്ട് തുറക്കാൻ സാധിക്കുന്ന വിധത്തിലാണ് ലാപ്ടോപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകൾ, രണ്ട് യുഎസ്ബി 3.1 പോർട്ടുകൾ, ഒരു യുഎസ്ബി 2.0 പോർട്ട്, എച്ച്ഡിഎംഐ, 3.5 എംഎം, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയും ലാപ്ടോപ്പിലുണ്ട്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.35 കിലോഗ്രാം ആണ്. 65W ചാർജറുള്ള 46 Wh ബാറ്ററിയാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്.

എംഐ നോട്ട്ബുക്ക് 14: സവിശേഷതകൾ

എംഐ നോട്ട്ബുക്ക് 14: സവിശേഷതകൾ

ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന എംഐ നോട്ട്ബുക്ക് 14 ലാപ്ടോപ്പിൽ 1920 x 1080 പിക്‌സൽ ഫുൾ എച്ച്ഡി റെസലൂഷനും 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 10th ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസറും ലാപ്‌ടോപ്പിലുണ്ട്. മൂന്ന് വേരിയന്റുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാണ്. രണ്ട് വേരിയന്റുകളിൽ 256 ജിബി, 512 ജിബി സ്റ്റോറേജ് ഉള്ള ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് ഉണ്ട്. ഉയർന്ന നിലവാരമുള്ള മൂന്നാം വേരിയന്റിൽ എൻവിഡിയ ജിഫോഴ്സ് എംഎക്സ് 250 ഗ്രാഫിക്സാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾകൂടുതൽ വായിക്കുക: 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ

Best Mobiles in India

English summary
Xiaomi Mi NoteBook 14 and the more premium Mi NoteBook 14 Horizon Edition will go on sale in India Today. The sale will begin at 12:00PM, and the laptop will be available for purchase via Amazon.in and Mi.com.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X