Home
Deal of the day

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിൽ

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് മിതമായ നിരക്കിൽ പ്രീമിയം ഡിവൈസുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ക്യാമറകൾ, കരുത്തുള്ള പ്രോസസർ, ആകർഷകമായ ഡിസ്പ്ലെ, വലിയ ബാറ്ററി, അതിവേഗ ഫാസ്റ്റ് ചാർജിങ് തുടങ്ങിയ ഫീച്ചറുകൾ വൺപ്ലസ് ഫോണുകളിൽ ഉണ്ട്. ഈ സ്മാർട്ട്ഫോണുകൾക്ക് ആമസോൺ ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെയാണ് ഈ ഡിവൈസുകൾക്ക് ഓഫറുകൾ ലഭിക്കുന്നത്. സെയിൽ മാർച്ച് 13 വരെ നടക്കും.

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് വിലക്കിഴിവുമായി ആമസോൺ

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് 16000 രൂപ വരെ കിഴിവാണ് ആമസോൺ നൽകുന്നത്. ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകൾക്ക് 8,000 രൂപ വരെ കിഴിവ് ലഭിക്കും. അത് കൂടാതെ പഴയ സ്‌മാർട്ട്‌ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്ന ആളുകൾക്ക് 3,000 രൂപ കിഴിവും ലഭിക്കും. ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്സ് സെയിലിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന വൺപ്ലസ് സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

വൺപ്ലസ് 9ആർ 5ജി (കാർബൺ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 39,999 രൂപ

ഓഫർ വില: 33,999 രൂപ

കിഴിവ്: 6,000 രൂപ (15%)

ആമസോൺ ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെ വൺപ്ലസ് 9ആർ 5ജി (കാർബൺ ബ്ലാക്ക്, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 15% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 39,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 33,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്നവർക്ക് ഇപ്പോൾ 6,000 രൂപ ലാഭിക്കാം. ക്വാൽകോം 870 5ജി പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 48 എംപി മെയിൻ ക്യാമറ, 16 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 5 എംപി മാക്രോ ക്യാമറ, 2 എംപി മോണോക്രോം ക്യാമറ എന്നിവയുള്ള പിൻ ക്യാമറ സെറ്റപ്പും ഫോണിൽ ഉണ്ട്. 16 എംപിയാണ് ഫ്രണ്ട് ക്യാമറ. 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേയാണ് ഡിവൈസിൽ ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റുമുണ്ട്. 65 വാട്ട് വാർപ്പ് ചാർജിങ് സപ്പോർട്ടുള്ള 4500 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ആൻഡ്രിയോഡ് 11 ബേസ്ഡ് ഓക്സിജൻ ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

വൺപ്ലസ് 9ആർടി 5ജി (ഹാക്കർ ബ്ലാക്ക്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്)

വൺപ്ലസ് 9ആർടി 5ജി (ഹാക്കർ ബ്ലാക്ക്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡെയ്‌സ് സെയിലൂടെ 46,999 രൂപയ്ക്ക് സ്വന്തമാക്കാം. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നു. പ്രതിമാസം 2,212 രൂപ അടവ് വരുന്ന ഇഎംഐ ഓപ്ഷനാണ് ആമസോൺ നൽകുന്നത്. സോണി IMX 766 50 എംപി പ്രധാന ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. 16 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറയും 2 എംപി മാക്രോ ക്യാമറയും ഫോണിലുണ്ട്. 16 എംപി സെൽഫി ക്യാമറയാണ് ഫോണിലുള്ളത്. നൈറ്റ് മോഡ്, മാക്രോ മോഡ്, സീൻ എൻഹാൻസ്‌മെന്റ്, പോർട്രെയിറ്റ് മോഡ്, പ്രോ മോഡ്, പനോരമ, വീഡിയോ പോർട്രെയ്‌റ്റ്, സ്ലോ മോഷൻ, ഡ്യുവൽ വ്യൂ, ലോംഗ് എക്‌സ്‌പോഷർ മോഡ്, മൂവി മോഡ് എന്നിവയെല്ലാം ഫോണിലുണ്ട്. 6.62 ഇഞ്ച്; 120 Hz ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലെയാണ് ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 65ടി വാർപ്പ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയും ഫോണിലുണ്ട്.

വൺപ്ലസ് 9 5ജി (ആർട്ടിക് സ്കൈ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 49,999 രൂപ

ഓഫർ വില: 42,999 രൂപ

കിഴിവ്: 7,000 രൂപ (14%)

ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെ വൺപ്ലസ് 9 5ജി (ആർട്ടിക് സ്കൈ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 42,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങിയാൽ നിങ്ങൾക്ക് 7,000 രൂപ ലാഭിക്കാം. മൂന്ന് പിൻക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ഹാസൽബ്ലാഡ് 48 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഫ്രീ ഫോം ലെൻസും 2 എംപി മോണോക്രോം ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 16 എംപി ഫ്രണ്ട് ക്യാമറയാണ് വൺപ്ലസ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ അഡ്രീനോ 660 ജിപിയു ഉണ്ട്. 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ, 65W ചാർജിങ് സപ്പോർട്ടുള്ള 4500 mAh ബാറ്ററി എന്നിവയാണ് ഡിവൈസിലുള്ള മറ്റ് സവിശേഷതകൾ.

വൺപ്ലസ് 9 പ്രോ 5ജി (മോണിംഗ് മിസ്റ്റ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്)

യഥാർത്ഥ വില: 69,999 രൂപ

ഓഫർ വില: 61,999 രൂപ

കിഴിവ്: 8,000 രൂപ (11%)

ആമസോൺ വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഡേയ്‌സ് സെയിലിലൂടെ വൺപ്ലസ് 9 പ്രോ 5ജി (മോണിംഗ് മിസ്റ്റ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 11% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 69,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 61,999 രൂപയ്ക്ക് സ്വന്തമാക്കാം. ഹാസൽബ്ലാഡുമായി ചേർന്ന് വികസിപ്പിച്ച റിയർ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുള്ളത്. 48 എംപി പ്രൈമറി ക്യാമറ, 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 8 എംപി ടെലിഫോട്ടോ ലെൻസ്, 2 എംപി മോണോക്രോം ക്യാമറ എന്നിവയാണ് ഈ പിൻ ക്യാമറ സെറ്റപ്പിലുള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 65W വയേഡ് ചാർജിങ്, 50W വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 4500 mAh ബാറ്ററിയും ഫോണിലുണ്ട്.

English summary
OnePlus smartphones will get attractive offers through the Amazon OnePlus flagship Days Sale. Amazon is offering a discount of up to Rs 16,000 on OnePlus devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X