ക്യാമറകൾക്ക് 60 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള ആളുകൾക്കും വ്ളോഗുകൾ ചെയ്യാൻ ആഗ്രഹമുള്ളവർക്കും നല്ലൊരു ക്യാമറ വാങ്ങണം എന്ന ആഗ്രഹം ഉണ്ടായിരിക്കും. ഇത്തരം ക്യാമറകൾ വാങ്ങാൻ ധാരാളം പണച്ചിലവുണ്ട് എന്നതാണ് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നം. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ക്യാമറകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ക്യാമറകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

 
ക്യാമറകൾക്ക് 60 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് എല്ലാ തരത്തിലുമുള്ള ക്യാമറകൾക്കും ഓഫറുകൾ ഉണ്ട്. ഫോട്ടോകൾ എടുക്കാൻ താല്പര്യമുള്ളവർക്കായുള്ള ഡിഎസ്എൽആർ ക്യാമറകൾ, വ്ളോഗർമാർക്കായി മികച്ച വീഡിയോ ക്വാളിറ്റി നൽകുന്ന ക്യാമറകൾ, അഡ്വഞ്ചർ വീഡിയോകൾ ചെയ്യുന്നവർക്ക് ഗോപ്രോയുടെ മികച്ച ആക്ഷൻ ക്യാമറകൾ എന്നിവയെല്ലാം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന കിടിലൻ ക്യാമറകൾ നോക്കാം.

 

കനോൺ ഇഒഎസ് 1500ഡി

24.1 എംപി എപിഎസ്-സി സിഎംഒഎസ് സെൻസറുള്ള കനോണിന്റെ ഈ ക്യാമറയിൽ 100-6400 വരെ ഐഎസ്ഒ ഉണ്ട്. 9 ഓട്ടോഫോക്കസ് പോയിന്റുകളുള്ള ഡിജിക് 4+ ഇമേജ് പ്രോസസറാണ് ഈ ക്യാമറയിൽ കനോൺ നൽകിയിട്ടുള്ളത്. ഫുൾ മാനുവൽ കൺട്രോളും തിരഞ്ഞെടുക്കാവുന്ന ഫ്രംയിം റേറ്റുമുള്ള ഫുൾ എച്ച്ഡി വീഡിയോ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്. എല്ലാ ഇഎഫ്, ഇഎഫ്-എസ് ലെൻസുകളും ഈ ക്യാമറയിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.

സോണി ഡിജിറ്റൽ വ്ളോഗ് ക്യാമറ ZV 1

സോണി ഡിജിറ്റൽ വ്ളോഗ് ക്യാമറ ZV 1ൽ 20.1 എംപി സ്റ്റാക്ക്ഡ് ബാക്ക് ഇല്യൂമിനേറ്റഡ് 1 "എക്സ്മോർ ആർഎസ് സിഎംഒഎസ് സെൻസറാണ് ഉള്ളത്. 24-70 എംഎം 1 എഫ് 1.8-2.8 സിസ്സ് വേരിയോ-സോന്നാർ ടി ലെൻസും ഇതിനൊപ്പം ഉണ്ട്. തിരിക്കാവുന്ന എൽസിഡി സ്ക്രീനാണ് ഈ ക്യാമറയുടെ മറ്റൊരു സവിശേഷത. ഇത് സെൽഫി ഷൂട്ടിങ് എളുപ്പമാക്കുന്നു. മനോഹരവും സ്വാഭാവികവുമായ സ്കിൻ ടോണുകൾ നൽകാനും ഈ ക്യാമറയ്ക്ക് സാധിക്കും. ഐ എഎഫ്, ലൈവ് ട്രാക്കിങ് ഫീച്ചറുകളുള്ള വീഡിയോ മോഡിൽ 4കെ മൂവി റെക്കോർഡിങ് ചെയ്യാൻ സാധിക്കും. വൺ-പുഷ് ബോക്കെ സ്വിച്ചും ഈ ക്യാമറയിൽ ഉണ്ട്.

