വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; ഉത്പന്നങ്ങൾക്ക് മികച്ച ഓഫർ പ്രഖ്യാപിച്ച് ആപ്പിൾ
മാക്ബുക്കുകൾക്കും ഐപാഡുകൾക്കും വൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ആപ്പിൾ. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ആപ്പിൾ ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ സ്കൂൾ തുറക്കുന്ന സാഹചര്യത്തിലാണ് ബാക്ക് ടു സ്കൂൾ എന്ന പേരിൽ ആപ്പിൾ ഈ ഓഫറുമായി രംഗത്ത് വന്നിരിക്കുന്നത്. നിരവധി ഉത്പന്നങ്ങൾക്കാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്ക് പഠിക്കാൻ സഹായകമായ മാക്ബുക്കുകൾ ഐപാഡുകൾ എന്നിവക്കാണ് വലിയ കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ ഓവർ വഴി ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കു എന്നതാണ് ഈ ഓഫർ വിൽപനയുടെ പ്രത്യേകത. ഒക്ടോബർ 2 വരെ ഈ ഓഫർ നിലനിൽക്കുമെന്ന് അറിയിപ്പിൽ ആപ്പിൾ പറയുന്നു. ഉത്പന്നങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ തങ്ങളുടെ സ്റ്റുഡന്റ് ഐഡി കാർഡിന്റെ കോപ്പി സമർപ്പിക്കേണ്ടതാണ്.

അതേ സമയം നിങ്ങൾ ഒരു വിദ്യാർത്ഥി അല്ല എങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ഏതെങ്കിലും വിദ്യാർത്ഥികളുടെ ഐഡി കാർഡ് ഉപയോഗിച്ചും ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാൻ സാധിക്കുന്നതാണ്. എന്നാൽ ഇതിന്റെ ഇൻവോയ്സ് വിദ്യാർത്ഥിയുടെ പേരിലായിരിക്കും. ഈ ഓഫറിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം. 99,900 രൂപ വിലയുള്ള മാക്ബുക്ക് എയർ 13 M1 ഈ പ്രത്യേക ഓഫർ പ്രകാരം 89,900 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് വാങ്ങാൻ സാധിക്കുമെന്ന് ആപ്പിൾ പറയുന്നു.
അതായത് യഥാർത്ഥ വിലയിൽ നിന്ന് ഏകദേശം പതിനായിരം രൂപയോളം കുറവ്. M2 ചിപ്‌സെറ്റുള്ള പുതിയ മാക്ബുക്ക് എയർ 13 1,04,900 രൂപയിക്കും വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാവുന്നതാണ് ഇപ്പോൾ ഇതിന്റെ യഥാർത്ഥ വില 1,14,900 രൂപയാണ്. ഇതിലും പതിനായിരം രൂപയുടെ കിഴിവ് നൽകാൽ ആപ്പിൾ ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ മാക്ബുക്ക് എയർ 15നും ഈ വിൽപനയിൽ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: പോരാട്ടാം കടുക്കും; ഫോൾഡബിൾ ഫോണുമായി ഷവോമി, മിക്സ് ഫോൾഡ് 3 ഓഗസ്റ്റ് 14ന് പുറത്തിറക്കും
1,349,00 രൂപ വിലയിലുള്ള മാക്ബുക്ക് എയർ 15 ഇപ്പോൾ 1,24,900 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് സ്വന്തമാക്കാൻ സാധിക്കും. മാക്ബുക്ക് പ്രോയുടെ 13 ഇഞ്ച്, 14 ഇഞ്ച്, 16 ഇഞ്ച് മോഡലുകൾ യഥാക്രമം 1,19,900 രൂപ, 1,84,900 രൂപ, 2,29,900 എന്നിങ്ങനെയാണ് ഓഫർ വില പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയുടെ യഥാർത്ഥ വില 1,29,900 രൂപ, 1,99,900 രൂപ, 2,49,900 രൂപ എന്നിങ്ങനെയാണ്.
ആപ്പിൾ പ്രഖ്യാപിച്ച പുതിയ ഓഫറിൽ ഐമാക് സ്വന്തമാക്കാൻ വെറും 1,24,900 രൂപ മാത്രം ചിലവാക്കിയാൽ മതിയാകും. മാക് മിനിക്ക് ആകട്ടെ 49,900 രൂപയും മാത്രമാണ് ചിലവ് വരുക. ഐപാഡ് എയർ നിങ്ങൾക്ക് 54,900 രൂപ മുടക്കിയാൽ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഐപാഡ് പ്രോ 11യ്ക്ക് ആകട്ടെ 76,900 രൂപയും ചിലവഴിക്കേണ്ടി വരും. അതേ സമയം 1,02,900 രൂപ മുടക്കിയാൽ നിങ്ങൾക്ക് ഐപാഡ് പ്രോ 12.9 സ്വന്തമാക്കാമെന്നും ആപ്പിൾ വെബ്സൈറ്റ് പറയുന്നു.
ഈ ഐപാഡുകൾക്കൊപ്പം എല്ലാം പെൻസിലും സൗജന്യമായി ലഭിക്കുന്നതാണ്. അതേ സമയം ആപ്പിളിന്റെ പുതിയ ഉത്പന്നമായ മാക്സ സ്റ്റുഡിയോക്കും മാക് പ്രോയ്ക്കും കിഴിവുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഐഫോണുകൾക്കും ബാക്ക് ടു സ്കൂൾ ഓഫർ ബാങകമല്ല എന്ന് ആപ്പിൾ അറിയിച്ചുട്ടുണ്ട്. എന്നാൽ ആമസോൺ ഫ്ലിപ്കാർട്ട് മുതലായ ഇ കൊമേഴ്സ് വെബ്സൈറ്റുകൾ ഐഫോണുകൾക്ക് മികച്ച ഓഫർ നൽകാറുണ്ട്.
നിലവിൽ ഫ്ലിപ്കാർട്ട് ഐഫോൺ 13ന് വിവിധ കിഴിവുകൾ പ്രകാരം 61,999 രൂപയാണ് വില നിങ്ങൾ ഒരു എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താകാവ് ആണെങ്കിൽ നിങ്ങൾക്ക് ഈ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപോയിച്ചാണ് നിങ്ങൾ ഐഫോൺ 13 സ്വന്തമാക്കുന്നത് എങ്കിൽ 2,000 രൂപയുടെ അധിക കിഴിവും നിങ്ങൾക്ക് നേടാൻ സാധിക്കുന്നതാണ്. അല്ലാത്തപക്ഷം മികച്ച ഓഫറുകൾ ലഭിക്കാനായി ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയുടെ കിഴിവ് വിൽപനയ്ക്കായി കാത്തിരിക്കണം.
അടുത്തിടെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക കിഴിവ് വിൽപന ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരുന്നു. ആഗസ്ത് 9 വരെയാണ് ഈ കിഴിവ് വിൽപന നീണ്ട് നിന്നത്. ഐഫോൺ 13ന് 57,499 രൂപ ആയിരുന്നു അന്ന് കിഴിവ് വില. ഐഫോൺ 14 പ്രോ ഫ്ലിപ്കാർട്ട് ഓഫറിന്റെ ഭാഗമായി വിറ്റത് 1,17,999 രൂപയ്ക്കും ആയിരുന്നു.


Click it and Unblock the Notifications








