Home
Deal of the day

റിയൽമി നാർസോ സീരീസ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ സമ്മർ സെയിൽ

ആമസോൺ സമ്മർ സെയിൽ നടന്ന് വരികയാണ്. ഈ സെയിലിലൂടെ സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഉത്പന്നങ്ങൾ വമ്പിച്ച ഓഫറുകളിലും ഡിസ്കൌണ്ടുകളിലും സ്വന്തമാക്കാം. നിരവധി ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകൾ ആമസോൺ നൽകുന്നു. ഇപ്പോൾ നിങ്ങൾക്ക് റിയൽമി നാർസോ സീരീസ് സ്മാർട്ട്‌ഫോണുകൾ 19 ശതമാനം വരെ കിഴിവിൽ ആമസോണിലൂടെ സ്വന്തമാക്കാം.

റിയൽമി നാർസോ സീരീസ് സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

ആമസോൺ സമ്മർ സെയിലിലൂടെ റിയൽമി നാർസോ 50എ പ്രൈം അടക്കമുള്ള ഏറ്റവും പുതിയതും ജനപ്രിയവുമായ നാർസോ സീരീസ് ഡിവൈസുകൾ വിലക്കിഴിവിൽ ലഭിക്കും. ആമസോൺ സെയിൽ സമയത്ത് ഐസിഐസിഐ, കോട്ടക്ക്, ആർബിഎൽ ബാങ്കുകളുടെ ഉപയോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ഈ ഓഫർ മെയ് 8 വരെയാണ് ലഭ്യമാകുന്നത്. ആമസോണിലൂടെ ഓഫറിൽ വാങ്ങാവുന്ന റിയൽമി നാർസോ സ്മാർട്ട്ഫോണുകൾ നോക്കാം.

റിയൽമി നാർസോ 50ഐ

യഥാർത്ഥ വില: 7,999 രൂപ

ഓഫർ വില: 7,499 രൂപ

കിഴിവ്: 500 രൂപ (6%)

റിയൽമി നാർസോ 50ഐ സ്മാർട്ട്ഫോൺ ആമസോൺ സമ്മർ സെയിലിലൂടെ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 7,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 500 രൂപ ലാഭിക്കാം. 2 ജിബി റാമും 32 ജിബി റോമുമുള്ള ഈ ഡിവൈസിൽ 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലെയാണ് ഉള്ളത്. 8 എംപി പ്രൈമറി ക്യാമറയുള്ള ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപി ഫ്രണ്ട് ക്യാമറയും റിയൽമി നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ പായ്ക്ക് ചെയ്യുന്നത്. ഒക്ട കോർ പ്രോസസറിന്റെ കരുത്തിലാണ് റിയൽമി നാർസോ 50ഐ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി നാർസോ 30 5ജി

യഥാർത്ഥ വില: 17,999 രൂപ

ഓഫർ വില: 16,999 രൂപ

കിഴിവ്: 1,000 രൂപ (6%)

ആമസോൺ സമ്മർ സെയിലിലൂടെ റിയൽമി നാർസോ 30 5ജി സ്മാർട്ട്ഫോൺ 6% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 1000 രൂപ ലാഭിക്കാം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിലെ സ്റ്റോറേജ് 1 ടിബി വരെ എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഉണ്ട്. 16.51 സെമി (6.5 ഇഞ്ച്) ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകളും ഫോണിലുണ്ട്. ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 5000 mAh ബാറ്ററിയും ഈ ഡിവൈസ് പായ്ക്ക് ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 700 (MT6833) പ്രോസസറിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി നാർസോ 50എ

യഥാർത്ഥ വില: 12,999 രൂപ

ഓഫർ വില: 11,499 രൂപ

കിഴിവ്: 1,500 രൂപ (12%)

ആമസോൺ സമ്മർ സെയിലിലൂടെ റിയൽമി നാർസോ 50എ സ്മാർട്ട്ഫോൺ 12% കിഴിവിൽ ലഭ്യമാണ്. 12,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 11,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ റിയൽമി നാർസോ 50എ വാങ്ങുന്ന ആളുകൾക്ക് 1500 രൂപ ലാഭിക്കാം. മീഡിയടെക് ഹീലിയോ ജി85 ഒക്ടാകോർ പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിൽ സ്റ്റോറേജ് 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്. 16.51 സെ.മീ (6.5 ഇഞ്ച്) എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ ഡിവൈസിലുള്ളത്. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം രണ്ട് 2 എംപി ക്യാമറകൾ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിലുണ്ട്. 6000 mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്.

റിയൽമി നാർസോ 50എ പ്രൈം

യഥാർത്ഥ വില: 14,499 രൂപ

ഓഫർ വില: 12,499 രൂപ

കിഴിവ്: 2,000 രൂപ (14%)

റിയൽമി നാർസോ 50എ പ്രൈം ആമസോൺ സമ്മർ സെയിലിലൂടെ 14% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,499 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 12,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള റിയൽമി നാർസോ 50എ പ്രൈം സ്മാർട്ട്ഫോണിലെ റാം 7 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സഹായിക്കുന്ന ഡൈനാമിക് റാം ഫീച്ചറും കമ്പനി ഇതിൽ നൽകിയിട്ടുണ്ട്. 16.7 സെമി (6.6 ഇഞ്ച്) എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് ഈ ഡിവൈസിലുള്ളത്. 50 എംപി എഐ ട്രിപ്പിൾ ക്യാമറ സെറ്റപ്പുള്ള ഡിവൈസിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 5000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 18W ഫാസ്റ്റ് ചാർജ് സപ്പോർട്ടും ഇതിലുണ്ട്.

റിയൽമി നാർസോ 50

യഥാർത്ഥ വില: 15,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 3,000 രൂപ (19%)

ആമസോൺ സമ്മർ സെയിലിലൂടെ റിയൽമി നാർസോ 50 സ്മാർട്ട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 15,999 രൂപ വിലയുള്ള ഈ സ്മാർട്ട്‌ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. മീഡിയടെക് ഹെലിയോ ജി96 ഒക്ടാകോർ പ്രോസസറിന്റെ കരുത്തിലാണ് റിയൽമി നാർസോ 50 പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 6.6 ഇഞ്ച് എഫ്എച്ച്ഡി + (2412x1080) ഡിസ്പ്ലേയും നൽകിയിട്ടുണ്ട്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. 50 എംപി + 2 എംപി + 2 എംപി പിൻ ക്യാമറകളുമായിട്ടാണ് റിയൽമി നാർസോ 50 വരുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 33W ഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്.

English summary
You can get Realme Narzo series smartphones with great offers through Amazon Summer Sale. Amazon is offering discounts on all the best phones in the Narzo series.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X