Home
Deal of the day

ഈ എംഐ, റെഡ്മി സ്മാർട്ട് ടിവികൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

ഷവോമി ഇന്ത്യൻ സ്മാർട്ട് ടിവി വിപണിയിലെ സജീവമായ സാന്നിധ്യമാണ്. എംഐ, റെഡ്മി വിഭാഗങ്ങളിലായി മികച്ച സ്മാർട്ട് ടിവികൾ തന്നെ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഷവോമിയുടെ സ്മാർട്ട്ഫോണുകൾ പോലെ തന്നെ കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ പായ്ക്ക് ചെയ്യുന്നവയാണ് ഈ സ്മാർട്ട് ടിവികൾ. ആമസോണിലൂടെ ഷവോമി സ്മാർട്ട് ടിവികൾ ഇപ്പോൾ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാം.

ഈ എംഐ, റെഡ്മി സ്മാർട്ട് ടിവികൾ ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാം

എംഐ, റെഡ്മി സ്മാർട്ട് ടിവികൾക്ക് ആമസോൺ 36 ശതമാനം വരെ വിലക്കിഴിവാണ് ഇപ്പോൾ നൽകുന്നത്. വിവിധ വലിപ്പങ്ങളിൽ വരുന്ന ഈ സ്മാർട്ട് ടിവികളിൽ ക്രോം കാസ്റ്റ്, നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകൾ മികച്ച റസലൂഷനുള്ള ഡിസ്പ്ലെ എന്നിവയെല്ലാം ഉണ്ട്. ആമസോണിലൂടെ ഓഫറിൽ സ്വന്തമാക്കാവുന്ന എംഐ, റെഡ്മി സ്മാർട്ട് ടിവികൾ നോക്കാം.

എംഐ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 4എ പ്രോ

യഥാർത്ഥ വില: 19,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 3,000 രൂപ (15%)

ആമസോണിലൂടെ എംഐ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി ആൻഡ്രോയിഡ് സ്മാർട്ട് എൽഇഡി ടിവി 4എ പ്രോ വാങ്ങുന്നവർക്ക് 15 ശതമാനം കിഴിവ് നേടാം. 19,999 രൂപ വിലയുള്ള ഈ എംഐ ടിവി നിങ്ങൾക്ക് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. 3000 രൂപയാണ് ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്നവർക്ക് ലാഭിക്കാനാകുന്നത്. ഈ എച്ച്ഡി റെഡി റസലൂഷനുള്ള ആൻഡ്രോയിഡ് ടിവിക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. സെറ്റ് ടോപ്പ് ബോക്‌സ്, ബ്ലൂ റേ പ്ലെയറുകൾ, ഗെയിമിംഗ് കൺസോൾ എന്നിവ ബന്ധിപ്പിക്കാൻ 3 എച്ച്ഡിഎംഐ പോർട്ടുകൾ, ഹാർഡ് ഡ്രൈവുകളും മറ്റ് യുഎസ്ബി ഉപകരണങ്ങളും ബന്ധിപ്പിക്കാൻ 2 യുഎസ്ബി പോർട്ടുകൾ, 20 വാട്ട്സ് ഔട്ട്പുട്ട്, ഡോൾബി+ ഡിടിഎസ്-എച്ച്ഡി, ബിൽറ്റ്-ഇൻ വൈ-ഫൈ, ആൻഡ്രോയിഡ് ടിവി 9.0, ഗൂഗിൾ അസിസ്റ്റന്റ് എന്നീ സവിശേഷതകളും ഈ സ്മാർട്ട് ടിവിക്ക് ഉണ്ട്.

എംഐ 108 സെമി (43 ഇഞ്ച്) ഹൊറൈസൺ എഡിഷൻ ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി 4എ

യഥാർത്ഥ വില: 31,999 രൂപ

ഓഫർ വില: 26,999 രൂപ

കിഴിവ്: 5,000 രൂപ (16%)

ആമസോണിലൂടെ എംഐ 108 സെമി (43 ഇഞ്ച്) ഹൊറൈസൺ എഡിഷൻ ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി 4എ 16 ശതമാനം കിഴിവിൽ ലഭ്യമാണ്. 31,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് ടിവി വാങ്ങുന്നവർക്ക് 5000 രൂപ ലാഭിക്കാം. ഫുൾ എച്ച്ഡി (1920x1080) റസലൂഷനുള്ള ടിവിയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, ബ്ലൂടൂത്ത് 4.1, ആൻഡ്രോയിഡ് ടിവി 9, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ, ക്രോം കാസ്റ്റ് ബിൽറ്റ്-ഇൻ, 20 വാട്ട്സ് സ്റ്റീരിയോ സ്പീക്കറുകൾ, ഡിടിഎസ്-എച്ച്ഡി ഓഡിയോ, ബെസൽ-ലെസ് ഡിസൈനുള്ള എൽഇഡി പാനൽ എന്നിവയാണ് ഈ സ്മാർട്ട് ടിവിയുടെ സവിശേഷതകൾ.

