Home
Deal of the day

കിടിലൻ ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾ ശ്രദ്ധിക്കുന്ന പ്രധാന ഫീച്ചറാണ് ക്യാമറ. മികച്ച ക്യമറകളുള്ള സ്മാർട്ട്ഫോണുകൾ വാങ്ങാനാണ് എല്ലാവരും താല്പര്യപ്പെടുന്നത്. എല്ലാ വില വിഭാഗത്തിലും മികച്ച ക്യാമറകൾ നൽകാൻ ഇന്ന് സ്മാർട്ട്ഫോൺ ബ്രാന്റുകൾ ശ്രദ്ധിക്കുന്നു. ബജറ്റ്, മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഇന്ന് ലഭിക്കുന്ന ക്യാമറകൾ മിക്കതും 64എംപി ക്യാമറകളാണ്. ആമസോണിൽ നടന്നുവരുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഈ ഇത്തരം സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും. 15000 രൂപയിൽ താഴെ വിലയിൽ പോലും മികച്ച 64എംപി പ്രൈമറി ക്യാമറ അടങ്ങുന്ന പിൻക്യാമറ സെറ്റപ്പുകൾ ഉണ്ട്.

കിടിലൻ ക്യാമറകളുള്ള ഈ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് റെഡ്മി നോട്ട് 1 എസ് പോലുള്ള മോഡലുകളുടെ വില വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ നിങ്ങൾക്ക് ആമസോണിലൂടെ സ്വന്തമാക്കാവുന്ന ആകർഷകമായ ക്യാമറ സെറ്റപ്പുള്ള സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ബാങ്ക് ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. ഈ പട്ടികയിൽ റെഡ്മി, ഐക്യുഒഒ, എംഐ തുടങ്ങിയവയുടെ സ്മാർട്ട്ഫോണുകളാണ് ഉള്ളത്. ഇതിൽ എംഐ 10ഐ 5ജി, റെഡ്മി നോട്ട് 10 പ്രോ മാക്സ് എന്നീ സ്മാർട്ട്ഫോണുകൾ 108 എംപി പ്രൈമറി ക്യാമറയുമായിട്ടാണ് വരുന്നത്. മറ്റ് ഫോണുകളെല്ലാം 64എംപി ക്യാമറ സെറ്റപ്പുള്ളവയാണ്.

റെഡ്മി നോട്ട് 10എസ്

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ് : 4,000 രൂപ (24%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10എസ് സ്മാർട്ട്ഫോൺ 24% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഐക്യുഒഒ Z3 5ജി

യഥാർത്ഥ വില: 22,990 രൂപ

ഓഫർ വില വില: 17,990 രൂപ

കിഴിവ്: 5,000 രൂപ (22%)

ഐക്യുഒഒ Z3 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2021ലൂടെ 22% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,990 രൂപയ്ക്ക് സ്വന്തമാക്കാം. വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒയുടെ ഈ മികച്ച 5ജി സ്മാർട്ട്ഫോൺ 64എംപി പ്രൈമറി ക്യാമറയുമായിട്ടാണ് വരുന്നത്.

റെഡ്മി നോട്ട് 10 പ്രോ

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 3,000 രൂപ (15%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് റെഡ്മി നോട്ട് 10 പ്രോ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിലിലൂടെ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. 64എംപി പ്രൈമറി ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിൽ റെഡ്മി നൽകിയിട്ടുള്ളത്.

റെഡ്മി നോട്ട് 10 പ്രോ മാക്സ്

യഥാർത്ഥ വില: 22,999 രൂപ

ഓഫർ വില: 18,999 രൂപ

കിഴിവ്: 4,000 രൂപ (17%)

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 10 പ്രോ മാക്സ് 17% കിഴിവിൽ ലഭ്യമാണ്. 108എംപി പ്രൈമറി ക്യാമറയുള്ള ഫോണാണ് ഇത്. 22,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് നിങ്ങൾക്ക് 18,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ത്യൻ വിപണിയിൽ ഏറെ ജനപ്രീതി നേടിയ റെഡ്മി നോട്ട് 10 സീരിസിലെ ഏറ്റവും മികച്ച മോഡലാണ് ഇത്.

എംഐ 10ഐ 5ജി

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 21,999 രൂപ

കിഴിവ്: 3,000 രൂപ (12%)

108 എംപി പ്രൈമറി ക്യാമറയുള്ള എംഐ 10ഐ 5ജി സ്മാർട്ട്ഫോൺ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 12% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 21,999 രൂപയ്ക്ക് സ്വന്തമാക്കാം.

English summary
You can get the best camera smartphones at a discount during the Amazon Great Indian Festival Sale. There are offers for smartphones like Mi 10i, IQOO Z3 5G and Redmi Note 10 Pro Max.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X