സാംസങ് ഗാലക്സി എം സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വിലക്കിഴിവുകൾ
ചൈനീസ് കമ്പനികൾ ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കുമ്പോഴും വിപണിൽ തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുത്താതെ തുടരുന്ന ബ്രാന്റാണ് സാംസങ്. സാംസങ് എല്ലാ വില വിഭാഗത്തിലും നിരവധി ഫോണുകൾ പുറത്തിറക്കുന്നുണ്ട്. സാംസങിന്റെ ഏറ്റവും ജനപ്രിയമായ സീരിസുകളിൽ ഒന്നാണ് എം സീരിസ്. ഗാലക്സി എം സീരിസിൽ വരുന്ന ഫോണുകൾക്ക് വില കുറവാണ്. മിക്കവാറും ഫോണുകളും 15000 രൂപയിൽ താഴെയുള്ള വിലയിൽ ലഭ്യമാകും.

ആമസോണിലൂടെ നിങ്ങൾക്ക് സാംസങ് ഗാലക്സി എം സീരിസ് സ്മാർട്ട്ഫോണുകൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. സാംസങ് ഗാലക്സി എം12, സാംസങ് ഗാലക്സി എം21 2021 എഡിഷൻ, സാംസങ് ഗാലക്സി എം11, സാംസങ് ഗാലക്സി എം32 എന്നീ ഡിവൈസുകളെല്ലാം നിങ്ങൾക്ക് ആമസോണിലൂടെ ഡിസ്കൌണ്ടിൽ വാങ്ങാം. പുതിയ സാംസങ് ഫോൺ വാങ്ങുന്നവർക്ക് ആമസോണിലൂടെ തിരഞ്ഞെടുക്കാവുന്ന മികച്ച എം സീരിസ് ഫോണുകളും അവയുടെ ഓഫറുകളും നോക്കാം.
സാംസങ് ഗാലക്സി എം12 (6 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 15,499 രൂപ
ഓഫർ വില: 13,499 രൂപ
കിഴിവ്: 2,000 രൂപ (13%)
ആമസോണിലൂടെ സാംസങ് ഗാലക്സി എം12 (6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 13% വിലക്കിഴിവിൽ സ്വന്തമാക്കാം. 15,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13,499 രൂപയ്ക്ക് സ്വന്തമാക്കാം. 2,000 രൂപ കിഴിവാണ് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 48 എംപി +5 എംപി +2 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ+നാനോ) സപ്പോർട്ടുള്ള ഡിവൈസിൽ 6000mAH ലിഥിയം-അയൺ ബാറ്ററിയാണ് ഉള്ളത്. ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1, ഒക്ടാ കോർ എക്സിനോസ് 850 2.0GH പ്രോസസറിന്ൽ പ്രവർത്തിക്കുന്ന ഫോണിൽ 16.55 സെന്റീമീറ്റർ (6.5-ഇഞ്ച്) എച്ച്ഡി+ ടിഎഫ്ടി എൽസിഡി ഇൻഫിനിറ്റി വി-കട്ട് ഡിസ്‌പ്ലേയും ഉണ്ട്. 90Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 720 x 1600 പിക്‌സൽ റെസല്യൂഷൻ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്.
സാംസങ് ഗാലക്സി എം21 2021 എഡിഷൻ
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 12,999 രൂപ
കിഴിവ്: 2,000 രൂപ (13%)
ആമസോണിലൂടെ സാംസങ് ഗാലക്സി എം21 2021 എഡിഷൻ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 13% കിഴിവിൽ സ്വന്തമാക്കാം. 14,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. 2,000 രൂപ കിഴിവാണ് ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 16.21 സെന്റീമീറ്റർ (6.4-ഇഞ്ച്) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി യു-കട്ട് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 60Hz റിഫ്രഷ് റേറ്റോടുകൂടിയ എഫ്എച്ച്ഡി+ റെസല്യൂഷൻ ഡിസ്പ്ലയാണ് ഇത്. ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും ഇതിനുണ്ട്. 48 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ 20 എംപി സെൽഫി ക്യാമറയും ഉണ്ട്. 6000 mAh ബാറ്ററി, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, ആൻഡ്രോയിഡ് v11.0, ബേസ്ഡ് വൺയുഐ 3.1, ഒക്ടാ കോർ എക്‌സിനോസ് 9611 പ്രോസസർ എന്നിവയാണ് ഈ ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.