ഗോപ്രോ ഹീറോ 8 ബ്ലാക്ക് ആക്ഷൻ ക്യാമറ

വ്ളോഗർമാർക്ക് ഉപയോഗിക്കാവുന്ന മികച്ച ആക്ഷൻ ക്യാമറയാണ് ഗോപ്രോ ഹീറോ 8 ബ്ലാക്ക്. ഈ ക്യമറയ്ക്ക് മൂന്ന് തലത്തിലുള്ള സ്റ്റെബിലൈസേഷൻ ഉണ്ട് - ഓൺ, ഹൈ, ബൂസ്റ്റ് എന്നിവയാണ് ഇവ. ഇതിലൂടെ മികച്ച വീഡിയോകൾ എടുക്കാൻ സാധിക്കുന്നു. സൈക്കിലിങ് പോലുള്ള കാര്യങ്ങൾക്ക് സൂപ്പർ സ്റ്റെബിലൈസ്ഡ് ടൈം ലാപ്സ് വീഡിയോകൾ പകർത്താൻ സാധിക്കും. ടൈംവാർപ്പ് മൂവ്മെന്റ് അടിസ്ഥാനമാക്കി ഓട്ടോമാറ്റിക്കായി വേഗത ക്രമീകരിക്കുന്നു. ഈ ക്യാമറ ഉപയോഗിച്ച് 4കെ, 2.7കെ 4: 3, 1440por 1080പി എന്നിവയിൽ രാത്രിയിൽ പോലും മികച്ച ടൈം ലാപ്സ് വീഡിയോകൾ ഷൂട്ട് ചെയ്യാം. സോഷ്യൽ മീഡിയയിൽ 1080p ലൈവ് സ്ട്രീമിങും ഇതിലൂടെ ലഭിക്കുന്നു.

ഫ്യൂജിഫിലിം ഇൻസ്റ്റാക്സ് മിനി 9 ഇൻസ്റ്റന്റ് ക്യാമറ

സെൽഫികൾക്കായി പുതിയ സെൽഫി മിററും ക്ലോസപ്പ് ലെൻസ് അറ്റാച്ച്‌മെന്റുമായിട്ടാണ് ഈ ക്യാമറ വരുന്നത്. ഇൻസ്റ്റന്റ് ആയി ക്രെഡിറ്റ് കാർഡ് വലുപ്പത്തിലുള്ള ഫോട്ടോകൾ പ്രിന്റ് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. 0.6 മി - ∞ ഫോക്കസിങ് നൽകുന്ന ക്യാമറയുടെ ഓട്ടോ പവർ ഓഫ് സമയം 5 മിനിറ്റാണ്. രണ്ട് AA- സൈസ് 1.5V ആൽക്കലൈൻ ബാറ്ററിയാണ് പവർ സപ്ലെ, 100 ഷോട്ടുകൾ വരെ എടുക്കാൻ ഇതിലൂടെ സാധിക്കുന്നു. ഓട്ടോമാറ്റിക്
ഇൻബിൾഡ് ഫ്ലാഷിലൂടെ മികച്ച ഫോട്ടോ എടുക്കാൻ സാധിക്കും.

പാനാസോണിക് ലൂമിക്സ് ജി7

പ്രൊഫഷണൽ ഫോട്ടോയും വീഡിയോ പെർഫോമൻസും നൽകുന്ന ക്യാമറയാണ് പാനാസോണിക് ലൂമിക്സ് ജി7. 16 മെഗാപിക്സൽ മൈക്രോ ഫോർ ത്രെഡ്സ് സെൻസറാണ് ഇതിലുള്ളത്. കണക്ടിവിറ്റിക്കായി വൈഫൈ ഓപ്ഷനും ഉണ്ട്. 4കെ ക്യുഎച്ച്ഡി വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്. ഫ്ലൈയിൽ വൈറ്റ് ബാലൻസും ഐഎസ്ഒ സെറ്റിങ്സും നിയന്ത്രിക്കാനും മുന്നിലും പിന്നിലുമുള്ള ഡയലുകളുപയോഗിച്ച് അപ്പർച്ചറും ഷട്ടർ സെറ്റിങ്സും നിയന്ത്രിക്കാനും സാധിക്കുന്നു. ആറ് ഫംഗ്ഷൻ ബട്ടണുകളിൽ നിങ്ങൾക്ക് ആവശ്യമുള്ളത് തിരഞ്ഞെടുക്കാൻ സാധിക്കും. ഹൈ റിസല്യൂഷൻ വ്യൂഫൈൻഡറും എൽസിഡി ഡിസ്പ്ലേയും ഈ ഡിവൈസിൽ ഉണ്ട്. 3.5 എംഎം എക്സ്റ്റേണൽ മൈക്ക് പോർട്ട്, 2.5 എംഎം റിമോട്ട് പോർട്ട്, യുഎസ്ബി 2.0, മൈക്രോ എച്ച്ഡിഎംഐ ടൈപ്പ് ഡി എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X