Home
Deal of the day

മദേഴ്‌സ് ഡേയിൽ സമ്മാനിക്കാവുന്ന സ്‌മാർട്ട് ബാൻഡുകൾക്ക് ആമസോണിൽ വിലക്കിഴിവ്

മദേഴ്‌സ് ഡേ അടുത്തെത്തിയിരിക്കുകയാണ്. നമ്മുടെ അമ്മമാർക്ക് സമ്മാനങ്ങൾ നൽകി ഈ മദേഴ്സ് ഡേ ആഘോഷിക്കാം. നിങ്ങളുടെ അമ്മയ്ക്ക് എന്ത് സമ്മാനം നൽകണമെന്നാണ് ആലോചിക്കുന്നതെങ്കിൽ, ഇപ്പോഴത്തെ ട്രന്റും ആരോഗ്യ കാര്യങ്ങൾക്ക് ഗുണകരവുമായ ബാൻഡുകൾ വാങ്ങി നൽകുന്നതായിരിക്കും നല്ലത്. ഹാർട്ട് ബീറ്റ് സെൻസർ, ബ്ലഡ് ഓക്സിജൻ ലെവൽ തുടങ്ങിയ ആരോഗ്യ ഫീച്ചറുകളും നടക്കുന്ന സ്റ്റെപ്സ് അടക്കമുള്ള കാര്യങ്ങൾ അറിയാനുള്ള ഫിറ്റ്നസ് ഫീച്ചറുകളും ഇത്തരം ബാൻഡുകളിൽ ഉണ്ട്.

മദേഴ്‌സ് ഡേയിൽ സമ്മാനിക്കാവുന്ന സ്‌മാർട്ട് ബാൻഡുകൾക്ക് ആമസോണിൽ ഓഫർ

ആമസോണിലൂടെ ഇപ്പോൾ സ്മാർട്ട് ബാൻഡുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളുമാണ് ലഭിക്കുന്നത്. വൺപ്ലസ് സ്മാർട്ട് ബാൻഡ്, എംഐ സ്മാർട്ട് ബാൻഡ് 5, ഷവോമി എംഐ സ്മാർട്ട് ബാൻഡ് 6, ഹോണർ 4, ജിഒക്യുഐഐ റൺ ജിപിഎസ് ഫിറ്റ്നസ് ട്രാക്കർ, സാംസങ് ഗാലക്സി ഫിറ്റ്2 സ്മാർട്ട് ബാൻഡ് എന്നിവയ്ക്കെല്ലാം ആമസോൺ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. ആമസോണിലൂടെ വമ്പിച്ച ഡിസ്കൌണ്ടുകളിൽ വാങ്ങാവുന്ന ഈ സ്മാർട്ട് ബാൻഡുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

വൺപ്ലസ് സ്മാർട്ട് ബാൻഡ്

യഥാർത്ഥ വില: 2,799 രൂപ

ഓഫർ വില: 1,599 രൂപ

കിഴിവ്: 1,200 രൂപ (43%)

ആമസോൺ സെയിൽ സമയത്ത് വൺപ്ലസ് സ്മാർട്ട് ബാൻഡ് 43% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,799 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 1,599 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 1,200 രൂപ ലാഭിക്കാം. 13 വ്യായാമ മോഡുകൾ, രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ (SpO2) അളക്കാനുള്ള ഫീച്ചർ, ഹൃദയമിടിപ്പ്, സ്ലീപ്പ് ട്രാക്കിംഗ്, 5എടിഎം+വാട്ടർ & ഡസ്റ്റ് റെസിസ്റ്റന്റ് എന്നീ ഫീച്ചറുകൾ ഈ ഡിവൈസിലുണ്ട്.

എംഐ സ്മാർട്ട് ബാൻഡ് 5

ഓഫർ വില: 1,999 രൂപ

യഥാർത്ഥ വില: 2,999 രൂപ

കിഴിവ്: 33%

ആമസോൺ സെയിൽ സമയത്ത് എംഐ സ്മാർട്ട് ബാൻഡ് 5 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 2,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. 1.1 ഇഞ്ച് അമോലെഡ് കളർ ഡിസ്പ്ലേയുള്ള ഈ ബാൻഡിൽ മാഗ്നറ്റിക് ചാർജിങ് ആണ് ഉള്ളത്. 2 ആഴ്ച വരെ ബാറ്ററി ലൈഫ് നൽകുന്ന മികച്ച ബാറ്ററിയും പേഴ്സണലൈസ്ഡ് ആക്ടിവിറ്റി ഇന്റലിജൻസും സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങും ഈ ബാൻഡിൽ ഉണ്ട്.

