ജെബിഎൽ ട്രൂ വയർലസ് ഇയർബഡ്സിന് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്
ഹൈ എൻഡ് ഓഡിയോ ആക്‌സസറികൾ കൊണ്ടുവരുന്ന മുൻനിര ബ്രാൻഡുകളിലൊന്നാണ് ജെബിഎൽ. ഇപ്പോൾ നിങ്ങൾക്ക് ജെബിഎൽ ടിഡബ്ല്യുഎസ് ഇയർബഡ്സ് 67 ശതമാനം വരെ കിഴിവിൽ ലഭിക്കും. ആമസോണിലാണ് ജെബിഎൽ ഇയർബഡ്സ് വമ്പിച്ച വിലക്കിഴിവിൽ ലഭ്യമാക്കുന്നത്. ഇ-കൊമേഴ്‌സ് സൈറ്റിൽ അധിക ബാങ്ക് ഓഫറുകളും ഈ ഉത്പന്നങ്ങൾക്ക് നൽകുന്നുണ്ട്. ജെബിഎല്ലിന്റെ ഇന്ത്യൻ വിപണിയിലെ ജനപ്രിയമായ ട്രൂ വയർലസ് ഇയർബഡ്സ് മോഡലുകൾക്കെല്ലാം ആമസോൺ നൽകുന്ന ഈ ഓഫറുകൾ ലഭ്യമാകും.

ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാവുന്ന ജെബിഎൽ ഇയർബഡ്സ് മോഡലുകളിൽ ജെബിഎൽ ട്യൂൺ 230എൻസി ടിഡബ്ല്യുഎസ്, ജിബിഎൽ ട്യൂൺ 130എൻസി ടിഡബ്ല്യുഎസ്, ജെബിഎൽ വേവ് 200 ടിഡബ്ല്യുഎസ്, ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ്, അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഇയർബഡ്സ്, ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സ് എന്നിവയ്ക്കെല്ലാം ആമസോൺ വമ്പിച്ച ഓഫറുകൾ നൽകുന്നു. ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിവിൽ വാങ്ങാവുന്ന മികച്ച ഇയർബഡ്സും അവയ്ക്ക് ആമസോൺ നൽകുന്ന ഓഫറുകളും വിശദമായി നോക്കാം.
ജെബിഎൽ ട്യൂൺ 230എൻസി ടിഡബ്ല്യുഎസ്
ഓഫർ വില: 5,999 രൂപ
യഥാർത്ഥ വില: 7,999 രൂപ
കിഴിവ്: 2000 രൂപ (25%)
ആമസോൺ സെയിലിലൂടെ ജെബിഎൽ ട്യൂൺ 230എൻസി ടിഡബ്ല്യുഎസ് 25% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മൈക്കോട് കൂടി വരുന്ന ഈ ഡിവൈസിൽ ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറും ഉണ്ട്. സ്പീഡ് ചാർജ് സപ്പോർട്ടുള്ള ഇയർബഡ്സ് 40 മണിക്കൂർ പ്ലേടൈം നൽകുന്നു. ജെബിഎൽ ആപ്പ് വഴി സെറ്റ് ചെയ്യാവുന്ന ഇക്യു, ഗൂഗിൾ ഫാസ്റ്റ് പെയർ, ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റി എന്നിവയെല്ലാം ഈ ഇയർബഡ്സിന്റെ സവിശേഷതകളാണ്.
ജിബിഎൽ ട്യൂൺ 130എൻസി ടിഡബ്ല്യുഎസ്
യഥാർത്ഥ വില: 6,999 രൂപ
ഓഫർ വില: 4,699 രൂപ
കിഴിവ്: 2,300 രൂപ (33%)
ആമസോൺ സെയിൽ സമയത്ത് ജിബിഎൽ ട്യൂൺ 130എൻസി ടിഡബ്ല്യുഎസ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 5,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2,300 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. (40dB വരെ) ജെബിഎൽ ആപ്പ് വഴി നമുക്ക് അധിക ബാസിനായി ഇക്യു ക്രമീകരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. 40 മണിക്കൂർ പ്ലേ ടൈം നൽകുന്ന ഡിവൈസാണ് ഇത്. ലെജൻഡറി ജെബിഎൽ ഓഡിയോ ആണ് ഇതിലുള്ളത്. വ്യക്തമായ കോളുകൾക്കായി 4 മൈക്കുകളും നൽകിയിട്ടുണ്ട്.
