ഈ റിയൽമി സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ബ്രാന്റുകളിലൊന്നാണ് റിയൽമി. കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ പായ്ക്ക് ചെയ്യുന്ന ഡിവൈസുകൾ മുതൽ പ്രീമിയം ഫോണുകൾ വരെ വിവിധ വില വിഭാഗങ്ങളിൽ റിയൽമി ഫോണുകൾ പുറത്തിറക്കുന്നുണ്ട്. നിങ്ങളൊരു പുതിയ റിയൽമി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ മികച്ച അവസരമാണ് ആമസോൺ നൽകുന്നത്. ഇന്ത്യയിലെ മുൻനി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ആകർഷകമായ ഡിസ്കൌണ്ടുകൾ റിയൽമി ഫോണുകൾക്ക് നൽകുന്നുണ്ട്.

റിയൽമി നാർസോ 50ഐ, റിയൽമി നാർസോ 30, റിയൽമി സി20, റിയൽമി സി25വൈ, റിയൽമി നാർസോ 50എ, റിയൽമി 8ഐ തുടങ്ങിയ ഡിവൈസുകൾക്കാണ് കമ്പനി ഓഫറുകൾ നൽകുന്നത്. വിലക്കിഴിവിന് പുറമേ പ്രത്യേക ബാങ്ക് ഓഫറുകളും. റിയൽമിയുടെ മികച്ച സ്മാർട്ട്ഫോണുകൾക്ക് ആമസോൺ നൽകുന്ന ഓഫറുകളും അവയുടെ സവിശേഷതകളും നോക്കാം.
റിയൽമി നാർസോ 50ഐ
യഥാർത്ഥ വില: 9,999 രൂപ
ഓഫർ വില: 8,999 രൂപ
കിഴിവ്: 1,000 രൂപ (10%)
4 ജിബി റാം, 64 ജിബി റോം എന്നിവയുള്ള റിയൽമി നാർസോ 50ഐ സ്മാർട്ട്ഫോൺ ആമസോണിലൂടെ 10 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 9,999 രൂപ വിലയുള്ള ഈ ഡിവൈസ് 8,999 രൂപയ്ക്കാണ് ആമസോൺ വിൽപ്പന നടത്തുന്നത്. ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് 1,000 രൂപ വരെ ലാഭിക്കാം. 16.51 സെമി (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേയുള്ള ഡിവൈസിൽ 8 എംപി പ്രൈമറി ക്യാമറയാണ് ഉള്ളത്. 5 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 5000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഒക്ട കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
റിയൽമി നാർസോ 30
യഥാർത്ഥ വില.: 16,999 രൂപ
ഓഫർ വില: 15,499 രൂപ
കിഴിവ്: 1,500 രൂപ (9%)
ആമസോണിലൂടെ റിയൽമി നാർസോ 30 സ്മാർട്ട്ഫോൺ 9% കിഴിവിൽ ലഭിക്കും. നിങ്ങൾക്ക് 16,999 രൂപ വിലയുള്ള ഈ ഡിവൈസ് 15,499 രൂപയ്ക്ക് സ്വന്തമാക്കാം. സെയിലിലൂടെ 1,500 രൂപ കിഴിവാണ് ആമസോൺ നൽകുന്നത്. 6 ജിബി റാമും 128 ജിബി റോമുമുള്ള ഡിവൈസിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം. 16.51 സെമി 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 48 എംപി + 2 എംപി + 2 എംപി ക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിൽ ഉണ്ട്. 5000 mAh ബാറ്ററിയുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ G95 പ്രോസസറാണ്.
