Home
Deal of the day

റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാം

ഇന്ത്യയിലെ ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റാണ് റെഡ്മി. റെഡ്മി നോട്ട് വിഭാഗത്തിൽ വരുന്ന എല്ലാ സ്മാർട്ട്ഫോണുകളും വിപണിയിൽ വിജയം നേടിയവയാണ്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്നവയാണ് ഈ ഫോണുകൾ. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 10 സീരീസിലെ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോഴും ആവശ്യക്കാർ ഏറെയാണ്. ഈ ഫോണുകൾക്ക് ആമസോൺ ഇപ്പോൾ ആകർഷകമായ ഓഫറുകൾ നൽകുന്നു.

റെഡ്മി നോട്ട് 10 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവ്

റെഡ്മി നോട്ട് 10 ലൈറ്റ്, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10ടി, റെഡ്മി നോട്ട് 10എസ് എന്നീ ഫോണുകൾക്കാണ് ആമസോൺ ഓഫറുകൾ നൽകുന്നത്. നിങ്ങൾക്ക് ഇപ്പോൾ സ്മാർട്ട്ഫോണുകൾ 20 ശതമാനം വരെ കിഴിവിൽ വാങ്ങാം. ആമസോണിലൂടെ ഈ ഡിവൈസുകൾക്ക് ലഭിക്കുന്ന ഓഫറുകളും ഫോണുകളുടെ സവിശേഷതകളും ചുവടെ കൊടുക്കുന്നു.

റെഡ്മി നോട്ട് 10 ലൈറ്റ് (ഗ്ലേസിയർ വൈറ്റ് 6 ജിബി റാം 128 ജിബി റോം)

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 4,000 രൂപ (20%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 10 ലൈറ്റ് (ഗ്ലേസിയർ വൈറ്റ് 6 ജിബി റാം 128 ജിബി റോം) സ്മാർട്ട്ഫോൺ 20 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 4,000 രൂപ ലാഭിക്കാം. 2400 x 1080 പിക്‌സൽ റസലൂഷനുള്ള 16.94 സെന്റീമീറ്റർ (6.67-ഇഞ്ച്) എഫ്എച്ച്ഡി+ ഫുൾ സ്‌ക്രീൻ ഡോട്ട് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 2.3GHz ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 8 എംപി അൾട്രാ വൈഡ് ക്യാമറ, 2 എംപി സൂപ്പർ മാക്രോ ക്യാമറ, 2 എംപി പോർട്രെയിറ്റ് ക്യാമറ, 48 എംപി പ്രൈമറി ക്യാമറ എന്നിവയുണ്ട്. 16എംപി ഫ്രണ്ട് ക്യാമറയുള്ള ഡിവൈസിൽ 5020mAh ലിഥിയം-പോളിമർ ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്.

റെഡ്മി നോട്ട് 10എസ് (ഫ്രോസ്റ്റ് വൈറ്റ്, 6 ജിബി റാം, 64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 2,000 രൂപ (12%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 10എസ് (ഫ്രോസ്റ്റ് വൈറ്റ്, 6 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2,000 രൂപ ലാഭിക്കാം. എഫ്എച്ച്ഡി+ റസലൂഷനുള്ള 6.43 ഇഞ്ച് അമോലെഡ് ഡോട്ട് ഡിസ്പ്ലെയാണ് ഈ ഫോണിലുള്ളത്. 20:9 അസ്പാക്ട് റേഷഇയോ സ്ക്രീനാണ് ഇത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ്, 2 എംപി മാക്രോ, പോർട്രെയിറ്റ് ലെൻസ് 13 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഫോണിലുണ്ട്. മീഡിയടെക് ഹെലിയോ ജി95 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് ഉള്ളത്.

റെഡ്മി നോട്ട് 10 പ്രോ (ഡാർക്ക് നൈറ്റ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 17,999 രൂപ

കിഴിവ്: 2,000 രൂപ (10%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 10 പ്രോ (ഡാർക്ക് നൈറ്റ്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 10 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 19,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2,000 രൂപ ലാഭിക്കാം. 20Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എഫ്എച്ച്ഡി+ (1080x2400) അമോലെഡ് ഡോട്ട് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 732ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 എംപി അൾട്രാ വൈഡ്, 5 എംപി ടെലിമാക്രോ, പോർട്രെയിറ്റ് ലെൻസ്, 64 എംപി പ്രൈമറി ക്യമറ എന്നിവ പിന്നിലും 16 എംപി ക്യാമറ മുന്നിലുമുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5020 എംഎഎച്ച് ബാറ്ററിയും ഈ ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 10ടി 5ജി (മിന്റ് ഗ്രീൻ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 16,999 രൂപ

ഓഫർ വില: 14,999 രൂപ

കിഴിവ്: 2,000 രൂപ (12%)

ആമസോണിലൂടെ ഇപ്പോൾ റെഡ്മി നോട്ട് 10ടി 5ജി (മിന്റ് ഗ്രീൻ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്നവർക്ക് 2,000 രൂപ ലാഭിക്കാം. 6.5 ഇഞ്ച് എഫ്എച്ച്ഡി+ (2400x1080) ഡോട്ട് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 90Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 48 എംപി ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുണ്ട്. 8 എംപിയാണ് മുൻ ക്യാമറ. 18W ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഫോണിലുണ്ട്.

English summary
Amazon is offering discounts on Redmi Note 10 series smartphones. Amazon offers are available for the Redmi Note 10 Lite, Note 10 Pro, Note 10T and Note 10S smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X