ജെബിഎൽ വേവ് 200 ടിഡബ്ല്യുഎസ്
ഓഫർ വില: 3,999 രൂപ
യഥാർത്ഥ വില: 5,999 രൂപ
കിഴിവ്: 33%
ആമസോൺ സെയിൽ സമയത്ത് ജെബിഎൽ വേവ് 200 ടിഡബ്ല്യുഎസ് ഇയർബഡ്സ് 33% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. മൈക്ക് ഉള്ള ഈ ട്രൂ വയർലെസ് ഇയർബഡ്സ് 20 മണിക്കൂർ പ്ലേടൈം നൽകുന്നു. ജെബിഎൽ ഡീപ് ബാസ് സൗണ്ടുമായിട്ടാണ് വരുന്നത്. ഈ ഇയർബഡ്സ് സിംഗിൾ ഇയർബഡ് ആയിട്ടും അതല്ലെങ്കിൽ രണ്ടും കൂടിയും ഉപയോഗിക്കാം. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയുള്ള ഈ ഇയർബഡ്സ് ടൈപ്പ് സി & വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ടുമായിട്ടാണ് വരുന്നത്.
ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സ്
യഥാർത്ഥ വില: 8,999 രൂപ
ഓഫർ വില: 3,499 രൂപ
കിഴിവ്: 5,500 രൂപ (61%)
ആമസോണിലൂടെ ജെബിഎൽ സി115 ടിഡബ്ല്യുഎസ് ഇയർബഡ്സ് ഇപ്പോൾ 61 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 8,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് നിങ്ങൾക്ക് സെയിൽ സമയത്ത് 3,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ 5500 രൂപ ലാഭിക്കാൻ സാധിക്കും. വളരെ മികച്ച ഡീലാണ് ഇത്. 21 മണിക്കൂർ പ്ലേടൈം (ഇയർബഡുകളിൽ 6 മണിക്കൂറും ചാർജ്ജിംഗ് കെയ്‌സിൽ 15 മണിക്കൂറും) നൽകുന്ന ഈ ഇയർബഡ്സ് 15 മിനിറ്റ് ചാർജ് ചെയ്ത് 1 മണിക്കൂർ വരെ പ്ലേബാക്ക് നേടാൻ സാധിക്കും. 5.8 എംഎം ഡ്രൈവറുകൾ വഴി മികച്ച സൌണ്ട് ക്വാളിറ്റി നൽകാൻ ഈ ഡിവൈസിന് സാധിക്കും.
ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ്, അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഇയർബഡ്സ്
ഓഫർ വില: 11,999 രൂപ
യഥാർത്ഥ വില: 16,999 രൂപ
കിഴിവ്: 29%
ആമസോൺ സെയിൽ സമയത്ത് ജെബിഎൽ ലൈവ് പ്രോ+ ടിഡബ്ല്യുഎസ്, അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഇയർബഡ്സ് 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ ഇയർബഡ്സ് വിൽപ്പന സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഇയർബഡ്സ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ സപ്പോർട്ടുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. 28 മണിക്കൂർ വരെ പ്ലേടൈം നൽകുന്ന ഈ ഇയർബഡ്സ് ജെബിഎൽ സിഗ്നേച്ചർ സൗണ്ട്, ക്രിസ്റ്റൽ ക്ലിയർ കോളുകൾക്കുള്ള 6 മൈക്കുകൾ എന്നിവ ഫീച്ചർ ചെയ്യുന്നു. ഗൂഗിൾ ഫാസ്റ്റ് പെയർ സപ്പോർട്ടും ഇതിലുണ്ട്.


Click it and Unblock the Notifications