റിയൽമി സി20
യഥാർത്ഥ വില: 8,999 രൂപ
വില: 8,499 രൂപ
കിഴിവ്: 500 രൂപ (6%)
ആമസോണിലൂടെ റിയൽമി സി20 സ്മാർട്ട്ഫോൺ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 8,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ സെയിൽ സമയത്ത് 8,499 രൂപയ്ക്ക് സ്വന്തമാക്കാം. 500 രൂപ കിഴിവാണ് ആമസോണിലൂടെ ഡിവൈസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 2 ജിബി റാമും 32 GB റോമുമുള്ള ഡിവൈസിൽ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 16.51 സെമി (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേയുള്ള ഡിവൈസിൽ 8 എംപി പിൻ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 5000 mAh ബാറ്ററി എന്നീ സവിശേഷതകളും ഉണ്ട്. മീഡിയടെക് ഹീലിയോ G35 പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.
റിയൽമി സി25വൈ
യഥാർത്ഥ വില: 12,999 രൂപ
ഓഫർ വില: 11,651 രൂപ
കിഴിവ്: 1,348 രൂപ (10%)
ആമസോണിൽ റിയൽമി സി25വൈ സ്മാർട്ട്ഫോൺ 10 ശതമാനം കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ ഡിവൈസ് നിങ്ങൾക്ക് സെയിൽ സമയത്ത് 11,651 രൂപയ്ക്ക് സ്വന്തമാക്കാം. 1348 രൂപയാണ് ആമസോൺ ഈ സെയിലിലൂടെ നൽകുന്ന കിഴിവ്. 4 ജിബി റാമും 128 ജിബി റോമുമുള്ള ഡിവൈസിൽ 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനം ഉണ്ട്. 16.51 സെമി (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേ, 50 എംപി + 2 എംപി + 2 എംപി ക്യാമറ സെറ്റപ്പ്, 8 എംപി ഫ്രണ്ട് ക്യാമറ, 5000 mAh ലിഥിയം-പോളിമർ ബാറ്ററി എന്നിവയാണ് സ്മാർട്ട്ഫോണിന്റെ മറ്റ് സവിശേഷതകൾ, യുണിസോക്ക് ടി610 ഒക്ട കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
റിയൽമി നാർസോ 50എ
യഥാർത്ഥ വില: 12,999 രൂപ
ഓഫർ വില: 11,499 രൂപ
കിഴിവ്: 1,500 രൂപ (12%)
ആമസോണിലൂടെ റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ 12 ശതമാനം കിഴിവിൽ സ്വന്തമാക്കാം. നിങ്ങൾക്ക് 12,999 രൂപ വിലയുള്ള ഈ ഫോൺ സെയിൽ സമയത്ത് 11,499 രൂപയ്ക്ക് ലഭ്യമാകും. 1500 രൂപയോളം ലാഭമാണ് ആമസോണിലൂടെ ഈ ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. മീഡിയടെക് ഹീലിയോ ജി85 ഒക്ടാകോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 4 ജിബി റാമും 64 ജിബി റോമുമാണ് ഉള്ളത്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഡിവൈസിൽ ഉണ്ട്. 16.51 സെമി (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേ, 50 എംപി +2 എംപി +2 എംപി പിൻ ക്യാമറ സെറ്റപ്പ്, 8 എംപി ഫ്രണ്ട് ക്യാമറ, 6000 mAh ബാറ്ററി എന്നിവയാണ് ഡിവൈസിലെ മറ്റ് സവിശേഷതകൾ.
റിയൽമി 8ഐ
യഥാർത്ഥ വില: 17,999 രൂപ
ഓഫർ വില: 16,099 രൂപ
കിഴിവ്: 1,900 രൂപ (11%)
ആമസോണിൽ റിയൽമി 8ഐ സ്മാർട്ട്ഫോണിന് 11 ശതമാനം കിഴിവ് ലഭിക്കും. 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 16,099 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. 1,900 രൂപ കിഴിവാണ് ഈ ഡിവൈസിന് ആമസോൺ നൽകുന്നത്. മീഡിയടെക് ഹീലിയോ G96 പ്രോസസറിന്റെ കരുതതിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി റോമും ഉണ്ട്. 256 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഫോണിൽ നൽകിയിട്ടുണ്ട്. 16.76 സെമി (6.6 ഇഞ്ച്) ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.


Click it and Unblock the Notifications