സ്മാർട്ട് ടിവികൾക്ക് 65 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ

|

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ എല്ലാ വിഭാഗം പ്രൊഡർക്ടുകൾക്കും വമ്പിച്ച വിലക്കിഴിവുകൾ ലഭിക്കുന്നു. ഓഫറുകൾ ലഭിക്കുന്ന പ്രൊഡക്ടുകളിൽ മുൻനിരയിൽ തന്നെ സ്മാർട്ട് ടിവികൾ ഉണ്ട്. ഇന്ത്യയിലെ മുൻനിര ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾക്കെല്ലാം ഈ സെയിലിലൂടെ ഓഫറുകൾ ലഭിക്കും. 65 ശതമാനം വിലക്കിഴിവാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ലഭിക്കുന്നത്. ഇതിനൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ആമസോൺ നൽകുന്നുണ്ട്.

 
സ്മാർട്ട് ടിവികൾക്ക് 65 ശതമാനം വരെ വിലക്കിഴിവുമായി ആമസോൺ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ എംഐ, ഐഫൽകോൺ, സാംസങ്, എൽജി എന്നിവയുടെ സ്മാർട്ട് ടിവികൾക്ക് വമ്പിച്ച വിലക്കിഴിവ് ലഭിക്കും. തിയ്യറ്ററുകൾ അടച്ചിട്ടിരിക്കുന്ന കാലത്ത് വിട്ടിനുള്ളിൽ ഇരുന്ന് തന്നെ തിയ്യറ്ററിന് സമാനമായ കാഴ്ച്ചാനുഭവം നേടാൻ സഹായിക്കുന്ന വിലയ സ്ക്രീനുള്ള സ്മാർട്ട് ടിവികളും ഈ സെയിലിലൂടെ ലഭ്യമാകും. ആമസോം ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന സ്മാർട്ട് ടിവികൾ വിശദമായി നോക്കാം.

Mi 108 cm (43 Inches) 4K Ultra HD Android Smart LED TV 4X|L43M4-4AIN (Black)

എംഐ 108 സെമി(43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി

4കെ അൾട്രാ എച്ച്ഡി (3840x2160) റസലൂഷനുള്ള സ്മാർട്ട് ടിവിയാണ് എംഐ 108 സെമി(43 ഇഞ്ച്) 4കെ അൾട്രാ എച്ച്ഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 178 ° ആംഗിൾ എന്നിവയും ഇതിൽ ഉണ്ട്. സെറ്റ് ടോപ്പ് ബോക്സ്, ബ്ലൂ-റേ സ്പീക്കറുകൾ ഗെയിമിംഗ് കൺസോൾ എന്നിവ കണക്ട് ചെയ്യാൻ 3 എച്ച്ഡിഎംഐ പോർട്ടുകളും 2 USB പോർട്ടുകളും ഓഡിയോയ്ക്കായി 3.5 എംഎം ജാക്കും ഒരു ലാൻ പോർട്ടും ഡിവൈസിൽ ഉണ്ട്.
20 വാട്ട്സ് ഔട്ട്പുട്ട് ഓഡിയോ ഉള്ള ഡിവൈസിൽ ഡോൾബി ഓഡിയോ + ഡിടിഎസ്-എച്ച്ഡി സപ്പോർട്ടും ഉണ്ട്. ബിൽറ്റ്-ഇൻ വൈഫൈ, പാച്ച്വാൾ, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

iFFALCON 108 cm (43 inches) 4K Ultra HD Certified Android Smart LED TV 43U61 (Black) (2021 Model)

ഐഫൽകോൺ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി

ഐഫൽകോൺ 43 ഇഞ്ച് 4കെ അൾട്രാ എച്ച്ഡി സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവിക്ക് 4കെ അൾട്രാ എച്ച്ഡി (3840 x 2160) റസലൂഷൻ ഉണ്ട്. 60 ഹെർട്സ് വരെ റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഇത്. 3 എച്ച്ഡിഎംഐ പോർട്ടുകൾ, ബ്ലൂ റേ പ്ലെയറുകൾ, 1 യുഎസ്ബി പോർട്ടുകൾ എന്നിവയാണ് ടിവിയിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. 24 വാട്ട്സ് ഔട്ട്പുട്ട് ഡോൾബി ഓഡിയോ പവർ സ്പീക്കറുകളും ഡിവൈസിൽ ഉണ്ട്. ഗൂഗിൾ അസിസ്റ്റന്റ്, ടി-കാസ്റ്റ്, ബ്ലൂടൂത്ത് 5.0 എന്നിവയാണ് ടിവിയിലെ മറ്റ് സവിശേഷതകൾ.

Samsung 108 cm (43 inches) Crystal 4K Pro Series Ultra HD Smart LED TV UA43AUE70AKLXL (Black) (2021 Model)

സാംസങ് 43 ഇഞ്ച് ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

സാംസങ് 43 ഇഞ്ച് ക്രിസ്റ്റൽ 4കെ പ്രോ സീരീസ് അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവിയിൽ ക്രിസ്റ്റൽ 4കെ പ്രോ യുഎച്ച്ഡി (3840 x 2160) റെസലൂഷനാണ് ഉള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ടിവിക്ക് ഉണ്ട്. 3 എച്ച്ഡിഎംഐ പോർട്ടുകൾ, 1 യുഎസ്ബി പോർട്ട് എന്നിവയാണ് കണക്ടിവിറ്റിയിൽ ഉള്ളത്. 20 വാട്ട്സ് ഔട്ട്പുട്ട് ഡോൾബി ഡിജിറ്റൽ പ്ലസ് സ്പീക്കറുകളും ഈ ഡിവൈസിൽ ഉണ്ട്. വോയ്സ് അസിസ്റ്റന്റ് - ബിക്സ്ബി & അലക്സാ, യൂണിവേഴ്സൽ ഗൈഡ്, വെബ് ബ്രൗസർ, സ്ക്രീൻ മിററിങ് തുടങ്ങിയ ഫീച്ചറുകളും ഈ ടിവിക്ക് ഉണ്ട്.

 
LG 108 cm (43 inches) 4K Ultra HD Smart LED TV 43UP7500PTZ (Rocky Black) (2021 Model)

എൽജി 43 ഇഞ്ച് 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

4കെ അൾട്രാ എച്ച്ഡി (3840x2160) ഡിസ്പ്ലെയുമായിട്ടാണ് എൽജി 43 ഇഞ്ച് 4 കെ അൾട്രാ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി വരുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. 2 എച്ച്ഡിഎംഐ പോർട്ടുകൾ, 1 യുഎസ്ബി പോർട്ടുകൾ എന്നിവയുള്ള സ്മാർട്ട് ടിവിയിൽ 20 വാട്ട്സ് ഔട്ട്പുട്ട് ഉണ്ട്. എഐ സൗണ്ടുള്ള സ്പീക്കറാണ് ഇത്. എഐ തിൻക്യു, ബിൽറ്റ്-ഇൻ ഗൂഗിൾ അസിസ്റ്റന്റ് & അലക്സാ, ആപ്പിൾ എയർപ്ലേ, ഹോംകിറ്റ് അൺലിമിറ്റഡ് ഒടിടി ആപ്പ് സപ്പോർട്ട് എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Smart TVs from Mi, iFFALCON, Samsung and LG will get huge discounts during the Amazon Great Indian Festival Sale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X