ഈ ജനപ്രീയ സ്മാർട്ട് വാച്ചുകൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലിൽ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ എല്ലാ തരം പ്രൊഡക്ടുകൾക്കും കിടിലൻ ഓഫറുകളുമായി ഈ മാസം അവസാനം വരെ നടക്കും. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള പ്രൊഡക്ടുകളുടെ വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാണ് വെയറബിളുകൾ. കൊവിഡ് കാലത്തിന് ശേഷം ആളുകൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയതിന് ശേഷം ഫിറ്റ്നസ് ട്രാക്കറുകളും സ്മാർട്ട് വാച്ചുകളും വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇന്ത്യൻ വിപണിയിലെ ജനപ്രിയ സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളും ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.

 
ഈ ജനപ്രീയ സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ കിടിലൻ ഓഫറുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഓഫറുകളിലും വിലക്കിഴിവുകളിലും സ്വന്തമാക്കാവുന്ന ചില ജനപ്രിയ സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നചത്. ഈ പട്ടികയിൽ സാംസങ്, ആപ്പിൾ എന്നിവയിൽ നിന്നുള്ള വില കൂടിയ പ്രൊഡക്ടുകളും ഷിയോമി, ബോട്ട്, വൺപ്ലസ് എന്നിവയിൽ നിന്നുള്ള വില കുറഞ്ഞ പ്രൊഡക്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളും ഫിറ്റ്നസ് ബാൻഡോ സ്മാർട്ട് വാച്ചോ വാങ്ങാൻ ആലോചിക്കുകയാണ് എങ്കിൽ ഈ പ്രൊഡക്ടുകളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേക ബാങ്ക് ഓഫറുകളും മറ്റ് പ്രൊഡക്ടുകൾ വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നുണ്ട്.

New Apple Watch SE (GPS, 44mm) - Space Grey Aluminium Case with Black Sport Band
₹27,900.00
₹32,900.00
15%

ആപ്പിൾ വാച്ച് എസ്ഇ (ജിപിഎസ്, 44എംഎം)

ആപ്പിളിന്റെ വില കുറഞ്ഞ സ്മാർട്ട് വാച്ചാണ് ആപ്പിൾ വാച്ച് എസ്ഇ (ജിപിഎസ്, 44 എംഎം). റെറ്റിന ഒഎൽഇഡി ഡിസ്പ്ലേയുമായി വരുന്ന ഈ സ്മാർട്ട് വാച്ച് ആപ്പിൾ വാച്ച് സീരീസ് 3 നെ അപേക്ഷിച്ച് രണ്ട് മടങ്ങ് വേഗതയേറിയ പ്രോസസറുമായിട്ടാണ് വരുന്നത്. സ്‌മാർട്ട് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷതച നിങ്ങൾ അപകടം പറ്റുന്ന രീതിയിൽ വീണാൽ അത് കണ്ടെത്താനും ആംബുലൻസിലെയോ സേവ് ചെയ്ത് വെക്കുന്ന പ്രധാന കോൺടാക്ടിനെയോ ഓട്ടോമാറ്റിക്കായി വിളിക്കുകയും ചെയ്യുന്നു എന്നതാണ്. കോളുകൾ എടുക്കാനും ടെക്‌സ്‌റ്റുകൾക്ക് മറുപടി നൽകാനും ഇത് സഹായിക്കുന്നു. ഓട്ടം, നടത്തം, സൈക്ലിംഗ്, യോഗ, നീന്തൽ, ഡാൻസ് തുടങ്ങിയ പ്രവർത്തനങ്ങളും വർക്കൗട്ടുകളും ട്രാക്കുചെയ്യാനും ഇതിലൂടെ സാധിക്കും.
ഇപ്പോൾ വാങ്ങൂ Rs. 27,900 (എംആർപി: 32,900 രൂപ).

Samsung Galaxy Watch 3 45mm Bluetooth (Mystic Black),SM-R840NZKAINS
₹15,999.00
₹34,990.00
54%

സാംസങ് ഗാലക്സി വാച്ച് 3 (ബ്ലൂട്ടൂത്ത്, 45എംഎം)

