സാംസങ് ടാബ്ലറ്റുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ
ടാബ്ലറ്റ് വിപണിയിലെ കരുത്തരാണ് സാംസങ്. പല സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ടാബ്ലറ്റുകൾ പുറത്തിറക്കി നോക്കിയിട്ടുണ്ട് എങ്കിലും സാംസങിന്റെ വിപണിയിലെ സ്വാധീനം ഒട്ടും കുറഞ്ഞിട്ടില്ല. വിവിധ വില നിലവാരങ്ങളിൽ സാംസങ് ടാബ്ലറ്റുകൾ നൽകുന്നുണ്ട്. സാംസങ് ഗാലക്സി ടാബ്ലറ്റുകൾക്ക് ഇപ്പോൾ ആമസോണിൽ ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. പുതിയതും വില കൂടിയതുമായ ടാബ്ലറ്റുകൾ മുതൽ വില കുറഞ്ഞ ടാബ്ലറ്റുകൾ വരെ ആമസോണിലൂടെ കിഴിവിൽ വാങ്ങാം.

ആമസോണിലൂടെ നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച ടാബ്ലറ്റുകളിൽ സാംസങ് ഗാലക്സി ടാബ് എസ്8+, സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രാ, സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ്, സാംസങ് ഗാലക്സി ടാബ് എ7, സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ് എന്നിവയെല്ലാം വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോണിലൂടെ ഓഫറിൽ വാങ്ങാവുന്ന സാംസങ് ടാബ്ലറ്റുകൾ നോക്കാം.
സാംസങ് ഗാലക്സി ടാബ് എസ്8+
യഥാർത്ഥ വില: 99,999 രൂപ
ഓഫർ വില: 87,999 രൂപ
കിഴിവ്: 12,000 രൂപ (12%)
ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എസ്8+ ഇപ്പോൾ 12 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 99,999 രൂപ വിലയുള്ള ഈ ടാബ്ലറ്റ് നിങ്ങൾക്ക് സെയിൽ സമയത്ത് 87,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്നവർക്ക് 12,000 രൂപ ലാഭിക്കാം. 12.4 ഇഞ്ച് സിനിമാറ്റിക് ഡിസ്‌പ്ലേയുമായിട്ടാണ് ഈ ടാബ്ലറ്റ് വരുന്നത്. 120Hz പുതുക്കൽ നിരക്കുള്ള എസ്അമോലെഡ് സ്ക്രീനാണ് ഇത്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ടാബിൽ ഡോൾബി അറ്റ്‌മോസോടുകൂടിയ ക്വാഡ് സ്പീക്കറുകളുണ്ട്. സ്‌നാപ്ഡ്രാഗൺ 8th ജനറേഷൻ ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 13, 6 എംപി ഡ്യുവൽ പിൻ ക്യാമറ സെറ്റപ്പും 12 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 10090 mAh ബാറ്ററിയും 45W വരെ സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.
സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രാ
യഥാർത്ഥ വില: 1,41,999 രൂപ
ഓഫർ വില: 1,22,999 രൂപ
കിഴിവ്: 19,000 രൂപ (13%)
ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എസ്8 അൾട്രാ ഇപ്പോൾ 13 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 1,41,999 രൂപ വിലയുള്ള ഈ ടാബ്ലറ്റ് നിങ്ങൾക്ക് സെയിൽ സമയത്ത് 1,22,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്നവർക്ക് 19,000 രൂപ ലാഭിക്കാം. 14.6 ഇഞ്ച് സിനിമാറ്റിക് ഡിസ്പ്ലേയാണ് ടാബ്ലറ്റിൽ ഉള്ളത്. 2960 x 1848 റസലൂഷൻ, 239 പിപിഐ പിക്സൽ ഡെൻസിറ്റി, 120Hz റിഫ്രഷ് റേറ്റ് എന്നിവയുള്ള എസ്അമോലെഡ് സ്ക്രീനാണ് ഇത്. ആൻഡ്രോയിഡ് 12 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിൽ ഡോൾബി അറ്റ്‌മോസോടുകൂടിയ ക്വാഡ് സ്പീക്കറുകളുണ്ട്. സ്‌നാപ്ഡ്രാഗൺ 8th ജനറേഷൻ ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 13 എംപി, 6 എംപി ഡ്യുവൽ ക്യാമറ സെറ്റപ്പും 12 എംപി (വൈഡ്) 12 എംപി (അൾട്രാ വൈഡ്) ഫ്രണ്ട് ക്യാമറകളുമുള്ള ടാബ്ലറ്റിൽ 11200 mAh ബാറ്ററിയും 45W സൂപ്പർ ഫാസ്റ്റ് ചാർജിങും ഉണ്ട്.
സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ്
യഥാർത്ഥ വില: 14,500 രൂപ
ഓഫർ വില: 11,900 രൂപ
കിഴിവ്: 18%
ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എ7 ലൈറ്റ് ഇപ്പോൾ 18 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 14,500 രൂപ വിലയുള്ള ഈ ടാബ്ലറ്റ് നിങ്ങൾക്ക് സെയിൽ സമയത്ത് 11,900 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്നവർക്ക് 2500 രൂപ ലാഭിക്കാം. 8.7 ഇഞ്ച് ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ, 80% സ്‌ക്രീൻ-ടു-ബോഡി റേഷിയോ, ഡോൾബി അറ്റ്‌മോസ് സ്പീക്കറുകൾ, ഫാസ്റ്റ് അഡാപ്റ്റീവ് ചാർജിങ്, 5,100 mAH ബാറ്ററി, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നീ സവിശേഷതകളാണ് ടാബ്ലറ്റിൽ ഉള്ളത്. 8 എംപി പിൻ ക്യാമറയും 2 എംപി മുൻ ക്യാമറയും ടാബ്ലറ്റിനുണ്ട്. ശക്തമായ MT8768T പ്രോസസറാണ് ഈ ടാബ്ലറ്റിന് കരുത്ത് നൽകുന്നത്.
സാംസങ് ഗാലക്സി ടാബ് എ7
യഥാർത്ഥ വില: 20,999 രൂപ
ഓഫർ വില: 17,999 രൂപ
കിഴിവ്: 3,000 രൂപ (14%)
ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എ7 ഇപ്പോൾ 14 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 20,999 രൂപ വിലയുള്ള ഈ ടാബ്ലറ്റ് നിങ്ങൾക്ക് സെയിൽ സമയത്ത് 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്നവർക്ക് 3,000 രൂപ ലാഭിക്കാം. ടാബ്ലറ്റിൽ 26.31 സെന്റീമീറ്റർ ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേയാണ് ഉള്ളത്. 2000 X 1200 പിക്‌സൽ റെസല്യൂഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ക്വാഡ് സ്റ്റീരിയോ സൗണ്ടുമായിട്ടാണ് ടാബ് വരുന്നത്. ഫാസ്റ്റ് അഡാപ്റ്റീവ് ചാർജിങ് സപ്പോർട്ടുള്ള ടാബ്ലറ്റിൽ 7,040 mAH ബാറ്ററിയും നൽകിയിട്ടുണ്ട്. 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി എന്നിവയുള്ള സാംസങ് ഗാലക്സി ടാബ് എ7ന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രോസസറാണ്. 8 എംപി പ്രൈമറി ക്യാമറ, 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയും ഈ ഡിവൈസിൽ ഉണ്ട്.
സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ്
യഥാർത്ഥ വില: 30,999 രൂപ
ഓഫർ വില: 27,999 രൂപ
കിഴിവ്: 3,000 രൂപ (10%)
ആമസോണിലൂടെ സാംസങ് ഗാലക്സി ടാബ് എസ്6 ലൈറ്റ് ഇപ്പോൾ 10 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 30,999 രൂപ വിലയുള്ള ഈ ടാബ്ലറ്റ് നിങ്ങൾക്ക് സെയിൽ സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ടാബ്ലറ്റ് വാങ്ങുന്നവർക്ക് 3,000 രൂപ ലാഭിക്കാം. 10.4-ഇഞ്ച് ടിഎഫ്ടി, 2000 x 1200 പിക്സൽ റെസലൂഷൻ ഡിസ്പ്ലെയുമായിട്ടാണ് ഈ ടാബ്ലറ്റ് വരുന്നത്. 16 എം കളർ സപ്പോർട്ടും ഡിസ്പ്ലെയ്ക്ക് ഉണ്ട്. എർഗണോമിക് എസ്-പെൻ ബോക്സിൽ നൽകുന്നു. 8 എംപി പ്രൈമറി ക്യാമറ, 5എംപി ഫ്രണ്ട് ക്യാമറ എന്നിവയുള്ള ടാബ്ലറ്റിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്പീക്കറുകളാണ് ഉള്ളത്. 2.3GHz എക്‌സിനോസ്9611 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ആൻഡോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ടാബ്ലറ്റിൽ 7,040mAH ലിഥിയം-അയൺ ബാറ്ററിയാണ് ഉള്ളത്.


Click it and Unblock the Notifications