ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന റെഡ്മി സ്മാർട്ട്ഫോണുകൾ
ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ആമസോൺ. ആമസോണിൽ മിക്ക മുൻനിര ബ്രാന്റുകളുടെയും സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന ബ്രാന്റായ റെഡ്മിയുടെ സ്മാർട്ട്ഫോണുകളും ആമസോണിൽ നിന്നും നിങ്ങൾക്ക് വാങ്ങാം. മറ്റെല്ലാം ഉത്പന്നങ്ങൾക്കും എന്ന പോലെ റെഡ്മി സ്മാർട്ട്ഫോണുകൾക്കും ആമസോൺ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും നൽകുന്നുണ്ട്. ആമസോണിലൂടെ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാവുന്ന റെഡ്മി സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ആമസോണിലൂടെ ഓഫറിൽ വാങ്ങാവുന്ന ഫോണുകളിൽ ആദ്യത്തേത് റെഡ്മി 9എ എന്ന ബജറ്റ് ഫോണാണ്. ഈ ഫോൺ 14 ശതമാനം വിലക്കിഴിവിലാണ് ആമസോൺ വിൽപ്പന നടത്തുന്നത്. റെഡ്മി നോട്ട് 10 ലൈറ്റ് സ്മാർട്ട്ഫോൺ ഇപ്പോൾ 24 ശതമാനം വിലക്കിഴിവിൽ 12,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും. റെഡ്മി 9 ആക്ടീവ് സ്മാർട്ട്ഫോൺ നിങ്ങൾക്ക് 15 ശതമാനം കിഴിവിൽ സ്വന്തമാക്കാം. റെഡ്മി 10എസ് സ്മാർട്ട്ഫോൺ നിങ്ങൾക്ക് ആമസോണിലൂടെ 12 ശതമാനം കിഴിവിൽ വാങ്ങാം. റെഡ്മി 10 പ്രൈമിന് 15 ശതമാനം കിഴിവാണ് ആമസോൺ നൽകുന്നത്. ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന റെഡ്മി ഫോണുകളും അവയുടെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
റെഡ്മി 9എ
യഥാർത്ഥ വില: 8,499 രൂപ
ഓഫർ വില: 7,299 രൂപ
കിഴിവ്: 1,200 രൂപ(14%)
• എഐ പോർട്രെയ്‌റ്റുള്ള 13 എംപി പിൻ ക്യാമറ, എച്ച്ഡിആർ, പ്രോ മോഡ്
• 5 എംപി ഫ്രണ്ട് ക്യാമറ
• ഹൈബ്രിഡ് സിം സ്ലോട്ട്
• 6.53 ഇഞ്ച് എച്ച്ഡി+ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ, 1600 x 720 പിക്സൽ റെസലൂഷൻ, 268 പിപിഐ പിക്സൽ ഡെൻസിറ്റി, 20:9 അസ്പാക്ട് റേഷിയോ
• 2.0GHz വരെ ക്ലോക്ക് സ്പീഡുള്ള ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി25 ഒക്ടാ പ്രോസസർ
• 10W ചാർജിങ് സപ്പോർട്ടുള്ള 5000mAH ലിഥിയം-പോളിമർ ബാറ്ററി
റെഡ്മി നോട്ട് 10 ലൈറ്റ്
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 12,999 രൂപ
കിഴിവ്: 4,000 രൂപ (24%)
• 2.3GHz ഒക്ടാ കോർ ക്വാൽകോം സ്നാപ്ജഡ്രാഗൺ 720ജി പ്രോസസർ,
• 8 എംപി അൾട്രാ വൈഡ്, 2എംപി സൂപ്പർ മാക്രോ, 2എംപി പോർട്രെയിറ്റ്, 48 എംപി പിൻ ക്യാമറകൾ
• നൈറ്റ് മോഡ്, 960fps സ്ലോമോഷൻ, എഐ സീൻ റെക്കഗ്നിഷൻ, പ്രോ കളർ, എച്ച്ഡിആർ, പ്രോ മോഡ്.
