വേനൽകാലത്ത് സ്മാർട്ട് സീലിങ് ഫാനുകൾക്ക് ഓഫറുകളുമായി ആമസോൺ
വേനൽക്കാലം കടുത്ത് വരികയാണ്. ഈ അവസരത്തിൽ പഴയ സീലിങ് ഫാൻ മാറ്റി പുതിയൊരെണ്ണം വാങ്ങാൻ പദ്ധതിയുണ്ട് എങ്കിൽ സ്മാർട്ട് സീലിങ് ഫാൻ വാങ്ങുന്നതായിരിക്കും നല്ലത്. ഫോണിലൂടെ നിയന്ത്രിക്കാൻ സാധിക്കുന്നതും ഓൺ, ഓഫ്, സ്പീഡ് കൺട്രോൺ എന്നിവയ്ക്കായി വോയിസ് അസിസ്റ്റന്റ് സപ്പോർട്ട് ഉള്ളതുമായ നിരവധി സീലിങ് ഫാനുകൾ ഇന്ന് ലഭ്യമാണ്. ഇത്തരം ഫാനുകൾക്ക് ആമസോണിലൂടെ ഇപ്പോൾ ആകർഷകമായ ഓഫറുകളും ലഭിക്കും.

മികച്ച സ്‌മാർട്ട് സീലിങ് ഫാനുകൾ ആമസോൺ സെയിലിലൂടെ വമ്പിച്ച ഓഫറുകളിൽ സ്വന്തമാക്കാം. വീട്ടിലും ഓഫീസിലും ഒരുപോലെ ഉപയോഗിക്കാവുന്ന ലൂമിനസ് ഓഡി 1200 എംഎം സ്മാർട്ട് സീലിങ് ഫാൻ, ഓറിയന്റ് ഇലക്ട്രിക് എയ്‌റോസ്ലിം 1200 എംഎം ബിഎൽഡിസി മോട്ടോർ സ്മാർട്ട് സീലിങ് ഫാൻ വിത്ത് ഐഒടി എന്നിവയ്ക്കെല്ലാം ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന സ്മാർട്ട് സീലിങ് ഫാനുകൾ നോക്കാം.
ലുമിനസ് ഓഡി 1200 എംഎം സ്മാർട്ട് സീലിങ് ഫാൻ ഫോർ ഹോം ആന്റ് ഓഫീസ് വിത്ത് റിമോട്ട്
ഓഫർ വില: 3,849 രൂപ
യഥാർത്ഥ വില: 5,299 രൂപ
കിഴിവ്: 27%
ലുമിനസ് ഓഡി 1200 എംഎം സ്മാർട്ട് സീലിങ് ഫാൻ ഫോർ ഹോം ആന്റ് ഓഫീസ് വിത്ത് റിമോട്ട് ആമസോൺ സെയിലിലൂടെ 27% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 5,299 രൂപ വിലയുള്ള ഈ സ്മാർട്ട് ഫാൻ വിൽപ്പന സമയത്ത് 3,849 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഫാൻ വാങ്ങുന്ന ആളുകൾക്ക് 1450 രൂപ ലാഭിക്കാം. 1200 എംഎം ബ്ലേഡ് വലിപ്പമുള്ള ഈ ഫാനിന്റെ വേഗത 380 ആർപിഎം ആണ്. 230 സിഎംഎം എയർ ഡെലിവറിയും ഫാൻ നൽകുന്നു. 5.38 കിലോഗ്രാം ഭാരമുള്ള ഫാനിൽ മൂന്ന് ബ്ലേഡുകളാണ് ഉള്ളത്. 5 തലത്തിലുള്ള സ്പീഡ് കൺട്രോൺ സംവിധാനവും ഈ ഫാനിൽ നൽകിയിട്ടുണ്ട്. ഹൈ-സ്പീഡ് മോട്ടോർ ഉയർന്ന വേഗതയുള്ള റോട്ടേഷൻ ഉണ്ടാക്കുകയും മികച്ച രീതിയിൽ ചൂട് മാറ്റുകയും ചെയ്യുന്നു. 70 വാട്ട്സ് വൈദ്യുത ഉപഭോഗമാണ് ഈ ഫാനിലുള്ളത്.
