സാംസങ് ഗാലക്സി എം സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ആകർഷകമായ വിലക്കിഴിവ്
ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഇപ്പോൾ സാംസങ് ഗാലക്സി എം സീരീസ് സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകൾ ലഭിക്കും. ബജറ്റ്, മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന സീരീസാണ് ഇത്. ഇന്ത്യൻ വിപണിയിൽ സാംസങിന്റെ ജനപ്രിതി വർധിപ്പിച്ചത്തിൽ വലിയൊരു പങ്കും സാംസങ് എം സീരീസ് ഫോണുകൾക്കാണ്.

സാംസങ് ഗാലക്സി എം32 5ജി, സാംസങ് ഗാലക്സി എം52 5ജി, സാംസങ് ഗാലക്സി എം21 2021 എഡിഷൻ, സാംസങ് ഗാലക്സി എം11 എന്നീ ഡിവൈസുകൾക്ക് ആമസോണിൽ ഇപ്പോൾ ആകർഷകമായ വിലക്കിഴിവ് ലഭിക്കും. ഇപ്പോൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഈ ഡിവൈസുകൾക്ക് നൽകുന്ന ഓഫറുകൾ വിശദമായി നോക്കാം.
സാംസങ് ഗാലക്സി എം32 5ജി (സ്ലേറ്റ് ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 25,999 രൂപ
ഓഫർ വില: 22,999 രൂപ
കിഴിവ്: 3,000 രൂപ (12%)
ആമസോണിലൂടെ ഇപ്പോൾ സാംസങ് ഗാലക്സി എം32 5ജി (സ്ലേറ്റ് ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 25,999 രൂപ വിലയുള്ള ഈ സാംസങ് ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 22,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. മീഡിയടെക് ഡൈമൻസിറ്റി 720 ഒക്ടാ കോർ 2GHz പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 16.55 സെന്റീമീറ്റർ (6.5-ഇഞ്ച്) ടിഎഫ്ടി - ഇൻഫിനിറ്റി വി-കട്ട് ഡിസ്‌പ്ലേയാണ് ഉള്ളത്. എച്ച്ഡി+ റെസല്യൂഷൻ, ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷൻ എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഡിവൈസിലുള്ള ക്വാഡ് ക്യാമറ സെറ്റപ്പിൽ 48 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, 5 എംപി ഡെപ്ത് ക്യാമറ + 2 എംപി മാക്രോ ക്യാമറ| എന്നിവയുണ്ട്. 13 എംപിയാണ് സെൽഫി ക്യാമറ. 5000 mAh ബാറ്ററിയും ഫോണിലുണ്ട്.
സാംസങ് ഗാലക്സി എം52 5ജി (ഐസി ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 34,999 രൂപ
ഓഫർ വില: 24,999 രൂപ
കിഴിവ്: 10,000 രൂപ (29%)
ആമസോണിലൂടെ ഇപ്പോൾ സാംസങ് ഗാലക്സി എം52 5ജി (ഐസി ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 29 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 34,999 രൂപ വിലയുള്ള ഈ സാംസങ് ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 10000 രൂപ ലാഭിക്കാം. 64 എംപി പ്രൈമറി ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, 5 എംപി ഡെപ്ത് ക്യാമറ, 32 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. 6.7-ഇഞ്ച് സൂപ്പർ അമോലെഡ് പ്ലസ്- ഇൻഫിനിറ്റി ഒ എഫ്എച്ച്ഡി+ റെസല്യൂഷൻ ഡിസ്‌പ്ലേയും ഡിവൈസിൽ ഉണ്ട്. ക്വാൽകോം സ്നാപ്ഡ്ര്ഗാൺ 778ജി ഒക്ടാ കോർ 2.4GHz,1.8GHz പ്രോസസറിന് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 11 ബാൻഡ് 5ജി സപ്പോർട്ടും ഫോണിലുണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത.
സാംസങ് ഗാലക്സി എം21 2021 എഡിഷൻ (ആർട്ടിക് ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 12,999 രൂപ
കിഴിവ്: 2,000 രൂപ (13%)
ആമസോണിലൂടെ ഇപ്പോൾ സാംസങ് ഗാലക്സി എം21 2021 എഡിഷൻ (ആർട്ടിക് ബ്ലൂ, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 13 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സാംസങ് ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. 16.21 സെന്റീമീറ്റർ (6.4-ഇഞ്ച്) സൂപ്പർ അമോലെഡ് - ഇൻഫിനിറ്റി യു-കട്ട് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 60Hz റിഫ്രഷ് റേറ്റോടുകൂടിയ എഫ്എച്ച്ഡി+ റെസല്യൂഷൻ ഡിസ്പ്ലെയാണ് ഇത്. 48 എംപി + 8 എംപി + 5 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പും 20 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 6000 mAh ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. സാംസങ് എക്‌സിനോസ് 9611 ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
സാംസങ് ഗാലക്സി എം11 (ബ്ലാക്ക്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 14,999 രൂപ
ഓഫർ വില: 12,499 രൂപ
കിഴിവ്: 2,500 രൂപ (17%)
ആമസോണിലൂടെ ഇപ്പോൾ സാംസങ് ഗാലക്സി എം11 (ബ്ലാക്ക്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 17 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 14,999 രൂപ വിലയുള്ള ഈ സാംസങ് ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2500 രൂപ ലാഭിക്കാം. 13 എംപി പ്രൈമറി ക്യാമറ + 5 എംപി അൾട്രാ വൈഡ് ക്യാമറ + 2 എംപി ഡെപ്ത് റിയർ ക്യാമറ എന്നിവയാണ് ഈ ഡിവൈസിൽ ഉള്ളത്. 8 എംപി സെൽഫി ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 6.4-ഇഞ്ച് (16.24 സെന്റീമീറ്റർ) ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് സാംസങ് ഫോണിൽ നൽകിയിരിക്കുന്നത്. എച്ച്ഡി+ കപ്പാസിറ്റീവ് മൾട്ടി-ടച്ച് ടച്ച്‌സ്‌ക്രീൻ 720 x 1520 പിക്‌സൽ റെസലൂഷൻ, 270 പിപിഐ പിക്സൽ ഡെൻസിറ്റി എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 1.8GHz ക്വാൽകോം സ്നാപ്ഡ്രാഗൺ M450 പ്രോസസറിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 5000mAH ലിഥിയം-അയൺ ബാറ്ററിയും ഫോണിലുണ്ട്.


Click it and Unblock the Notifications