റെഡ്മി 108 സെമി (43 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 34,999 രൂപ

ഓഫർ വില: 24,999 രൂപ

കിഴിവ്: 10,000 രൂപ (29%)

ആമസോണിലൂടെ റെഡ്മി 108 സെമി (43 ഇഞ്ച്) ഫുൾ എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി 29 ശതമാനം വരെ വിലക്കിഴിവിൽ ലഭ്യമാണ്. 34,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ടിവി വാങ്ങുന്നവർക്ക് 10,000 രൂപ വരെ ലാഭിക്കാം. ഫുൾ എച്ച്ഡി (1920x1080) റെസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളുമുള്ള ഡിസ്പ്ലെയാണ് ഈ ടിവിയിൽ ഉള്ളത്. 2 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, 3.5mm ജാക്ക്, ബ്ലൂടൂത്ത് 5.0, ഡോൾബി ഓഡിയോ സപ്പോർട്ടുള്ള 20 വാട്ട്സ് പവർഫുൾ സ്റ്റീരിയോ സ്പീക്കറുകൾ, ആൻഡ്രോയിഡ് ടിവി 11, ക്രോം കാസ്റ്റ് ബിൽറ്റ്-ഇൻ, പാച്ച്വാൾ 4, പാരന്റൽ ലോക്കുള്ള കിഡ്‌സ് മോഡ്, ക്വാഡ് കോർ പ്രൊസസർ, ഡ്യുവൽ ബാൻഡ് വൈ-ഫൈ. 1 ജിബി റാം + 8 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ടിവിയുടെ സവിശേഷതകൾ.

എംഐ 100 സെമി (40 ഇഞ്ച്) ഹൊറൈസൺ എഡിഷൻ ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി 4എ

യഥാർത്ഥ വില: 29,999 രൂപ

ഓഫർ വില: 24,999 രൂപ

കിഴിവ്: 5,000 രൂപ (17%)

ആമസോണിലൂടെ എംഐ 100 സെമി (40 ഇഞ്ച്) ഹൊറൈസൺ എഡിഷൻ ഫുൾ എച്ച്ഡി ആൻഡ്രോയിഡ് എൽഇഡി ടിവി 4എ 17 ശതമാനം വിലക്കിഴിവൽ സ്വന്തമാക്കാം. 29,999 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി നിങ്ങൾക്ക് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ടിവി വാങ്ങുന്നവർക്ക് 5,000 രൂപ കിഴിവ് ലഭിക്കും. ഫുൾ എച്ച്ഡി (1920x1080) റെസലൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ടിവിക്ക് 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളും ഉണ്ട്. 3 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, 3.5mm പോർട്ട്, എസ്/പിഡിഐഎഫ് പോർട്ട് എന്നിവയാണ് ടിവിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 20 വാട്ട്സ് ഔട്ട്പുട്ട്, ആൻഡ്രോയിഡ് ടിവി 9, ക്രോം കാസ്റ്റ് ബിൽറ്റ്-ഇൻ, പാച്ച്വാൾ 4, മിറാകാസ്റ്റ്, ക്വാഡ് കോർ പ്രോസസർ, 1 ജിബി റാം + 8 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ സ്മാർട്ട് ടിവിയുടെ സവിശേഷതകൾ.

റെഡ്മി 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 15,999 രൂപ

കിഴിവ്: 9,000 രൂപ (36%)

ആമസോണിൽ റെഡ്മി 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി സ്മാർട്ട് എൽഇഡി ടിവി 36 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ ആമസോൺ സെയിൽ സമയത്ത് 15,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ടിവി വാങ്ങുന്നവർക്ക് 9,000 രൂപ ലാഭിക്കാം. എച്ച്ഡി റെഡി (1366x768) റസലൂഷനുള്ള ഈ ടിവിക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളും ഈ ടിവിക്ക് ഉണ്ട്. 2 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ, 3.5mm ഹെഡ്ഫോൺ ജാക്ക്, ബ്ലൂടൂത്ത് 5.0 എന്നീ കണക്ടിവിറ്റിയും ഈ സ്മാർട്ട് ടിവിക്ക് ഉണ്ട്. 20 വാട്ട്സ് പവർഫുൾ സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി ഓഡിയോ സപ്പോർട്ടും ഈ ടിവിയിൽ ഉണ്ട്. ആൻഡ്രോയിഡ് ടിവി 11, ക്രോം കാസ്റ്റ് ബിൽറ്റ്-ഇൻ, പാച്ച്വാൾ 4, ക്വാഡ് കോർ പ്രോസസർ, 1 ജിബി റാം + 8 ജിബി സ്റ്റോറേജ് എന്നിവയും ഈ ടിവിക്ക് ഉണ്ട്.

English summary
Amazon is offering great deals on Mi and Redmi smart TVs. Amazon is offering up to 36% off Redmi and Mi smart TVs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X