Home
Deal of the day

ഷവോമി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ സ്മാർട്ട്ഫോൺ ബ്രാന്റുകളിൽ ഒന്നാണ് ഷവോമി. ഇന്ത്യൻ വിപണിയിൽ ഷവോമിയുടെ വിപണി വിഹിതം മറ്റുള്ള ബ്രാന്റുകളെക്കാൾ വളരെ കൂടുതലാണ്. ബജറ്റ്, മിഡ്റേഞ്ചുകൾ പുറത്തിറക്കി ജനപ്രിതി നേടിയ കമ്പനിക്ക് മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും ഉണ്ട്. കരുത്തൻ പ്രോസസറും അതിശയിപ്പിക്കുന്ന ക്യാമറ സെറ്റപ്പുമെല്ലാം ഷവോമി ഫ്ലാഗ്ഷിപ്പുകളുടെ സവിശേഷതകളാണ്. ആമസോണിലൂടെ ഇപ്പോൾ ഷവോമി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം.

ഷവോമി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വമ്പിച്ച വിലക്കിഴിവുകൾ

ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ എംഐ 11എക്സ് പ്രോ 5ജി, ഷവോമി 11 ലൈറ്റ് എൻഇ 5ജി, എംഐ 11എക്സ് 5ജി എന്നിങ്ങനെയുള്ള സ്മാർട്ട്ഫോണുകൾ ഉൾപ്പെടുന്നു. ഷവോമി ഈ വർഷം പുറത്തിറക്കിയ മികച്ച സ്‌മാർട്ട്‌ഫോണുകൾക്ക് ആമസോൺ ആകർഷകമായ കിഴിവുകളാണ് നൽകുന്നത്. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരം തന്നെയാണ്. ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളെല്ലാം വിപണിയിൽ വിജയം നേടിയവ തന്നെയാണ്. ആമസോൺ സെയിലിലൂടെ ഓഫറുകളിൽ സ്വന്തമാക്കാവുന്ന ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ഷവോമി 11 ലൈറ്റ് എൻഇ 5ജി (വിനൈൽ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 33,999 രൂപ

ഓഫർ വില: 28,999 രൂപ

കിഴിവ്: 5,000 രൂപ (15%)

ഷവോമി 11 ലൈറ്റ് എൻഇ 5ജി (വിനൈൽ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോൺ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺസ് സെയിലിലൂടെ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 28,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപയാണ് ലാഭിക്കാൻ സാധിക്കുന്നത്. ഇത് വളരെ മികച്ചൊരു ഡീലാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് എഫ്എച്ച്ഡി+ ഒലെഡ് ഡോട്ട് ഡിസ്പ്ലെയാണ് ഉള്ളത്. 64 എംപി, 8 എംപി, 5 എംപി ക്യാമറകളും ഈ ഡിവൈസിൽ ഉണ്ട്. 20 എംപിയാണ് സെൽഫി ക്യാമറ.

എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 6 ജിബി റാം, 128 ജിബി റോം)

യഥാർത്ഥ വില: 33,999 രൂപ

ഓഫർ വില: 27,999 രൂപ

കിഴിവ്: 6,000 രൂപ (18%)

എംഐ 11എക്സ് 5ജി (കോസ്മിക് ബ്ലാക്ക് 6 ജിബി റാം, 128 ജിബി റോം) സ്മാർട്ട്ഫോൺ ആമസോൺ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺസ് സെയിലിലൂടെ 18% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുമ്പോൾ നിങ്ങൾക്ക് 6000 രൂപ ലാഭിക്കാം. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡോട്ട് ഡിസ്പ്ലെയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. ഒക്ടാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 870 5ജി ചിപ്പ്സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 48 എംപി പ്രൈമറി ക്യാമറയുള്ള പിൻ ക്യാമറ സെറ്റപ്പും ഷവോമി നൽകിയിട്ടുണ്ട്. 4520 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്.

എംഐ 11എക്സ് പ്രോ 5ജി (കോസ്മിക് ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 47,999 രൂപ

ഓഫർ വില: 36,999 രൂപ

കിഴിവ്: 11,000 രൂപ (23%)

ആമസോൺ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺസ് സെയിലിലൂടെ എംഐ 11എക്സ് പ്രോ 5ജി (കോസ്മിക് ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 23% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 47,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 36,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 11,000 രൂപ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് എഫ്എച്ച്ഡി+ അമോലെഡ് ഡോട്ട് ഡിസ്പ്ലെയാണ് ഉള്ളത്. ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് പ്രോസസറുകളിൽ ഒന്നാണ് ഈ ഡിവൈസിൽ ഉള്ളത്. 108 എംപി പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 4520 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളും ഫോണിലുണ്ട്.

ഷവോമി 11 ലൈറ്റ് എൻഇ 5ജി (ടസ്കാനി കോറൽ 6ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 31,999 രൂപ

ഓഫർ വില: 26,999 രൂപ

കിഴിവ്: 5,000 രൂപ (16%)

ഷവോമി 11 ലൈറ്റ് എൻഇ 5ജി (ടസ്കാനി കോറൽ 6ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോൺ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോൺസ് സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിൽ സമയത്ത് ഈ ഡിവൈസ് വാങ്ങുന്നവർക്ക് 5000 രൂപ വരെ ലാഭിക്കാം. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 6.55 ഇഞ്ച് എഫ്എച്ച്ഡി+ ഒലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 5 എംപി സൂപ്പർ മാക്രോ ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും 20 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 12 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണ് ഇത്.

English summary
Xiaomi's flagship smartphones are now available through Amazon at attractive discounts. This offer is available for all of new Xiaomi's flagship devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X