ഷവോമി എംഐ സ്മാർട്ട് ബാൻഡ് 6

ഓഫർ വില: 3,499 രൂപ

യഥാർത്ഥ വില: 3,999 രൂപ

കിഴിവ്: 13%

ആമസോൺ സെയിലിലൂടെ ഷവോമി എംഐ സ്മാർട്ട് ബാൻഡ് 6 13% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 3,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. 1.56 ഇഞ്ച് അമോലെഡ് സ്‌ക്രീനുമായി വരുന്ന ഈ എംഐ ബാൻഡിൽ എസ്പിഒ2 ട്രാക്കിങ്, തുടർച്ചയായ എച്ച്ആർ, സ്‌ട്രെസ് ആൻഡ് സ്ലീപ്പ് മോണിറ്ററിങ്, 30 സ്‌പോർട്‌സ് മോഡുകൾ, പിഎഐ, വിമൻസ് ഹെൽത്ത്, ക്വിക്ക് റിപ്ലൈസ്, 5 എടിഎം വാട്ടർ റെസിസ്റ്റന്റ് തുടങ്ങിയ മികച്ച ഫീച്ചറുകളും എംഐ നൽകിയിട്ടുണ്ട്.

സാംസങ് ഗാലക്സി ഫിറ്റ്2 സ്മാർട്ട് ബാൻഡ്

ഓഫർ വില: 3,999 രൂപ

യഥാർത്ഥ വില: 4,199 രൂപ

കിഴിവ്: 5%

സാംസങ് ഗാലക്സി ഫിറ്റ്2 സ്മാർട്ട് ബാൻഡ് ആമസോൺ സെയിൽ സമയത്ത് 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,199 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 200 രൂപ ലാഭിക്കാം. 1.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ബാൻഡിൽ ഉള്ളത്. 5 എടിഎം വാട്ടർ റെസിസ്റ്റൻസും 90ൽ അധികം വർക്ക്ഔട്ട് മോഡലുകളും ബാൻഡിൽ ഉണ്ട്. സ്ലീപ്പ് സ്‌കോർ, 75 വാച്ച് ഫെയ്‌സുകൾ, നോട്ടിഫിക്കേഷൻസ് ആന്റ് ക്വിക്ക് റിപ്ലെ, മ്യൂസിക്ക്, ക്യാമറ കൺട്രോൺസ് എന്നിവയെല്ലാം ഈ ബാൻഡിന്റെ സവിശേഷതകളാണ്.

ജിഒക്യുഐഐ റൺ ജിപിഎസ് ഫിറ്റ്നസ് ട്രാക്കർ

ഓഫർ വില: 3,999 രൂപ

യഥാർത്ഥ വില: 4,999 രൂപ

കിഴിവ്: 20%

ജിഒക്യുഐഐ റൺ ജിപിഎസ് ഫിറ്റ്നസ് ട്രാക്കർ ആമസോൺ സെയിൽ സമയത്ത് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. ഹാർട്ട് റേറ്റ് മോണിറ്ററുള്ള ഈ ജിപിഎസ് ഫിറ്റ്നസ് ട്രാക്കറിൽ ധാരാളം മികച്ച ഫീച്ചറുകളുണ്ട്.

ഹോണർ 4

ഓഫർ വില: 1,899 രൂപ

യഥാർത്ഥ വില: 1,999 രൂപ

കിഴിവ്: 5%

ആമസോൺ സെയിൽ സമയത്ത് ഹോണർ 4 5% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 1,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 1,899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ബാൻഡ് വാങ്ങുന്ന ആളുകൾക്ക് 100 രൂപ ലാഭിക്കാം. 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫുള്ള ഈ ബാൻഡ് ആൻഡ്രോയിഡ് 4.4ലാണ് പ്രവർത്തിക്കുന്നത്.

English summary
Smart bands are great products to give moms on Mother's Day. Smart bands are now getting attractive offers and discounts through Amazon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X