സ്മാർട്ട് ബാൻഡുകൾക്ക് 65 ശതമാനം വരെ വിലക്കിഴിവുകളുമായി ആമസോൺ
ഇന്ത്യൻ സ്മാർട്ട് ബാൻഡ് വിപണിയിൽ ധാരാളം ഡിവൈസുകൾ ഉണ്ട്. എസ്പിഒ2 മോണിറ്ററിങ്, ഹാർട്ട് ബീറ്റ് നിരീക്ഷണം തുടങ്ങിയ ആരോഗ്യ ഫീച്ചറുകളും നമ്മൾ നടന്ന സ്റ്റെപ്പുകളും ബേൺ ചെയ്ത കലോറികളും അറിയിക്കുന്ന ഫിറ്റ്നസ് വിവരങ്ങളും നൽകുന്നവയാണ് ഈ ബാൻഡുകൾ. ആമസോണിലൂടെ ഇത്തരം ബാൻഡുകൾ ഇപ്പോൾ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

ആമസോണിലൂടെ 65 ശതമാനം വരെ വിലക്കിഴിവാണ് സ്മാർട്ട് ബാൻഡുകൾക്ക് ലഭിക്കുന്നത്. വൺപ്ലസ്, ഹോണർ, എംഐ, റെഡ്മി തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ സ്മാർട്ട് ബാൻഡുകൾക്ക് ആമസോൺ വിലക്കിഴിവ് നൽകുന്നുണ്ട്. ആമസോണിലൂടെ വമ്പിച്ച ഓഫറിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട് ബാൻഡുകൾ നോക്കാം.
വൺപ്ലസ് സ്മാർട്ട് ബാൻഡ്
യഥാർത്ഥ വില: 2,799 രൂപ
ഓഫർ വില: 1,499 രൂപ
കിഴിവ്: 1,300 രൂപ (46%)
ആമസോണിൽ ഇപ്പോൾ വൺപ്ലസ് സ്മാർട്ട് ബാൻഡ് 46 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 2,799 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് നിങ്ങൾക്ക് 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങിയാൽ നിങ്ങൾക്ക് 1,300 രൂപ ലാഭിക്കാം. പകുതിയോളം തന്നെ വിലക്കിഴിവാണ് ഉത്പന്നത്തിന് ലഭിക്കുന്നത്. 14 ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് നൽകുന്ന 100 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഓൺ-ഡിമാൻഡ് ഡേടൈം സ്പോട്ട് ചെക്കുകളും ബ്ലഡ് ഓക്സിജൻ സാച്ചുറേഷൻ(Sp02), സ്ലീപ്പ് മോണിറ്ററിങ് തുടങ്ങിയവയും ഇതിൽ ഉണ്ട്.
നിങ്ങളുടെ കൈത്തണ്ടയിൽ നിന്ന് നേരിട്ട് മൊബൈൽ ഫീച്ചറുകൾ ആക്സസ് ചെയ്യാനും സാധിക്കും.
ഹുവാവേ ബാൻഡ് 6 ഫിറ്റ്നസ് ട്രാക്കർ സ്മാർട്ട് വാച്ച്
യഥാർത്ഥ വില: 9,990 രൂപ
ഓഫർ വില: 3,490 രൂപ
കിഴിവ്: 6,500 രൂപ (65%)
ആമസോണിലൂടെ ഇപ്പോൾ ഹുവാവേ ബാൻഡ് 6 ഫിറ്റ്നസ് ട്രാക്കർ സ്മാർട്ട് വാച്ച് 65 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 9,990 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് നിങ്ങൾക്ക് 3,490 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങിയാൽ നിങ്ങൾക്ക് 6,500 രൂപ ലാഭിക്കാം. പകുതിൽ അധികം വിലക്കിഴിവ് ലഭിക്കുന്നു എന്നത് മികച്ച ഡീലാണ്. എസ്പിഒ2 മോണിറ്ററിംഗ്, ഹൃദയമിടിപ്പ് നിരീക്ഷണം, 1.47 ഇഞ്ച് ഫുൾവ്യൂ സ്‌ക്രീൻ, 2 ആഴ്ച ബാറ്ററി ലൈഫ്, മാഗ്‌നറ്റിക് ചാർജർ, 96 വ്യത്യസ്‌ത വ്യായാമ മോഡുകൾ എന്നിവയാണ് ഈ സ്മാർട്ട് ബാൻഡിന്റെ പ്രധാന സവിശേഷതകൾ. ഇത് മികച്ചൊരു ഡിവൈസാണ്. ആമസോണിലൂടെ ലഭിക്കുന്ന ഈ ഡീൽ ഉപയോഗിച്ച് ഹുവാവേ ബാൻഡ് 6 സ്വന്തമാക്കാം.