ഓറിയന്റ് ഇലക്ട്രിക് എയ്‌റോസ്ലിം 1200 എംഎം ബിഎൽഡിസി മോട്ടോർ സ്മാർട്ട് സീലിങ് ഫാൻ, ഐഒടി
ഓഫർ വില: 10,805 രൂപ
യഥാർത്ഥ വില: 13,480 രൂപ
കിഴിവ്: 20%
ഓറിയന്റ് ഇലക്ട്രിക് എയ്‌റോസ്ലിം 1200 എംഎം ബിഎൽഡിസി മോട്ടോർ സ്മാർട്ട് സീലിങ് ഫാൻ, ഐഒടി എന്നിവ ആമസോൺ സെയിലിലൂടെ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 13,480 രൂപ വിലയുള്ള ഈ സ്മാർട്ട് ഫാൻ വിൽപ്പന സമയത്ത് 10,805 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ഫാൻ വാങ്ങുന്നവർക്ക് 2675 രൂപ ലാഭിക്കാം. 40% ഊർജ ലാഭമുള്ള ഈ ഫാനിൽ ഒരു വർഷത്തേക്ക് ശരാശരി യൂണിറ്റ് വൈദ്യുതി 6.50 ആണ്. ദിവസവും 8 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു കുടുംബത്തിലെ 4 ഫാനുകളുടെ അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. 45 വാട്ട് പവർ വേണ്ട ഈ ഫാനിനിന് 310 ആർപിഎം കരുത്തുണ്ട്. 240 സിഎംഎം എയർ ഡെലിവറിയാണ് ഇത് നൽകുന്നത്. എയറോസ്ലിം ഫാൻ ഇൻവെർട്ടർ സാങ്കേതികവിദ്യ (സൂപ്പർ എഫിഷ്യന്റ് ഇൻവെർട്ടർ മോട്ടോർ) ഉപയോഗിച്ച് 40% ഊർജം ലാഭിച്ചുകൊണ്ട് മികച്ച കാറ്റ് നൽകാൻ ഇതിന് സാധിക്കും.
ആങ്കർ ബൈ പാനസോണിക്ക് കാപ്റ്റർ ഐ ക്രാഫ്റ്റ് 1200mm സ്മാർട്ട് ഐഒസി സീലിങ് ഫാൻ
ഓഫർ വില: 6345 രൂപ
യഥാർത്ഥ വില: 7,000 രൂപ
കിഴിവ്: 9%
ആങ്കർ ബൈ പാനസോണിക്ക് കാപ്റ്റർ ഐ ക്രാഫ്റ്റ് 1200mm സ്മാർട്ട് ഐഒസി സീലിങ് ഫാൻ ആമസോൺ സെയിലിലൂടെ 9% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,000 രൂപ വിലയുള്ള ഈ സ്മാർട്ട് ഫാൻ വിൽപ്പന സമയത്ത് 6345 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ഫാൻ വാങ്ങുന്ന ആളുകൾക്ക് 655 രൂപ ലാഭിക്കാം. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഫാനിൽ അലക്‌സാ, ഗൂഗിൾ ഹോം, മിറായ് ആപ്പ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. മിർഎ ആപ്പിലൂടെ കണക്റ്റ് ചെയ്താൽ ഒരു ക്ലിക്കിലൂടെ കമാൻഡ് & കൺട്രോൾ, ഗൂഗിൾ അസിസ്റ്റന്റ് വോയ്‌സ് കൺട്രോൾ സപ്പോർട്ട് & അലക്‌സാ എന്നിവയെല്ലാം ഇതിൽ ലഭിക്കും. ഈർപ്പം, താപനില സെൻസർ എന്നിവയും ഈ സ്മാർട്ട് ഫാനിൽ നൽകിയിട്ടുണ്ട്. പ്രീമിയം നിറങ്ങളുള്ള ഇന്റീരിയർ മോഡേണുമായി പൊരുത്തപ്പെടുന്ന മോട്ടിഫ് ഡിസൈനാണ് ഈ ഫാനിന്റെ മറ്റൊരു സവിശേഷത.
