നോക്കിയ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്
നോക്കിയ ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ കുറവായിരിക്കും. മെബൈൽ ഫോണുകൾ പ്രചാരം നേടി വന്ന കാലത്ത് എതിരാളികൾ ഇല്ലാത്ത ബ്രാന്റ് ആയിരുന്നു നോക്കിയ പിന്നീട് തിരശീലയ്ക്ക് പിന്നിലേക്ക് പോയെങ്കിലും എച്ച്എംഡി ഗ്ലോബലിന്റെ ഉടമസ്ഥതയിൽ പുതിയ സ്മാർട്ട്ഫോണുകളുമായി നോക്കിയ ശക്തമായി തിരിച്ചു വരുന്നു. കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന ഫോണുകൾ ഇന്ന് നോക്കിയയ്ക്ക് ഉണ്ട്.

നോക്കിയ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോണിലൂടെ ഇപ്പോൾ ജനപ്രിയമായ നോക്കിയ സ്മാർട്ട്ഫോണുകളെല്ലാം ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാകും. ആമസോണിലൂടെ മികച്ച ഓഫർ ലഭിക്കുന്ന സ്മാർട്ട്ഫോണുകൾ നോക്കാം.
നോക്കിയ 5.4
യഥാർത്ഥ വില: 16,799 രൂപ
ഓഫർ വില: 12,999 രൂപ
കിഴിവ്: 3,800 രൂപ (23%)
ആമസോണിലൂടെ ഇപ്പോൾ നോക്കിയ 5.4 സ്മാർട്ട്ഫോൺ 23 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 16,799 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,800 രൂപ ലാഭിക്കാം. 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പുമായി വരുന്ന ഈ സ്മാർട്ട്ഫോണിൽ 16 എംപി പഞ്ച് ഹോൾ സെൽഫി ക്യാമറയാണ് ഉള്ളത്. 60fps വീഡിയോ റെക്കോർഡിങ് സപ്പോർട്ട്, കളർ ഗ്രേഡിംഗ് ഉള്ള സിനിമാറ്റിക് റെക്കോർഡിങ് എന്നിവയും ഈ ക്യാമറ സെറ്റപ്പിന്റെ സവിശേഷതയാണ്. ഏറ്റവും പുതിയ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്ത ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 662 മൊബൈൽ പ്ലാറ്റ്ഫോമാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 6.39 ഇഞ്ച് എച്ച്ഡി+ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 11 ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. യുഎസ്ബി ടൈപ്പ് സി പോർട്ടാണ് ചാർജിങിനായി നൽകിയിട്ടുള്ളത്.
നോക്കിയ ജി10
യഥാർത്ഥ വില: 13,999 രൂപ
ഓഫർ വില: 11,464 രൂപ
കിഴിവ്: 2,535 രൂപ (18%)
ആമസോണിലൂടെ ഇപ്പോൾ നോക്കിയ ജി10 സ്മാർട്ട്ഫോൺ 18 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 11464 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് 2535 രൂപ ലാഭിക്കാം. ഈ ഫോൺ വാങ്ങുന്ന ജിയോ ഉപഭോക്താക്കൾക്ക് 4000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും 6.5 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് ഈ ഡിവൈസിൽ ഉള്ളത്. 13 എംപി ട്രിപ്പിൾ റിയർ ക്യാമറയ സെറ്റപ്പാണ് ഫോണിലുള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയും. നൈറ്റ് & പോർട്രെയിറ്റ് മോഡിനുള്ള സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 5050 mAh ബാറ്ററിയുള്ള ഫോൺ 3 ദിവസത്തെ ബാറ്ററി ലൈഫും നൽകുന്നു. 2 വർഷത്തെ ഒഎസും 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളുമുള്ള ആൻഡ്രോയിഡ് 11 ആണ് ഈ ഫോണിന്റെ ഒഎസ്. മീഡിയടെക് ഹെലിയോ ജി25 ഒക്ടാകോർ 8x A53 2.0GHz പ്രോസസറിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. സൈഡ് ഫിംഗർ പ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഫോണിലുണ്ട്.
നോക്കിയ സി30
യഥാർത്ഥ വില: 12,499 രൂപ
ഓഫർ വില: 9,898 രൂപ
കിഴിവ്: 2,601 രൂപ (21%)
ആമസോണിലൂടെ ഇപ്പോൾ നോക്കിയ സി30 സ്മാർട്ട്ഫോൺ 21 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 12,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 9898 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് 2601 രൂപ ലാഭിക്കാം. ജിയോ ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങുമ്പോൾ 4000 രൂപയുടെ അധിക ആനുകൂല്യങ്ങൾ ലഭിക്കും. 6000 mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ 3 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്നുവെന്ന് നോക്കിയ അവകാശപ്പെടുന്നു. 6.82 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് നോക്കിയ സി30 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. എൽഇഡി ഫ്ലാഷോടു കൂടിയ 13എംപി ഡ്യുവൽ പിൻ ക്യാമറയും സ്മാർട്ട്ഫോണിൽ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും നോക്കിയ നൽകിയിട്ടുണ്ട്. പോർട്രെയിറ്റ്, എച്ച്ഡിആർ, ബ്യൂട്ടിഫിക്കേഷൻ മോഡ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് ഇത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിൽ സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 2 വർഷത്തെ ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളുള്ള ആൻഡ്രോയിഡ് 11 ഒഎസിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് യൂണിസോക്ക് 1.6Ghz ഒക്ടാ-കോർ SC9863A പ്രോസസറാണ്.
നോക്കിയ ജി20
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 13,498 രൂപ
കിഴിവ്: 1,501 രൂപ (10%)
ആമസോണിലൂടെ ഇപ്പോൾ നോക്കിയ ജി20 സ്മാർട്ട്ഫോൺ 10 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,498 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് 1,501 രൂപ ലാഭിക്കാം. ശക്തമായ എഐ ഇമേജിങ് മോഡുകളും ഓസോ ഓഡിയോയും ഉള്ള 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നോക്കിയ നൽകിയിരിക്കുന്നത്. ഫിംഗർ പ്രിന്റ് ഡിറ്റക്ഷൻ സംവിധാനമുള്ള നോക്കിയ ജി20യിൽ 3 ദിവസം വരെ ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഉള്ളത്. 6.5 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് ഫോണിലുള്ളത്. 1600x720 പിക്‌സൽ റെസല്യൂഷൻ, 21:9 അസ്പാക്ട് റേഷിയോ, 60 Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള ടിയർഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഇത്. മീഡിയടെക് ജി35 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോണിൽ 2 വർഷം വരെ ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുന്ന ആൻഡ്രോയിഡ് 11 ഒഎസ് ആണ് ഉള്ളത്.
Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.