റെഡ്മി സ്മാർട്ട് ബാൻഡ്
യഥാർത്ഥ വില: 2,099 രൂപ
ഓഫർ വില: 1,598 രൂപ
കിഴിവ്: 501 രൂപ (24%)
ആമസോണിലൂടെ ഇപ്പോൾ റെഡ്മി സ്മാർട്ട് ബാൻഡ് 24 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 2,099 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് നിങ്ങൾക്ക് 1,598 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങിയാൽ നിങ്ങൾക്ക് 501 രൂപ ലാഭിക്കാം. നേരിട്ടുള്ള യുഎസ്ബി ചാർജിങ്ങുള്ള ഈ ബാൻഡിൽ 1.08 ഇഞ്ച് (2.74 സെമി) ഫുൾ ടച്ച് കളർ ഡിസ്‌പ്ലേയാണ് ഉള്ളത്. ക്രമീകരിക്കാവുന്ന സ്‌ക്രീൻ ബ്രൈറ്റ്നസുള്ള ഡൈനാമിക് ഡിസ്‌പ്ലേയാണ് ഇത്. 120 x 220 ആർജിബി റെസല്യൂഷനും ഇതിലുണ്ട്. ഒറ്റ ചാർജിൽ 14 ദിവസം വരെ നീണ്ട സ്റ്റാൻഡ്‌ബൈ ടൈം നൽകുന്ന ഈ വാച്ചിൽ 24 x7 ഹൃദയമിടിപ്പ് നിരീക്ഷണവും ഉണ്ട്. 50ൽ അധികം വാച്ച് ഫേസുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.
ഹോണർ ബാൻഡ് 6
യഥാർത്ഥ വില: 5,999 രൂപ
ഓഫർ വില: 3,999 രൂപ
കിഴിവ്: 2,000 രൂപ (33%)
ആമസോണിലൂടെ ഇപ്പോൾ ഹോണർ ബാൻഡ് 6 33 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 5,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് നിങ്ങൾക്ക് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങിയാൽ നിങ്ങൾക്ക് 2,000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 3.73 സെമി (1.47 ഇഞ്ച് ) അമോലെഡ് ടച്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. നിരവധി വാച്ച് ഫേസുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. എസ്പിഒ2 ബ്ലഡ് ഓക്സിജൻ ട്രാക്കറും ഈ ബാൻഡിൽ നൽകിയിട്ടുണ്ട്. ഇത് ഓക്സിജൻ സാച്ചുറേഷൻ ലെവൽ ട്രാക്ക് ചെയ്യുന്നു. 24/7 ഹാർട്ട് റേറ്റ് മോണിറ്റർ, ഇന്റലിജന്റ് സ്ലീപ്പ് മോണിറ്റർ, സ്ട്രെസ് മോണിറ്റർ എന്നിവയും ഡിവൈസിൽ ഉണ്ട്. 6 ഓട്ടോ ഡിറ്റക്ഷൻ വർക്കൗട്ടുകളുള്ള 10 പ്രൊഫഷണൽ വർക്കൗട്ടുകളാണ് ഇതിന്റെ മറ്റൊരു സവിശേഷത.
എംഐ സ്മാർട്ട് ബാൻഡ് 6
യഥാർത്ഥ വില: 3,999 രൂപ
ഓഫർ വില: 3,499 രൂപ
കിഴിവ്: 500 രൂപ (13%)
ആമസോണിലൂടെ ഇപ്പോൾ എംഐ സ്മാർട്ട് ബാൻഡ് 6 13 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് നിങ്ങൾക്ക് 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഉത്പന്നം വാങ്ങിയാൽ നിങ്ങൾക്ക് 500 രൂപ ലാഭിക്കാം. മികച്ച 1.56 ഇഞ്ച് അമോലെഡ് ടച്ച് സ്‌ക്രീൻ ഡിസ്പ്ലെയാണ് ഇതിലുള്ളത്. രണ്ടാഴ്ചത്തെ ബാറ്ററി ലൈഫാണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് മാഗ്നറ്റിക്ക് സ്‌നാപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാം. എസ്പിഒ2 സെൻസർ, 24 മണിക്കൂർ ഹൃദയമിടിപ്പ് സെൻസർ, എംഐ വെയർ ആപ്പ് ഉപയോഗിച്ച് 30 വ്യത്യസ്ത പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം, 5 എടിഎം വാട്ടർ റെസിസ്റ്റന്റ് എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്. ആമസോണിലൂടെ ലഭിക്കുന്ന വിലക്കിഴിവിൽ ഈ ഡിവൈസ് വാങ്ങുന്നത് ഏറെ ലാഭകരമാണ്.


Click it and Unblock the Notifications