സാംസങ് ഗാലക്സി വാച്ച് 3 ഒരു സർക്കുലർ സൂപ്പർ അമോലെഡ് (360x360 പിക്സൽസ്) സ്ക്രീനുമായിട്ടാണ് വരുന്നത്. ഓൾവേയ്ക് ഓൺ ഡിസ്പ്ലേയും ഇതിനുണ്ട്. മെച്ചപ്പെടുത്തിയ റണ്ണിങ് അനാലിസിസ്, സ്ലീപ്പ് ട്രാക്കിംഗ്, ബ്ലഡ് ഓക്‌സിജൻ ലെവൽ (SpO2) നിരീക്ഷണം, 120-ലധികം ഹോം വർക്ക്ഔട്ട് പ്രോഗ്രാമുകൾ എന്നിവ പോലുള്ള വിപുലമായ ആരോഗ്യ നിരീക്ഷണ സവിശേഷതകൾ ഈ വാച്ച് നൽകുന്നു. ആപ്പുകൾ നാവിഗേറ്റ് ചെയ്യുന്നതിനുള്ള കൃത്യമായ റൊട്ടേറ്റിങ് ബെസെലും ഇതിലുണ്ട്.

Mi Watch Revolve (Midnight Black)– Steel Frame, 1.39” AMOLED Display, 14 Days Battery, Heart Rate, Stress and Sleep Monitoring, 110+ Watch Faces, in-Built GPS, VO2 max
₹6,999.00
₹15,999.00
56%

എംഐ വാച്ച് റിവോൾവ്

എംഐ വാച്ച് റിവോൾവിൽ 1.39-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. (454x454 പിക്‌സൽ) ഇത് കോർണിങ് ഗോറില്ലാ ഗ്രാസ് 3 പ്രോട്ടക്ഷനോടെയാണ് വരുന്നത്. ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേയും ഇതിലുണ്ട്. പിപിജി ഹൃദയമിടിപ്പ് സെൻസർ അടക്കമുള്ള ഫീച്ചറുകളും ഇതിൽ നൽകിയിട്ടുണ്ട്. സ്പോർട്സിനും വെൽനസിനും (10 സ്പോർട്സ് മോഡുകൾ) ഫിസിയോളജിക്കൽ ഡാറ്റ നൽകാനും സാധിക്കുന്ന വാച്ച് 5എടിഎം വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടുമായിട്ടാണ് വരുന്നത്. ഫസ്റ്റ്ബീറ്റ് മോഷൻ അൽഗോരിതം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ രണ്ടാഴ്ച വരെ ബാറ്ററിയും ജിപിഎസ് ഓണാക്കിയാൽ 20 മണിക്കൂർ വരെ ബാറ്ററിയും ഇത് നൽകുന്നു.

 
boAt Xtend Smartwatch with Alexa Built-in, 1.69” HD Display, Multiple Watch Faces, Stress Monitor, Heart & SpO2 Monitoring, 14 Sports Modes, Sleep Monitor & 5 ATM Water Resistance(Olive Green)
₹2,499.00
₹7,990.00
69%

ബോട്ട് എക്സ്റ്റന്റ്

ഈ വില കുറഞ്ഞ സ്മാർട്ട് വാച്ച് 1.69 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഓട്ടോമാറ്റിക് സ്‌ക്രീൻ ബ്രൈറ്റ്‌നെസ് ഫീച്ചറും ഈ ഡിവൈസിൽ ഉണ്ട്. സ്ട്രെസ് ലെവലുകൾ കാണിക്കാൻ ധരിക്കുന്നയാളുടെ ഹൃദയമിടിപ്പ് വേരിയബിലിറ്റികൾ (എച്ച്ആർവി) വായിക്കുന്ന ഒരു സ്ട്രെസ് മോണിറ്ററും ഇതിൽ നൽകിട്ടുണ്ട്. ഇത് ധരിക്കുന്നയാളുടെ ഹൃദയമിടിപ്പ്, എസ്പിഒ2 (രക്തത്തിലെ ഓക്സിജൻ) അളവ് എന്നിവ നിരീക്ഷിക്കുന്നു. 5എടിഎം വാട്ടർ റെസിസ്റ്റൻസ് റേറ്റിങും ഈ ഡിവൈസിന് ഉണ്ട്. അതായത് 30 മിനിറ്റ് സമയം വരെ 50 മീറ്റർ വെള്ളത്തിനടിയിൽ കിടന്നാലും ഇതിന് യാതൊന്നും സംഭവിക്കില്ല. 14 സ്‌പോർട്‌സ് മോഡുകളും ഈ ഡിവൈസിൽ ബോട്ടോ നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ ഏകദേശം 7-10 ദിവസത്തെ റൺ ടൈമും ഇത് നൽകുന്നു.

Disclaimer: This site contains affiliate links to products. We may receive a commission for purchases made through these links. However, this does not influence or impact any of our articles, such as reviews, comparisons, opinion pieces and verdicts.

Best Deals and Discounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X