ഹാവെൽസ് കാർനേഷ്യ ഐ 1200mm സീലിങ് ഫാൻ
ഓഫർ വില: 5899 രൂപ
യഥാർത്ഥ വില: 6510 രൂപ
കിഴിവ്: 9%
ഹാവെൽസ് കാർനേഷ്യ ഐ 1200mm സീലിങ് ഫാൻ ആമസോൺ സെയിലിലൂടെ 9% കിഴിവിൽ ലഭ്യമാണ്. 6510 രൂപ വിലയുള്ള ഈ സ്മാർട്ട് ഫാൻ നിങ്ങൾക്ക് വിൽപ്പന സമയത്ത് 5899 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഫാൻ വാങ്ങുന്ന ആളുകൾക്ക് 611 രൂപ ലാഭിക്കാം. ഈർപ്പവും താപനിലയും മനസ്സിലാക്കുകയും അതിനനുസരിച്ച് വേഗത ക്രമീകരിക്കുകയും ചെയ്യുന്ന സ്‌മാർട്ട് മോഡ് കാർനേഷ്യ ഐ ഫാനിൽ ഉണ്ട്. ഐഒടി എനേബിൾഡ് സ്മാർട്ട് ഫാൻ, ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ കണറ്റ് ചെയ്യാം. വീട്ടിലെ റൂട്ടർ വഴി വൈഫൈ കണക്റ്റിവിറ്റിയും ഈ ഫാനിനുണ്ട്. വോയ്‌സ് കമാൻഡുകൾ എനേബിൾ ചെയ്തിരിക്കുന്ന ഫാനിലൂടെ അലക്‌സ, ഗൂഗിൾ ഹോം കണക്റ്റിവിറ്റി ലഭിക്കുന്നു. സ്മാർട്ട് മോഡ്, സ്ലീപ്പ് മോഡ്, ബ്രീസ് മോഡ്, ഷെഡ്യൂൾ മോഡ് എന്നിവയും ഇതിലുണ്ട്.
ആറ്റംബെർഗ് റെനേസ സ്മാർട്ട് + 1200എംഎം 28W ബിഎൽഡിസി മോട്ടോർ സീലിങ് ഫാൻ
ഓഫർ വില: 5,973 രൂപ
യഥാർത്ഥ വില: 8,440 രൂപ
കിഴിവ്: 29%
ആറ്റംബെർഗ് റെനേസ സ്മാർട്ട് + 1200എംഎം 28W ബിഎൽഡിസി മോട്ടോർ വിത്ത് റിമോട്ട് എനർജി സേവിങ് സീലിങ് ഫാൻ ആമസോൺ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,440 രൂപ വിലയുള്ള ഈ സ്മാർട്ട് ഫാൻ വിൽപ്പന സമയത്ത് 5,973 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് ഫാൻ വാങ്ങുന്ന ആളുകൾക്ക് 2467 രൂപ ലാഭിക്കാം. സൂപ്പർ എനർജി എഫിഷ്യന്റ് ബിഎൽഡിസി മോട്ടോറുമായി വരുന്ന ഫാൻ 28W മാത്രമേ ഉപയോഗിക്കുന്നുള്ളു. ഐഒടി എനേബിൾ ചെയ്ത ഫാനിൽ ആമസോൺ അലക്‌സ, ഗൂഗിൾ ഹോം, ആറ്റംബർഗ് ആപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ച് വോയ്‌സ് കൺട്രോൾ ചെയ്യാം.


Click it and Unblock the Notifications