ആമസോണിലൂടെ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന ഫിറ്റ്നസ് ബാൻഡുകൾ
സ്മാർട്ട്ബാൻഡുകൾ ഇന്ന് സ്റ്റൈലിന്റെയും ഫിറ്റ്നസിന്റെയും പ്രതീകങ്ങളാണ്. മിക്ക ആളുകളും ഇന്ന് ഫിറ്റ്നസ് ബാൻഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ എല്ലാ വില നിലവാരത്തിലും ഫിറ്റ്നസ് ബാൻഡുകൾ ലഭ്യവുമാണ്. ആമസോണിലൂടെ വാങ്ങാവുന്ന മികച്ച ചില ഫിറ്റ്നസ് ബാൻഡുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ബാൻഡുകൾക്കെല്ലാം 1000 രൂപയിൽ കൂടുതൽ വിലയുണ്ട് എങ്കിലും ആമസോൺ ഇവ ആകർഷകായ ഓഫറുകളിൽ ലഭ്യമാകുന്നു.

ചുവടെ കൊടുത്തിരിക്കുന്ന ആമസോണിലൂടെ 1000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ബാൻഡുകൾ പ്രശസ്തരല്ലാത്ത ബ്രാന്റുകളെടെ അടക്കം ഡിവൈസുകളാണ്. ഇവയിൽ മികച്ച സവിശേഷതകൾ ഉണ്ടെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ട്. നിങ്ങൾ ആവശ്യമുള്ള ഡിവൈസുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ സവിശേഷതകൾ വിശദമായി നോക്കാൻ ശ്രദ്ധിക്കുക
ടോക്ഡിസ് സ്മാർട്ട് ബാൻഡ് 2.3
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 679 രൂപ
കിഴിവ്: 77%
ആമസോണിലൂടെ ടോക്ഡിസ് സ്മാർട്ട് ബാൻഡ് 2.3 ഇപ്പോൾ 77 ശതമാനം വിലക്കിഴവിൽ ലഭ്യമാണ്. 2,999 രൂപ വിലയുള്ള ഈ സ്മാർട്ട്ബാൻഡ് ഇപ്പോൾ നിങ്ങൾക്ക് 679 രൂപയ്ക്ക് സ്വന്തമാക്കാം. 3 വാച്ച് ഫേസുകളുള്ള 1.1" ഫുൾ ടച്ച് എച്ച്ഡി കളർ ഡിസ്‌പ്ലേയുള്ള ഡിവൈസാണ് ഇത്. ഒറ്റ ചാർജിൽ ബാറ്ററി 3 ദിവസം വരെ ബാറ്ററി ബാക്ക് നൽകുന്ന ഡിവൈസിൽ 135 mAh ബാറ്ററിയാണ് ഉള്ളത്. 3 പ്രൊഫഷണൽ സ്പോർട്സ് മോഡ് ട്രാക്ക് ചെയ്യുന്ന ഡിവൈസിൽ ഓട്ടോമാറ്റിക്ക് ആക്ടിവിറ്റി ഡിറ്റക്ഷനും ഉണ്ട്. ആപ്പ് നോട്ടിഫിക്കേഷനുകൾ, കോളുകൾ, അലാറം, ഹൃദയമിടിപ്പ് നിരീക്ഷണം, എസ്പിഒ 2 മോണിറ്ററിങ് എന്നിവയെല്ലാം ഇതിൽ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
പുങ്ക്ഫുങ്ക് D116 സ്മാർട്ട് ബാൻഡ്
യഥാർത്ഥ വില: 1,999 രൂപ
ഓഫർ വില: 699 രൂപ
കിഴിവ്: 65%
ആമസോണിലൂടെ പുങ്ക്ഫുങ്ക് D116 സ്മാർട്ട് ബാൻഡ് ഇപ്പോൾ 65 ശതമാനം വിലക്കിഴവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ സ്മാർട്ട്ബാൻഡ് ഇപ്പോൾ നിങ്ങൾക്ക് 699 രൂപയ്ക്ക് സ്വന്തമാക്കാം. സ്റ്റെപ്പുകളുടെ എണ്ണം, കലോറി തുടങ്ങിയ കാര്യങ്ങൾ അറിയാൻ ഈ ബാൻഡ് സഹായിക്കുന്നു. സ്‌കിപ്പിംഗ് റോപ്പ് മോഡ്, സിറ്റ്-അപ്പ് മോഡ്, സ്ലീപ്പ് മോഡ്, ഇൻഫർമേഷൻ മോഡ് തുടങ്ങിയവയെല്ലാം ഇതിലുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് ഫിറ്റ്നസ് ബാൻഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മാത്രമേ ഈ ഫിറ്റ്നസ് ബാൻഡ് പ്രവർത്തിപ്പിക്കാൻ സാധിക്കൂ. സമയം, കോൾ, മെസേജ് നോട്ടിഫിക്കേഷൻ എന്നിവ സെറ്റ് ചെയ്യാൻ നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്ന് ഫിറ്റ്നസ് ബാൻഡ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം.
