എൽജി ഗ്രാം ലാപ്‌ടോപ്പുകൾക്ക് ആമസോൺ വമ്പിച്ച ഡിസ്കൌണ്ട് നൽകുന്നു; ഓഫർ ഇന്ന് മാത്രം

|

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിന്റെ അവസാന ദിവസമായ ഇന്ന് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഉത്പന്നങ്ങൾ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന അവസരമാണ്. ലാപ്ടോപ്പുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വമ്പിച്ച വിലക്കിഴിവുകളും ഓഫറുകളുമാണ് ആമസോൺ ഇന്ന് നൽകുന്നത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ എൽജി ഗ്രാം ലാപ്‌ടോപ്പുകൾക്ക് വമ്പിച്ച കിഴിവും ഓഫറുകളും നൽകുന്നുണ്ട്. ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾ ഈ അവസരം നഷ്ടപ്പെടുത്തരുത്.

 

എൽജി ഗ്രാം ലാപ്‌ടോപ്പുകൾ

പുതിയ എൽജി ഗ്രാം ലാപ്‌ടോപ്പുകൾ പ്രീമിയവും നേർത്തതും ഭാരം കുറഞ്ഞതുമായ ലാപ്ടോപ്പുകളാണ്. ബാറ്ററി ലൈഫ് ഗണ്യമായി വർദ്ധിപ്പിക്കുന്ന ഇന്റൽ ഇവിഒ പ്ലാറ്റ്‌ഫോമിലാണ് ഈ ലാപ്ടോപ്പ് വരുന്നത്. എൽജി ഗ്രാം ലാപ്‌ടോപ്പ് സീരീസ് വിൻഡോസ് 11 ഒഎസ് ഔട്ട്-ഓഫ്-ദി-ബോക്‌സിൽ പ്രവർത്തിക്കുന്നു. 12th ജനറേഷൻ ഇന്റൽ ഐ7 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിലിൽ കിഴിവിൽ ലഭ്യമാണ്.

ഈ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്, ഓഫർ ഇന്ന് മാത്രംഈ സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവ്, ഓഫർ ഇന്ന് മാത്രം

ലാപ്‌ടോപ്പുകൾ

എൽജി ഗ്രാം ലാപ്‌ടോപ്പുകളിൽ 16 ജിബി റാമും 512 ജിബി എസ്എസ്ഡി സ്റ്റോറേജുമുണ്ട്. എൽജി ഗ്രാം 17 മോഡൽ 1ടിബി സ്റ്റോറേജ് ഓപ്ഷൻ വരെ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് തണ്ടർബോൾട്ട് 4 പോർട്ടുകൾ, യുഎസ്ബി ടൈപ്പ് സി പോർട്ടുകൾ, 72Wh ബാറ്ററി, ഇമ്മേഴ്‌സീവ് FHD ഡിസ്‌പ്ലേ എന്നിവയും ഈ ലാപ്ടോപ്പുകളിലൂടെ ലഭിക്കുന്നു. ഈ സവിശേഷതകളെല്ലാം തന്നെയാണ് എൽജി ഗ്രാം ലാപ്‌ടോപ്പുകളെ അതിന്റെ വില വിഭാഗത്തിലെ ഏറ്റവും പ്രീമിയമാക്കുന്നത്.

ആമസോൺ ഓഫറുകൾ
 

ആമസോൺ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് എൽജി ഗ്രാം ലാപ്‌ടോപ്പുകൾക്ക് വൻ കിഴിവ് ലഭിക്കും. ഉദാഹരണത്തിന് എൽജി ഗ്രാം 14 മോഡലിന്റെ യഥാർത്ഥ വില 1,47,000 രൂപയാണ്. എന്നാൽ ഈ ലാപ്ടോപ്പ് ആമസോൺ സെയിൽ നടക്കുന്ന ഇന്ന് വെറും 99,999 രൂപയ്ക്ക് ലഭ്യമാണ്. ഇന്ന് ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 47000 രൂപയോളം ലാഭിക്കാം. വമ്പിച്ച വിലക്കിഴിവ് തന്നെയാണ് ആമസോൺ ഈ മോഡലിന് നൽകുന്നത്.

ഇയർബഡ്സിന് 70 ശതമാനം വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽഇയർബഡ്സിന് 70 ശതമാനം വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ

എൽജി ഗ്രാം 16

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ എൽജി ഗ്രാം 16 മോഡലും വിലക്കിഴിവിൽ ലഭ്യമാണ്. ഈ ലാപ്ടോപ്പ് സാധാരണ നിലവിൽ വിൽപ്പന നടക്കുന്നത് 1,51,000 രൂപയ്ക്കാണ്. എന്നാൽ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ നടക്കുന്ന ഇന്ന് ഈ ലാപ്ടോപ്പ് നിങ്ങൾക്ക് വെറും 1,06,599 രൂപയ്ക്ക് സ്വന്തമാക്കാം. 45000 രൂപയോളം കിഴിവാണ് ഈ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് ഇപ്പോൾ ലഭിക്കുന്നത്. എൽജി ഗ്രാം 17 മോഡൽ ലാപ്ടോപ്പിന് സാധാരണ നിലവിൽ 1,56,000 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഈ മോഡൽ ഇപ്പോൾ വെറും 1,11,299 രൂപയ്ക്ക് ലഭ്യമാണ്.

എക്സ്ചേഞ്ച് കിഴിവ്

നിങ്ങൾക്ക് എൽജി ഗ്രാം ലാപ്‌ടോപ്പുകൾ വാങ്ങുമ്പോൾ പ്രത്യേകം എക്സ്ചേഞ്ച് ഓഫറും ആമസോൺ നൽകുന്നുണ്ട്. 28,100 രൂപ വരെ കിഴിവാണ് ആമസോൺ എക്സ്ചേഞ്ച് കിഴിവായി നൽകുന്നത്. നിങ്ങളുടെ പഴയ ലാപ്‌ടോപ്പ് എക്‌സ്‌ചേഞ്ച് ചെയ്യാനും കൂടുതൽ കിഴിവിൽ എൽജി ഗ്രാം സ്വന്തമാക്കാനും കഴിയും. പഴയ ലാപ്ടോപ്പിന്റെ അവസ്ഥ, ഡിസ്‌പ്ലേ, ബാറ്ററി തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും എക്സ്ചേഞ്ച് കിഴിവ് ലഭിക്കുന്നത്.

ആമസോണിലൂടെ ഈ വൺപ്ലസ്, സാംസങ്, സോണി സ്മാർട്ട് ടിവികൾ വിലക്കിഴിവിൽ വാങ്ങാംആമസോണിലൂടെ ഈ വൺപ്ലസ്, സാംസങ്, സോണി സ്മാർട്ട് ടിവികൾ വിലക്കിഴിവിൽ വാങ്ങാം

ആമസോൺ പേ

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിലൂടെ ലാപ്ടോപ്പുകൾ വാങ്ങുമ്പോൾ ആമസോൺ പേ ഐസിഐസി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ കിഴിവുകളും ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 2,000 രൂപ വരെ 10 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഈ ഓഫർ കൂടി ചേരുന്നതോടെ എൽജി ഗ്രാം ലാപ്‌ടോപ്പുകളുടെ വില ഇനിയും കുറയും. എൽജി ഗ്രാം ലാപ്‌ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ മികച്ച അവസരമാണ് നൽകുന്നത്.

Best Mobiles in India

English summary
LG Gram laptops are getting huge discounts during the Amazon Great Freedom Festival sale. Offers are available for all laptops in this category.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X