Home
Deal of the day

ടെക്നോയുടെ ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ടെക്നോ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ നിരക്കിൽ അതിശയിപ്പിക്കുന്ന സവിശേഷതകൾ നൽകുന്നു എന്നതാണ് ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷത. സ്പാർക്ക്, പോവ തുടങ്ങിയ സീരിസുകളിൽ നിരവധി സ്മാർട്ട്ഫോണുകൾ ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ടെക്നോ സ്മാർട്ട്ഫോണുകൾക്ക് ഇപ്പോൾ ആമസോണിലൂടെ ആകർഷകമായ വിലക്കിഴിവാണ് ലഭിക്കുന്നത്.

ടെക്നോയുടെ ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ടെക്നോ സ്പാർക്ക് ഗോ 2021, ടെക്നോ സ്പാർക്ക് 8സി, ടെക്നോ സ്പാർക്ക് 7, ടെക്നോ പോവ 2 തുടങ്ങിയ സ്മാർട്ട്ഫോണുകൾക്ക് ആമസോണിലൂടെ ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. ആമസോൺ ഈ ഡിവൈസുകൾക്ക് നൽകുന്ന ഓഫറുകൾ നോക്കാം.

ടെക്നോ സ്പാർക്ക് ഗോ 2021 (ഹോറിസോൺ ഓറഞ്ച്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 7,198 രൂപ

കിഴിവ്: 20%

ആമസോണിലൂടെ ഇപ്പോൾ ടെക്നോ സ്പാർക്ക് ഗോ 2021 (ഹോറിസോൺ ഓറഞ്ച്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 20 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 8,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 7,198 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1800 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 36 ദിവസത്തെ സ്റ്റാൻഡ്‌ബൈ നൽകുന്ന 5000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 6.52 ഇഞ്ച് എച്ച്ഡി+ ഡോട്ട് നോച്ച് ഹാൻഡി ഡിസ്‌പ്ലേയും ഫോണിലുണ്ട്. 13 എംപി എഐ ഡ്യുവൽ പിൻ ക്യാമറ സെറ്റപ്പുള്ള ഫോണിൽ മൈക്രോസ്ലിറ്റ് ഫ്രണ്ട് ഫ്ലാഷോട് കൂടിയ 8 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. ഫാസ്റ്റ് ഫിംഗർപ്രിന്റ് സെൻസറും ഈ ഡിവൈസിൽ ഉണ്ട്.

ടെക്നോ സ്പാർക്ക് 8സി (ടർക്കോയ്സ് സിയാൻ, 3 ജിബി റാം, 64 ജിബി സ്റ്റോറേജ്

യഥാർത്ഥ വില: 10,999 രൂപ

ഓഫർ വില: 7,499 രൂപ

കിഴിവ്: 3,500 രൂപ (32%)

ആമസോണിലൂടെ ഇപ്പോൾ ടെക്നോ സ്പാർക്ക് 8സി ടർക്കോയ്സ് സിയാൻ (3 ജിബി റാം, 64 ജിബി സ്റ്റോറേജ് സ്മാർട്ട്ഫോൺ 32 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 10,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 7,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3500 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 90Hzറിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിൾ റേറ്റുമുള്ള 6.6 ഇഞ്ച് എച്ച്ഡി+ ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 5000mAh ബാറ്ററിയാണ് ഫോണിലുള്ളത് 89 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈമും 23 മണിക്കൂർ വീഡിയോ പ്ലേബാക്കും 53 മണിക്കൂർ കോളിങും നൽകുന്ന ബാറ്ററിയാണ് ഇത്. 13 എംപി ഡ്യൂവൽ റിയർ ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഈ ഫോണിലുണ്ട്. IPX2 സ്പ്ലാഷ് റെസിസ്റ്റന്റ്, ഡിടിഎസ് സൗണ്ട് എൻഹാൻസ്‌മെന്റ് എന്നീ സവിശേഷതകളും ടെക്നോ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

ടെക്നോ സ്പാർക്ക് 7 (മോർഫിയസ് ബ്ലൂ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 8,999 രൂപ

ഓഫർ വില: 7,699 രൂപ

കിഴിവ്: 1,300 രൂപ (14%)

ആമസോണിലൂടെ ഇപ്പോൾ ടെക്നോ സ്പാർക്ക് 7 (മോർഫിയസ് ബ്ലൂ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 14 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 8,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 7,699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1300 രൂപയോളം ലാഭിക്കാം. 16 എംപി എഐ ഡ്യുവൽ റിയർ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. 40 ദിവസത്തെ സ്റ്റാൻഡ്‌ബൈ നൽകുന്ന 6000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 6.52 ഇഞ്ച് എച്ച്ഡി+ഡോട്ട് നോച്ച് ഡിസ്പ്ലെയ്ക്ക് 20:9 വൈഡ് അസ്പാക്ട് റേഷിയോ ഉണ്ട്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമായി വരുന്ന ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ സംവിധാനം ഉണ്ട്. ഡ്യുവൽ സിം സപ്പോർട്ടും ഫാസ്റ്റ് ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്കും ഈ ഡീവൈസിന്റെ സവിശേഷതകൾ ആണ്.

ടെക്നോ പോവ 2 (എനർജി ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 13,499 രൂപ

ഓഫർ വില: 11,999 രൂപ

കിഴിവ്: 1,500 രൂപ (11%)

ആമസോണിലൂടെ ഇപ്പോൾ ടെക്നോ പോവ 2 (എനർജി ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 11 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 13,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 11,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1500 രൂപയോളം ലാഭിക്കാം. ഈ വില വിഭാഗത്തിലെ ആദ്യത്തെ 7000mAh സൂപ്പർ ബിഗ് ബാറ്ററി സ്മാർട്ട്ഫോണാണ് ഇത്. 46 ദിവസം നീണ്ട സ്റ്റാൻഡ്‌ബൈയാണ് ടെക്നോ അവകാശപ്പെടുന്നത്. നാല് പിൻ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 48 എംപി + 2 എംപി + 2 എംപി + എഐ എന്നിവയാണ് ഫോണിലുള്ള പിൻ ക്യാമറകൾ. സൂപ്പർ നൈറ്റ് വ്യൂ അടക്കമുള്ള ഫീച്ചറുകളും ഈ ക്യാമറയിലൂടെ ലഭിക്കും. ഹീലിയോ ജി85 ഗെയിമിങ് പ്രോസസറിന്റെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.95 ഇഞ്ച് എഫ്എച്ച്ഡി +ഡോട്ട് ഇൻ ഡിസ്പ്ലെയും 180Hz ടച്ച് റെസ്‌പോൺസ് റേറ്റും ഫോണിലുണ്ട്. 18W ഡ്യുവൽ ഐസി ടൈപ്പ് സി ചാർജറും ഫോണിനൊപ്പം ലഭിക്കുന്നു.

English summary
Tecno smartphones are now available with attractive discounts from Amazon. Discounts are available on Tecno Spark Go 2021, Spark 8C, Spark 7 and Tecno Pova 2 smartphones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X