25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളും ലഭിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ ജനപ്രീയ ഫോണുകൾക്കെല്ലാം മികച്ച ഓഫറുകൾ ഈ സെയിൽ നൽകുന്നു. ഗെയിമർമാരും യുവാക്കളും ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന സ്മാർട്ട്ഫോൺ വിഭാഗങ്ങളിലൊന്നായ 25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഡിസ്കൌണ്ടുകൾ ആമസോൺ നൽകുന്നുണ്ട്. മികച്ച ക്യാമറ സെറ്റപ്പ്, ഡിസ്പ്ലെ, ഡിസൈൻ, കരുത്തുള്ള പ്രോസസർ എന്നിവയുള്ള ഡിവൈസുകൾ ഈ വിഭാഗത്തിൽ ലഭ്യവുമാണ്.

 
25,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

ഒക്ടോബർ 3ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നിങ്ങൾക്ക് മികച്ച ഓഫറുകളിൽ വാങ്ങാവുന്ന 25000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ ഫോണുകൾക്ക് ആമസോൺ നൽകുന്ന വിലക്കിഴിവ് കൂടാതെ ബാങ്ക് ഓഫറുകളിലൂടെ നിങ്ങൾക്ക് അധിക ഡിസ്കൌണ്ടുകളും നേടാൻ സാധിക്കും.

OnePlus Nord CE 5G (Charcoal Ink, 8GB RAM, 128GB Storage)
₹24,999.00

വൺപ്ലസ് നോർഡ് സിഇ

വൺപ്ലസ് നോർഡ് സിഇ ഇന്ത്യയിൽ അവതരിപ്പിച്ചത് 22,999 രൂപ മുതലുള്ള വിലയിലാണ്. വൺപ്ലസ്ന്റെ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട്ഫോണാണ് ഇത്. 90 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.43 ഇഞ്ച് അമോലെഡ് പാനലാണ് ഈ ഫോണിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 750ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും വരെ ഫോണിലുണ്ട്. വൺപ്ലസ് നോർഡ് സിഇയിൽ 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. സെൽഫികൾക്കായി 16 മെഗാപിക്സൽ ഷൂട്ടറും നൽകിയിട്ടുണ്ട്. ഈ ഡിവൈസ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് വിലക്കിഴിവിൽ ലഭിക്കും.

Mi 11X 5G (Celestial Silver 6GB RAM 128GB ROM | SD 870 | DisplayMate A+ rated E4 AMOLED | Upto 18 Months No Cost EMI)
₹26,999.00
₹33,999.00
21%

എംഐ 11എക്സ്

ഷവോമിയുടെ ഇന്ത്യയിലെ മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് എംഐ 11എക്സ്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ആകർഷകമായ ഓഫറുകളിൽ സ്വന്തമാക്കാം. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 26,999 രൂപയ്ക്ക് സ്വന്തമാക്കാം. സ്മാർട്ട്‌ഫോണിൽ 6.67 ഇഞ്ച് ഇ4 അമോലെഡ് പാനലാണ് ഉള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലെയാണ് ഇത്. സ്നാപ്ഡ്രാഗൺ 870 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഫോണിൽ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉണ്ട്. 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഫോണിൽ 20 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4520mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Redmi Note 10 Pro Max (Dark Night, 6GB RAM, 128GB Storage) -108MP Quad Camera | 120Hz Super Amoled Display
₹19,499.00
₹22,999.00
15%

റെഡ്മി നോട്ട് 10 പ്രോ മാക്സ്

റെഡ്മി നോട്ട് 10 പ്രോ മാക്സ് (6 ജിബി/128 ജിബി വേരിയന്റ്) ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ 19,499 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനൊപ്പം ബാങ്ക് ഓഫറുകലും ലഭിക്കും. ഇതിലൂടെ വില 17,549 വരെ കുറയ്ക്കാം. 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിനുള്ളത്. ഒക്ട-കോർ ​​സ്നാപ്ഡ്രാഗൺ 732ജി ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിൽ 108 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഉണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും ഫോണിൽ നൽകിട്ടുണ്ട്. 33W ചാർജിങ് സപ്പോർട്ടുള്ള 5020 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.

 
iQOO Z5 5G (Arctic Dawn, 8GB RAM, 128GB Storage)
₹23,990.00
₹29,990.00
20%

ഐക്യുഒഒ Z5 5ജി

അടുത്തിടെ ഇന്ത്യയിലെത്തി. ഐക്യുഒഒ Z5 5ജി സ്മാർട്ട്ഫോണിന് 23,990 രൂപയാണ് വില. ഉപയോക്താക്കൾക്ക് ഒരു കൂപ്പൺ വഴി 1500 രൂപ അധിക കിഴിവ് ലഭിക്കും. ഐക്യുഒഒ Z5 5ജി ഫോണിൽ 6.67 ഇഞ്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ഫോണിന് ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 778 എസ്ഒസിയാണ് കരുത്ത് നൽകുന്നത്. 64 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്. 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിൽ ഉള്ളത്.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X