മികച്ച ഫീച്ചറുകളുമായി എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പുകൾ പുറത്തിറങ്ങി

|

എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14 ലാപ്ടോപ്പ് മോഡലുകൾ ചൈനയിൽ അവതരിപ്പിച്ചു. 11th ജനറേഷൻ ഇന്റൽ ടൈഗർ ലേക്ക് സിപിയുകളും എൻവിഡിയ ജിഫോഴ്‌സ് ഗ്രാഫിക്സുമായിട്ടാണ് ഈ രണ്ട് ലാപ്‌ടോപ്പുകളും വിപണിയിലെത്തച്ചിരിക്കുന്നത്. ഈ ലാപ്ടോപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം, എംഐ നോട്ട്ബുക്ക് പ്രോ 15ൽ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയും എംഐ നോട്ട്ബുക്ക് പ്രോ 14ൽ ഉയർന്ന റിഫ്രഷ് റേറ്റുള്ള എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത് എന്നതാണ്. രണ്ട് ലാപ്‌ടോപ്പ് മോഡലുകളും തണ്ടർബോൾട്ട് 4 പോർട്ടുകളുമായാണ് വരുന്നത്.

എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14: വില

എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14: വില

എംഐ നോട്ട്ബുക്ക് പ്രോ 15 ലാപ്ടോപ്പിന് സി‌എൻ‌വൈ 6,499 (ഏകദേശം 72,900 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. 16 ജിബി റാം, 512 ജിബി സ്റ്റോറേജ്, ഇന്റൽ ഐറിസ് എക്സ് ഗ്രാഫിക്സ് എന്നിവയുള്ള ഒരു കോർ ഐ 5 സിപിയു ഈ ഡിവൈസിൽ ഉണ്ട്. എൻ‌വിഡിയ ജിഫോഴ്‌സ് MX450 GPU ഉള്ള ഇതേ സ്റ്റോറേജ് കോൺഫിഗറേഷന് സിഎൻവൈ 6,999 (ഏകദേശം 78,500 രൂപ) വിലവരും. ഡെഡിക്കേറ്റഡ് ജിപിയു കോൺഫിഗറേഷൻ ഉപയോഗിച്ച് കോർ ഐ7 ലേക്ക് അപ്‌ഗ്രേഡുചെയ്യുന്നതിന് സിഎൻ‌വൈ 7,999 (ഏകദേശം 90,000 രൂപ) ആണ് വില.

കൂടുതൽ വായിക്കുക: ജിയോബുക്ക് എന്ന പേരിൽ വില കുറഞ്ഞ ലാപ്ടോപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിൽ റിലയൻസ് ജിയോ: റിപ്പോർട്ട്കൂടുതൽ വായിക്കുക: ജിയോബുക്ക് എന്ന പേരിൽ വില കുറഞ്ഞ ലാപ്ടോപ്പ് പുറത്തിറക്കാനുള്ള ശ്രമത്തിൽ റിലയൻസ് ജിയോ: റിപ്പോർട്ട്

എംഐ നോട്ട്ബുക്ക് പ്രോ 14
 

എംഐ നോട്ട്ബുക്ക് പ്രോ 14ന് പ്രോ 15 ന് സമാനമായി മൂന്ന് കോൺഫിഗറേഷനുകളുണ്ട്. അടിസ്ഥാന വേരിയന്റിന് സിഎൻ‌വൈ 5,299 ൽ (ഏകദേശം 59,400 രൂപ) വിലയുണ്ട്. രണ്ടാമത്തേതിന് 5,999 സിഎൻവൈയും (ഏകദേശം 67,300 രൂപ) ടോപ്പ് ടയർ വേരിയന്റിന് സിഎൻവൈ 6,99ഉം ആണ് വില. എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14 എന്നിവ സിൽവർ നിറത്തിലാണ് ലഭ്യമാകുന്നത്. പ്രോ 15ന്റെ പ്രീ ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 2 വിൽപ്പന ആരംഭിക്കും. പ്രോ 14 ലാപ്ടോപ്പ് മെയ് 1 മുതൽ വിൽപ്പനയ്ക്കെത്തും. ലാപ്ടോപ്പുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ല.

എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14: സവിശേഷതകൾ

എംഐ നോട്ട്ബുക്ക് പ്രോ 15, എംഐ നോട്ട്ബുക്ക് പ്രോ 14: സവിശേഷതകൾ

രണ്ട് ലാപ്ടോപ്പ് മോഡലുകളുടെയും സവിശേഷതകൾ ഏതാണ്ട് സമാനമാണ്. ഡിസ്പ്ലേയിലാണ് വ്യത്യാസം കൂടുതലായും ഉള്ളത്. 3,456x2,160 പിക്‌സൽ റെസല്യൂഷനും 16:10 അസ്പാക്ട് റേഷിയോവും 261 പിപിഐ പിക്‌സൽ ഡെൻസിറ്റിയും 400 നിറ്റ്സ് പീക്ക് ബൈറ്റ്നസും 93 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉള്ള 15.6 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയാണ് എംഐ നോട്ട്ബുക്ക് പ്രോ 15ൽ ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. 100 ശതമാനം എസ്ആർജിബിയും 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റുമുള്ള ഡിസ്പ്ലെയ്ക്ക് ടിയുവി റെയിൻലാന്റ് ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷനുമുണ്ട്.

കൂടുതൽ വായിക്കുക: കരുത്തുള്ള ചിപ്പ്സെറ്റുമായി അസൂസ് ടിയുഎഫ് ഡാഷ് എഫ്15 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: കരുത്തുള്ള ചിപ്പ്സെറ്റുമായി അസൂസ് ടിയുഎഫ് ഡാഷ് എഫ്15 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

2കെ

എംഐ നോട്ട്ബുക്ക് പ്രോ 14ൽ 14 ഇഞ്ച് 2കെ (2,560x1,600 പിക്സൽസ്) ഡിസ്പ്ലേയാണ് ഉള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 88 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 16:10 അസ്പാക്ട് റേഷിയോ, 216 പിപിഐ പിക്‌സൽ ഡെൻസിറ്റി, 300 നിറ്റ്സ് പീക്ക് ബൈറ്റ്നസ് എന്നീ സവിശേഷതകളുള്ള ഡിസ്പ്ലെയാണ് ഇത്. 100 ശതമാനം എസ്‌ആർ‌ജിബി കളർ ഗാമറ്റ്, ടി‌യുവി റൈൻ‌ലാൻ‌ഡ് ലോ ബ്ലൂ ലൈറ്റ് സർ‌ട്ടിഫിക്കേഷൻ എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്.

 ഇന്റൽ 11th ജനറേഷൻ കോർ

രണ്ട് ലാപ്‌ടോപ്പ് മോഡലുകളിലും ഇന്റൽ 11th ജനറേഷൻ കോർ i7-11370H സിപിയു, എൻവിഡിയ ജിഫോഴ്‌സ് എംഎക്‌സ് 450 ജിപിയു, 3,200 മെഗാഹെർട്‌സ് ക്ലോക്ക് ചെയ്യുന്ന 16 ജിബി ഡിഡിആർ 4 റാമും 512 ജിബി പിസിഐ എസ്എസ്ഡി സ്റ്റോറേജും ലാപ്ടോപ്പുകളിൽ ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, രണ്ട് യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, തണ്ടർബോൾട്ട് 4 പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്. ഡിടിഎസ് ഓഡിയോ പ്രോസസ്സിംഗ് ഉള്ള രണ്ട് 2W സ്പീക്കറുകളാണ് ലാപ്ടോപ്പുകളിൽ ഉള്ളത്.

കൂടുതൽ വായിക്കുക: 18 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലെനോവോ യോഗ 6 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 18 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന ലെനോവോ യോഗ 6 ലാപ്‌ടോപ്പ് ഇന്ത്യൻ വിപണിയിലെത്തി

ബാറ്ററി

എംഐ നോട്ട്ബുക്ക് പ്രോ 15ന് 66 Whr ബാറ്ററിയുണ്ട്, ഇത് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. 35 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിലൂടെ കഴിയും. 37 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 56 വിആർ ബാറ്ററിയാണ് എംഐ നോട്ട്ബുക്ക് പ്രോ 14ൽ ഉള്ളത്. എംഐ നോട്ട്ബുക്ക് പ്രോ 15ന് 1.8 കിലോ ഭാരവും എംഐ നോട്ട്ബുക്ക് പ്രോ 14ന് 1.5 കിലോ ഭാരവുമണ് ഉള്ളത്.

Best Mobiles in India

English summary
Mi Notebook Pro 15 and Mi Notebook Pro 14 laptop models introduced in China. Both devices have the 11th Generation Intel Tiger Lake CPUs

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X