• 16എംപി മുൻ ക്യാമറ
• 6.67-ഇഞ്ച് എഫ്എച്ച്ഡി+ ഫുൾ സ്‌ക്രീൻ ഡോട്ട് ഡിസ്‌പ്ലേ, 2400 x 1080 പിക്‌സൽ റെസല്യൂഷൻ, എൽസിഡി മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ
• 5020mAh ലിഥിയം-പോളിമർ ബാറ്ററി
റെഡ്മി 9 ആക്ടിവ്
യഥാർത്ഥ വില: 10,999 രൂപ
ഓഫർ വില: 9,299 രൂപ
കിഴിവ്: 1,700 രൂപ(15%)
• ഒക്ടാകോർ ഹീലിയോ G35 പ്രോസസർ, 2.3GHz ക്ലോക്ക് സ്പീഡ്
• AI പോർട്രെയ്‌റ്റുള്ള 13+2 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്
• 5 എംപി മുൻ ക്യാമറ
• 6.53-ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, 720x1600 പിക്സൽസ്, 20:9 അസ്പാക്ട് റേഷിയോ
• 5000 എംഎഎച്ച് ബാറ്ററി, 10W ചാർജിങ് സപ്പോർട്ട്
റെഡ്മി നോട്ട് 10 എസ്
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 14,999 രൂപ
കിഴിവ്: 2,000 രൂപ(12%)
• 6.43 ഇഞ്ച് എഫ്എച്ച്ഡി+ 1080x2400 അമോലെഡ് ഡോട്ട് ഡിസ്പ്ലേ, 20:9 അസ്പാക്ട് റേഷിയോ
• 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ, പോർട്രെയിറ്റ് ലെൻസ് 13 എംപി ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്
• ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി95 പ്രോസസർ
• 33W ഫാസ്റ്റ് ചാർജർ സപ്പോർട്ടും ടൈപ്പ്-സി കണക്റ്റിവിറ്റിയുമുള്ള 5000 mAh ബാറ്ററി
റെഡ്മി 10 പ്രൈം
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 14,499 രൂപ
കിഴിവ്: 2,500 രൂപ (15%)
• ഹൈപ്പർ എഞ്ചിൻ 2.0 ഉള്ള മീഡിയടെക് ഹീലിയോ ജി88 ഒക്ട കോർ പ്രോസസർ, 2.0GHz വരെ ക്ലോക്ക് സ്പീഡ്
• 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 6000mAh ബാറ്ററി. 9W വരെ റിവേഴ്സ് ചാർജിങ്
• 6.5 ഇഞ്ച് എഫ്എച്ച്ഡി+ (2400x1080) ഡോട്ട് ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്
• 50 എംപി പ്രൈമറി ക്യാമറയോടൊപ്പം 8 എംപി, 2 എംപി, 2 എംപി ക്യാമറകൾ
• 8 എംപി ഫ്രണ്ട് ക്യാമറ
റെഡ്മി 9
യഥാർത്ഥ വില: 10,999 രൂപ
ഓഫർ വില: 9,299 രൂപ
കിഴിവ്: 1,700 രൂപ(15%)
• എഐ പോർട്രെയിറ്റുള്ള 13 എംപി +2 എംപി പിൻ ക്യാമറ സെറ്റപ്പ്, എച്ച്ഡിആർ, പ്രോ മോഡുകൾ
• 5എംപി മുൻ ക്യാമറ
• 6.53-ഇഞ്ച് എച്ച്ഡി+ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ, 1600 x 720 പിക്സൽ റെസല്യൂഷൻ, 268 പിപിഐ പിക്സൽ ഡെൻസിറ്റി, 20:9 അസ്പാക്ട് റേഷിയോ
• ഡ്യുവൽ സിം (4 ജി + 4ജി)
• 2.3GHz മീഡിയടെക് ഹീലിയോ G35 ഒക്ടാ കോർ പ്രോസസർ
• ആൻഡ്രോയിഡ് v10 ഓപ്പറേറ്റിംഗ് സിസ്റ്റം
• 10W ചാർജിങ് സപ്പോർട്ടുള്ള 5000mAH ലിഥിയം-പോളിമർ ബാറ്ററി


Click it and Unblock the Notifications