Home
Deal of the day

സ്മാർട്ട് വാച്ചുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിൽ

ഫിറ്റ്നസ് ട്രാക്കിങ്, ഹെൽത്ത് മോണിറ്ററിങ് തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്ന വെയറബിൾ ഗാഡ്ജറ്റാണ് സ്മാർട്ട് വാച്ചുകൾ. സ്മാർട്ട് വാച്ചുകൾ സ്റ്റൈലും കൂടിയാണ്. ഫോണുമായി കണക്റ്റ് ചെയ്യുന്നതിനാൽ പോക്കറ്റിൽ നിന്നും ഫോൺ എടുക്കാതെ തന്നെ കോളുകൾ വിളിക്കുന്നത് ആരെന്ന് അറിയാനും മെസേജുകൾ വായിക്കാനുമെല്ലാം സാധിക്കും. നിങ്ങൾ ഒരു പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. സ്മാർട്ട് വാച്ചുകൾക്ക് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളുമാണ് ആമസോണിലൂടെ ലഭിക്കുന്നത്. ആമസോണിൽ നടക്കുന്ന സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിലിലൂടെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത്.

സ്മാർട്ട് വാച്ചുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ

ആമസോൺ സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിലിലൂടെ വൺപ്ലസ്, ആമാസ്ഫിറ്റ്, ബോട്ട് തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട് വാച്ചുകൾ നിങ്ങൾക്ക് 69 ശതമാനം വരെ കിഴിവിൽ സ്വന്തമാക്കാം. വൺപ്ലസ് വാച്ച് 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ജിഒക്യുഐഐ സ്മാർട്ട് ഫിറ്റ്നസ് വൈറ്റൽ എസ്പിഒ2 വാച്ച് ഈ വിൽപ്പന സമയത്ത് 2,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. അടുത്തിടെ പുറത്തിറക്കിയ ബോട്ട് വാച്ച് ബ്ലേസ് ആമസോൺ സെയിലിലൂടെ 3,499 രൂപയ്ക്ക് സ്വന്തമാക്കാം. ടൈറ്റൻ സ്മാർട്ട് പ്രോ സ്മാർട്ട് വാച്ച് സെയിൽ സമയത്ത് 20 ശതമാനം വിലക്കിഴിവോടെ നിങ്ങൾക്ക് 11,995 രൂപയ്ക്ക് ലഭിക്കും. ഈ സെയിലിലൂടെ നിങ്ങൾക്ക് വാങ്ങാവുന്ന മികച്ച സ്മാർട്ട് വാച്ചുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.

ടൈറ്റൻ സ്മാർട്ട് പ്രോ സ്മാർട്ട് വാച്ച്

ഓഫർ വില: 11,995 രൂപ

യഥാർത്ഥ വില: 14,995 രൂപ

കിഴിവ്: 20%

ആമസോൺ സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിലിലൂടെ ടൈറ്റൻ സ്മാർട്ട് പ്രോ സ്മാർട്ട് വാച്ച് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 14,995 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 11,995 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് ഇപ്പോൾ 3000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. അമോലെഡ് ഡിസ്‌പ്ലേ, ജിപിഎസ്, ടെമ്പറേച്ചർ, സ്‌ട്രെസ് & സ്ലീപ്പ് മോണിറ്റർ, മൾട്ടിസ്‌പോർട്ട് ട്രാക്കർ, സ്‌പിഒ2, വിമൻ ഹെൽത്ത് മോണിറ്റർ, 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, 14 ദിവസം വരെ ബാറ്ററി ലൈഫ് എന്നീ സവിശേഷതകൾ വാച്ചിലുണ്ട്.

റീബോക്ക് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 7,499 രൂപ

ഓഫർ വില: 4,499 രൂപ

കിഴിവ്: 3,000 രൂപ (40%)

ആമസോൺ സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിലിലൂടെ റീബോക്ക് സ്മാർട്ട് വാച്ച് 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,499 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 4,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 3000 രൂപ ലാഭിക്കാം. ഫുൾ-ടച്ച് എച്ച്ഡി ഡിസ്പ്ലേ, എസ്പിഒ2 സെൻസർ, ഡൈനാമിക് എച്ച്ആർഎം, ബിപി & സ്ലീപ്പ് മോണിറ്റർ, ഡ്യൂറബിൾ സ്പിൻഡ്രോപ്പ് സ്ട്രാപ്പ്, 15+ സ്പോർട്സ് മോഡുകൾ & 15 ദിവസം വരെയുള്ള ബാറ്ററി എന്നീ സവിശേഷതകൾ വാച്ചിനുണ്ട്.

ഫോസിൽ ജെൻ 5 ടച്ച്‌സ്‌ക്രീൻ മെൻസ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 22,995 രൂപ

ഓഫർ വില: 18,495 രൂപ

കിഴിവ്: 4,500 രൂപ (20%)

ആമസോൺ സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിലിലൂടെ ഫോസിൽ ജെൻ 5 ടച്ച്‌സ്‌ക്രീൻ മെൻസ് സ്മാർട്ട് വാച്ച് 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 22,995 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 18,495 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ വാച്ച് വാങ്ങുന്നവർക്ക് 4,500 രൂപ ലാഭിക്കാം. സ്പീക്കർ, ഹൃദയമിടിപ്പ് സെൻസർ, ജിപിഎസ്, സ്മാർട്ട്‌ഫോൺ നോട്ടിഫിക്കേഷൻസ് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിൽ ഫോസിൽ നൽകിയിട്ടുണ്ട്.

അമാസ്ഫിറ്റ് ജിടിഎസ്2 മിനി സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 9,999 രൂപ

ഓഫർ വില: 6,499 രൂപ

കിഴിവ്: 3,500 രൂപ (35%)

അമാസ്ഫിറ്റ് ജിടിഎസ്2 മിനി സ്മാർട്ട് വാച്ച് ആമസോൺ സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിലിലൂടെ 35% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 6,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 1.55 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, SpO2 ലെവൽ മെഷർമെന്റ്, 14 ദിവസത്തെ ബാറ്ററി ലൈഫ്, 70ൽ അധികം സ്‌പോർട്‌സ് മോഡുകൾ, ബിൽറ്റ്-ഇൻ ആമസോൺ അലക്‌സാ & ജിപിഎസ്, എച്ച്ആർ, സ്ലീപ്പ് & സ്ട്രെസ് മോണിറ്ററിങ് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.

നോയിസ് കളർഫിറ്റ് പൾസ് എസ്പിഒ2 സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 4,999 രൂപ

ഓഫർ വില: 1,999 രൂപ

കിഴിവ്: 3,000 രൂപ (60%)

നോയിസ് കളർഫിറ്റ് പൾസ് എസ്പിഒ2 സ്മാർട്ട് വാച്ച് ആമസോൺ സ്മാർട്ട് വാച്ച് ഫെസ്റ്റ് സെയിലൂടെ 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 4,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് 3000 രൂപ കിഴിവാണ് ലഭിക്കുന്നത്. 10 ദിവസത്തെ ബാറ്ററി ലൈഫുള്ള ഈ സ്മാർട്ട് വാച്ചിൽ 60ൽ അധികം വാച്ച് ഫേസുകൾ, 1.4" ഫുൾ ടച്ച് എച്ച്ഡി ഡിസ്‌പ്ലേ, 24x7 ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് മോണിറ്ററിങ് എന്നീ സവിശേഷതകൾ ഉണ്ട്.

English summary
You can get smartwatches at attractive offers through Amazon Smartwatch Fest Sale. You can get smartwatches from leading brands at a discount of up to 69% during this sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X