സാംസങ് ഗാലക്സി എം11
യഥാർത്ഥ വില: 13,999 രൂപ
ഓഫർ വില: 12,998 രൂപ
കിഴിവ്: 1,001 രൂപ (7%)
ആമസോണിലൂടെ സാംസങ് ഗാലക്സി എം11 സ്മാർട്ട്ഫോൺ 7% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 12,998 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 1,001 രൂപയ്ക്ക് സ്വന്തമാക്കാം. 13 എംപി പ്രൈമറി ക്യാമറ + 5 എംപി അൾട്രാ വൈഡ് ക്യാമറ + 2 എംപി ഡെപ്ത് റിയർ ക്യാമറ എന്നിവയാണ് ഈ പിൻക്യാമറയിൽ ഉള്ളത്. 8 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 6.4-ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ എച്ച്ഡി+ കപ്പാസിറ്റീവ് മൾട്ടി-ടച്ച് ടച്ച്‌സ്‌ക്രീനിൽ 720 x 1520 പിക്‌സൽ റെസലൂഷൻ, 270 പിപിഐ ഡെൻസിറ്റി എന്നിവയും ഉണ്ട്. ഡിവൈസിലെ സ്റ്റോറേജ് 512 ജിബി എക്സ്പാൻഡ് ചെയ്യാം. 1.8GHz ക്വാൽകോം പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 5000 എംഎഎച്ച് ലിഥിയം-അയൺ ബാറ്ററിയാണ് ഉള്ളത്.
സാംസങ് ഗാലക്സി എം32
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 14,999 രൂപ
കിഴിവ്: 2,000 രൂപ (12%)
ആമസോണിലൂടെ സാംസങ് ഗാലക്സി എം32 സ്മാർട്ട്ഫോൺ 12% കിഴിവിൽ സ്വന്തമാക്കാം. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 14,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഡിവൈസ് വാങ്ങുന്നവർക്ക് ആമസോൺ കിഴിവിലൂടെ 2,000 രൂപ ലാഭിക്കാൻ സാധിക്കും. 16.21 സെന്റീമീറ്റർ (6.4-ഇഞ്ച്) സൂപ്പർ അമോലെഡ് - ഇൻഫിനിറ്റി യു-കട്ട് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. 90Hz റിഫ്രഷ് റേറ്റ് ഉള്ള എഫ്എച്ച്ഡി+ റെസല്യൂഷൻ, 800 നിറ്റ്സ് ഹൈ ബ്രൈറ്റ്‌നസ് മോഡ്, ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നീ സവിശേഷതകളുള്ള ഡിസ്പ്ലെയാണ് ഇത്. 64 എംപി +8 എംപി +2 എംപി +2 എംപി ക്യാമറകളുള്ള ക്വാഡ് ക്യാമറ സെറ്റപ്പ്, 20 എംപി ഫ്രണ്ട് ക്യാമറ, 6000 mAh ബാറ്ററി, ആൻഡ്രോയിഡ് v11.0 ബേസ്ഡ് വൺ യുഐ 3.1, ഒക്ട കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസർ എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകൾ.
സാംസങ് ഗാലക്സി എം12 (4 ജിബി റാം, 64 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 12,999 രൂപ
ഓഫർ വില: 11,499 രൂപ
കിഴിവ്: 1,500 രൂപ (12%)
ആമസോണിലൂടെ സാംസങ് ഗാലക്സി എം12 (4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12% കിഴിവിൽ സ്വന്തമാക്കാം. 12,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് 11,499 രൂപയ്ക്ക് ലഭിക്കും. ആമസോണിലൂടെ ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ കിഴിവാണ് ലഭിക്കുന്നത്. 16.55 സെന്റീമീറ്റർ (6.5-ഇഞ്ച്) എച്ച്ഡി+ ടിഎഫ്ടി എൽസിഡി ഇൻഫിനിറ്റി വി-കട്ട് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 90Hz സ്‌ക്രീൻ റിഫ്രഷ് റേറ്റ്, 720 x 1600 പിക്‌സൽ റെസല്യൂഷൻ എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 48 എംപി + 5 എംപി + 2 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പ്, 6000mAH ലിഥിയം-അയൺ ബാറ്ററി, ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1, എക്സിനോസ് 850 പ്രോസസർ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശഷതകൾ.


Click it and Unblock the Notifications