ടെക്സ്റ്റൺ ഇന്റലിജൻസ് ബ്ലൂടൂത്ത് ഹെൽത്ത് റിസ്റ്റ് സ്മാർട്ട് ബാൻഡ് വാച്ച്
യഥാർത്ഥ വില: 3,999 രൂപ
ഓഫർ വില: 439 രൂപ
കിഴിവ്: 89%
ആമസോണിലൂടെ ടെക്സ്റ്റൺ ഇന്റലിജൻസ് ബ്ലൂടൂത്ത് ഹെൽത്ത് റിസ്റ്റ് സ്മാർട്ട് ബാൻഡ് വാച്ച് ഇപ്പോൾ 89 ശതമാനം വിലക്കിഴവിൽ ലഭ്യമാണ്. 3,999 രൂപ വിലയുള്ള ഈ സ്മാർട്ട്ബാൻഡ് ഇപ്പോൾ നിങ്ങൾക്ക് 439 രൂപയ്ക്ക് സ്വന്തമാക്കാം. ഹൃദയമിടിപ്പ് മോണിറ്റർ, പെഡോമീറ്റർ, ഡിസ്റ്റൻസ് മോണിറ്റർ, കലോറി മോണിറ്റർ, അലാറം ക്ലോക്ക്, സ്ലീപ്പ് മോണിറ്റർ, ക്യാമറ റിമോട്ട്, പിപിജി സെൻസർ തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ സ്മാർട്ട്ബാൻഡിൽ ഉണ്ട്. കൈ കഴുകുമ്പോഴും മറ്റുമുള്ള വെള്ളം ഈ ബാൻഡിനെ ബാധിക്കില്ല.
മെൽബൺ MD115 സ്മാർട്ട് ബാൻഡ്
യഥാർത്ഥ വില: 1,999 രൂപ
ഓഫർ വില: 699 രൂപ
കിഴിവ്: 65%
ആമസോണിലൂടെ മെൽബൺ MD115 സ്മാർട്ട് ബാൻഡ് ഇപ്പോൾ 65 ശതമാനം വിലക്കിഴവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ സ്മാർട്ട്ബാൻഡ് ഇപ്പോൾ നിങ്ങൾക്ക് 699 രൂപയ്ക്ക് സ്വന്തമാക്കാം. നടക്കുന്ന സ്റ്റെപ്സ് കണക്കാക്കാനുള്ള സംവിധാനം, ബേൺ ചെയ്യുന്ന കലോറികൾ കണക്കാക്കാനുള്ള സംവിധനം, മൾട്ടി-സ്പോർട്സ് മോഡ് എന്നിവയുള്ള ഡിവൈസ് പ്ലേ സ്റ്റോറിൽ നിന്ന് ഫിറ്റ്നസ് ബാൻഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തിപ്പിക്കാം. സമയം, കോൾ, മെസേജ് നോട്ടിഫിക്കേഷനുകൾ തുടങ്ങിയവ സെറ്റ് ചെയ്യാൻ നിങ്ങൾ പ്ലേ സ്റ്റോറിൽ നിന്ന് ഫിറ്റ്നസ് ബാൻഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണം.
വെൽറോക്ക് എം4 ഇന്റലിജൻസ് ബ്ലൂടൂത്ത് ഹെൽത്ത് റിസ്റ്റ് സ്മാർട്ട് ബാൻഡ് വാച്ച്
യഥാർത്ഥ വില: 2,150 രൂപ
ഓഫർ വില: 599 രൂപ
കിഴിവ്: 72%
ആമസോണിലൂടെ വെൽറോക്ക് എം4 ഇന്റലിജൻസ് ബ്ലൂടൂത്ത് ഹെൽത്ത് റിസ്റ്റ് സ്മാർട്ട് ബാൻഡ് വാച്ച് ഇപ്പോൾ 72 ശതമാനം വിലക്കിഴവിൽ ലഭ്യമാണ്. 2,150 രൂപ വിലയുള്ള ഈ സ്മാർട്ട്ബാൻഡ് ഇപ്പോൾ നിങ്ങൾക്ക് 599 രൂപയ്ക്ക് സ്വന്തമാക്കാം. 0.96 ഇഞ്ച് എച്ച്‌ഡി സ്‌ക്രീനും സ്ലീക്ക് ലൈറ്റ് വെയ്‌റ്റും ഡ്യൂറബിൾ ഡിസൈനുമായിട്ടാണ് ഇത് വരുന്നത്. ഫ്ലെക്സിബിൾ സോളിഡ് സിലിക്കൺ സ്ട്രാപ്പുകളും ഇതിലുണ്ട്. കോളുകൾ സ്വീകരിക്കാനും അത് കട്ട് ചെയ്യാനും സഹായിക്കുന്ന കോളിങ് ഫംഗ്‌ഷൻ പോലുള്ള സവിശേഷതകൾ ഇതിലുണ്ട്. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഇത് സപ്പോർട്ട് ചെയ്യൂ.
ബാൻലോക് ഫിറ്റ്നസ് ബാൻഡ്
യഥാർത്ഥ വില: 1,999 രൂപ
ഓഫർ വില: 990 രൂപ
കിഴിവ്: 50%
ആമസോണിലൂടെ ബാൻലോക് ഫിറ്റ്നസ് ബാൻഡ് വാച്ച് ഇപ്പോൾ 50 ശതമാനം വിലക്കിഴവിൽ ലഭ്യമാണ്. 1,999 രൂപ വിലയുള്ള ഈ സ്മാർട്ട്ബാൻഡ് ഇപ്പോൾ നിങ്ങൾക്ക് 990 രൂപയ്ക്ക് സ്വന്തമാക്കാം. ഒതുക്കമുള്ളതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഡിവൈസാണ് ഇത്. ഹൃദയമിടിപ്പ് അറിയാനുള്ള സംവിധാനം, വാട്ടർപ്രൂഫ് എന്നിവയുള്ള ഈ ഡിവൈസ് ഉപയോഗിക്കാനായി വെരിഫിറ്റ് 2.0 എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക ഉറക്കത്തിന്റെ അവസ്ഥ, വാക്ക് ട്രാക്കർ, ഡാറ്റ കൗണ്ടിംഗ്, ഹൃദയമിടിപ്പ് എന്നിവയെല്ലാം ഇതിലൂടെ അറിയാം.


Click it and Unblock the Notifications