ഷവോമി എംഐ നോട്ട്ബുക്ക്, എംഐ നോട്ട്ബുക്ക് ഹോറിസോൺ എഡിഷൻ ലാപ്‌ടോപ്പുകൾ ഇന്ത്യൻ വിപണിയിലെത്തി

|

ഷവോമി ഇന്ത്യയിൽ എംഐ നോട്ട്ബുക്ക് സീരീസ് ഹൈ എൻഡ് ലാപ്ടോപ്പുകൾ പുറത്തിറക്കി. നാല് വേരിയന്റുകളുള്ള രണ്ട് പുതിയ ലാപ്‌ടോപ്പുകളാണ് കമ്പനി പുറത്തിറക്കിയത്. എംഐ നോട്ട്ബുക്ക്, എം.ഐ നോട്ട്ബുക്ക് ഹൊറൈസൺ എന്നീ രണ്ട് ലാപ്ടോപ്പുകളും 14 ഇഞ്ച് ഡിസ്‌പ്ലേകളും 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള ഡിവൈസുകളാണ്.

ഷവോമി

10th ജനറേഷൻ ഇന്റൽ കോർ പ്രോസസറുകളിലാണ് ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകൾ പ്രവർത്തിക്കുന്നത്. വിപണിയിൽ അസൂസ്, എച്ച്പി, ഏസർ, ഡെൽ തുടങ്ങിയ ബ്രാൻഡുകളുടെ ഹൈഎൻഡ് അൾട്രാബുക്കുകളോടായിരിക്കും ഷവോമി എംഐ നോട്ട്ബുക്ക് ലാപ്ടോപ്പുകൾ മത്സരിക്കുന്നത്. ഇന്ത്യൻ വിപണിയിലെത്തുന്ന ഷവോമിയുടെ ആദ്യ ലാപ്‌ടോപ്പ് സീരിസാണ് ഇത്.

കൂടുതൽ വായിക്കുക: ക്വാഡ്-റിയർ ക്യാമറ സെറ്റപ്പുമായി റെഡ്മി 9 സ്പെയിനിൽ അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ക്വാഡ്-റിയർ ക്യാമറ സെറ്റപ്പുമായി റെഡ്മി 9 സ്പെയിനിൽ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ: സവിശേഷതകൾ

എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ: സവിശേഷതകൾ

1920 x 1080 പിക്‌സൽ ഫുൾ എച്ച്ഡി റെസലൂഷനും 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവുമുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് എംഐ നോട്ട്ബുക്ക് ഹൊറൈസൺ എഡിഷൻ ലാപ്‌ടോപ്പിന്റെ സവിശേഷത. ആന്റി-ഗ്ലെയർ ഡിസ്പ്ലേയിൽ സൂര്യനിൽ നിന്നും നേരിട്ട് വെളിച്ചം വീഴുമ്പോൾ പോലും വ്യക്തമായി കാണാൻ സാധിക്കും. ഈ ലാപ്ടോപ്പിൽ 10th ജനറേഷൻ ഇന്റൽ കോർ ഐ 7 1051 യു പ്രോസസറും ഇന്റൽ ഹൈപ്പർ-ത്രെഡിംഗ് സാങ്കേതികവിദ്യയുമാണ് കമ്പനി നൽകിയിട്ടുള്ളത്.

എംഐ

8 ജിബി ഡിഡിആർ 4 റാമും ലാപ്ടോപ്പിലുണ്ട്. എൻവിഡിയ ജിഫോഴ്സ് എംഎക്സ് 350 ജിപിയു യൂണിറ്റും ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്. എംഐ നോട്ട്ബുക്ക് ഹൊറൈസൺ ലാപ്ടോപ്പിൽ 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഉണ്ട്. ഈ ലാപ്ടോപ്പ് വിൻഡോസ് 10ലാണ് പ്രവർത്തിക്കുന്നത്. എംഐ നോട്ട്ബുക്ക് എഡിഷൻ ലാപ്ടോപ്പിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന് കനംകുറവാണ് എന്നതാണ്. ലാപ്ടോപ്പിന് ഭാരവും കുറവാണ് എന്നാൽ ഇതിന്റെ ബോഡി കടുപ്പമുള്ളതാണ്.

കൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ സാംസങ് ഡെയ്‌സ് ഓഫറുകൾകൂടുതൽ വായിക്കുക: സാംസങ് സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ സാംസങ് ഡെയ്‌സ് ഓഫറുകൾ

ഡിസൈൻ

ഒരു വിരൽ കൊണ്ട് തുറക്കാൻ സാധിക്കുന്ന വിധത്തിലാണ് ലാപ്ടോപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റീരിയോ സ്പീക്കറുകൾ, രണ്ട് യുഎസ്ബി 3.1 പോർട്ടുകൾ, ഒരു യുഎസ്ബി 2.0 പോർട്ട്, എച്ച്ഡിഎംഐ, 3.5 എംഎം, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ എന്നിവയും ലാപ്ടോപ്പിലുണ്ട്. ഈ ലാപ്ടോപ്പിന്റെ ഭാരം 1.35 കിലോഗ്രാം ആണ്. 65W ചാർജറുള്ള 46 Wh ബാറ്ററിയാണ് ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്.

എംഐ നോട്ട്ബുക്ക് 14: സവിശേഷതകൾ

എംഐ നോട്ട്ബുക്ക് 14: സവിശേഷതകൾ

ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന എംഐ നോട്ട്ബുക്ക് 14 ലാപ്ടോപ്പിൽ 1920 x 1080 പിക്‌സൽ ഫുൾ എച്ച്ഡി റെസലൂഷനും 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതവുമുള്ള 14 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. 10th ജനറേഷൻ ഇന്റൽ കോർ ഐ 5 പ്രോസസറും ലാപ്‌ടോപ്പിലുണ്ട്. മൂന്ന് വേരിയന്റുകളിൽ ഈ ലാപ്ടോപ്പ് ലഭ്യമാണ്. രണ്ട് വേരിയന്റുകളിൽ 256 ജിബി, 512 ജിബി സ്റ്റോറേജ് ഉള്ള ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ് ഉണ്ട്. ഉയർന്ന നിലവാരമുള്ള മൂന്നാം വേരിയന്റിൽ എൻവിഡിയ ജിഫോഴ്സ് എംഎക്സ് 250 ഗ്രാഫിക്സാണ് നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്വന്തമാക്കാൻ ജൂൺ 17ന് വീണ്ടും അവസരം; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ് സ്വന്തമാക്കാൻ ജൂൺ 17ന് വീണ്ടും അവസരം; വിലയും ഓഫറുകളും

വിലയും ഓഫറുകളും

വിലയും ഓഫറുകളും

എംഐ നോട്ട്ബുക്ക് 14 ലാപ്ടോപ്പിന്റെ 256ജിബി വേരിയന്റിന് 41,999 രൂപയാണ് വില. 512ജിബി വേരിയന്റിന് 44,999 രൂപ വിലയുണ്ട്. എൻവിഡിയ ഗ്രാഫിക്സ് ഉള്ള 512ജിബി വേരിയന്റിന് 47,999 രൂപയാണ് വില. അതേ സമയം ഹൊറൈസൺ എഡിഷൻ i5 വേരിയന്റിന് 59.999 രൂപയും i7 മോഡലിന് 54.999 രൂപയുമാണ് വില. അടുത്ത മാസം എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് ഈ ലാപ്ടോപ്പുകളിൽ ഏതെങ്കിലും വാങ്ങുമ്പോൾ 2,000 രൂപ ക്യാഷ്ബാക്കും ലഭിക്കും. രണ്ട് ലാപ്ടോപ്പുകളും ജൂൺ 17 ന് ഷവോമിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വിൽപ്പനയ്ക്കെത്തും.

Best Mobiles in India

Read more about:
English summary
Xiaomi just launched the Mi NoteBook series of high-end laptops in India. The launch saw the brand launch two new laptops with four variants. These are the Mi NoteBook and Mi NoteBook Horizon edition. Both the laptops feature 14-inch displays and thin bezels with over 90 percent screen-to-body ratio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X