Home
Deal of the day

ഷവോമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിൽ

ആമസോണിൽ നിരവധി സെയിലുകൾ നടക്കാറുണ്ട്. സ്മാർട്ട്‌ഫോണുകൾ പോലുള്ള ഗാഡ്‌ജെറ്റുൾക്ക് ആകർഷകമായ ഓഫറുകളാണ് ഇത്തരം സെയിലുകളിലൂടെ ലഭിക്കുന്നത്. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇത് മികച്ചൊരു അവസരവുമാണ്. ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകൾക്ക് വൻ കിഴിവ് ലഭിക്കും. ഷവോമി 11ടി പ്രോ 5ജി, റെഡ്മി നോട്ട് 11 സീരീസ് തുടങ്ങി ഏറ്റവും പുതിയ ഫോണുകളും സെയിൽ സമയത്ത് ഡിസ്കൌണ്ടിൽ സ്വന്തമാക്കാം.

ഷവോമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ആമസോൺ

ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ ഷവോമി 11ടി പ്രോ 5ജി ഹൈപ്പർഫോണിന് 20 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഈ കിഴിവ് ലഭിക്കുന്നതോടെ ഡിവൈസിന്റെ വില 39,999 രൂപയായി മാറുന്നു. ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിനും വിലക്കിഴിവ് ലഭിക്കും. ഷവോമി 11എക്സ്, സ്മാർട്ട്ഫോൺ ഇപ്പോൾ 27,999 രൂപയ്ക്ക് ലഭ്യമാണ്. ഷവോമി 11എക്സ് പ്രോ 5ജി 36,999 രൂപയ്ക്കും സ്വന്തമാക്കാം. റെഡ്മി ഡിവൈസുകൾക്കും മികച്ച ഡിസ്കൌണ്ടുകൾ ഈ സെയിലിലൂടെ ലഭ്യമാണ്. റെഡ്മി നോട്ട് 11, റെഡ്മി നോട്ട് 11 പ്രോ+ 5ജി, റെഡ്മി നോട്ട് 11എസ് എന്നിവ ഉൾപ്പെടുന്ന ഫോണുകൾക്ക് ആമസോൺ കിഴിവ് നൽകുന്നു. ഈ സെയിലിലൂടെ വിലക്കിഴിവിൽ വാങ്ങാവുന്ന ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഡിസ്കൌണ്ടുകളും വിശദമായി നോക്കാം.

ഷവോമി 11ടി പ്രോ 5ജി ഹൈപ്പർഫോൺ

യഥാർത്ഥ വില: 49,992 രൂപ

ഓഫർ വില: 39,999 രൂപ

കിഴിവ്: 9,993 രൂപ (20%)

ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ ഷവോമി 11ടി പ്രോ 5ജി ഹൈപ്പർഫോൺ 20% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 49,992 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 39,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോൺ സെയിലിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 9,993 രൂപ ലാഭിക്കാം. സ്നാപ്ഡ്രാഗൺ 888 5ജി പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 120 Hz ട്രൂ 10 ബിറ്റ് അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്. 120W ഹൈപ്പർചാർജ് സപ്പോർട്ടും ഈ ഡിവൈസിന് ഉണ്ട്.

ഷവോമി 11 ലൈറ്റ് എൻഇ 5ജി

യഥാർത്ഥ വില: 31,999 രൂപ

ഓഫർ വില: 26,999 രൂപ

കിഴിവ്: 5,000 രൂപ (16%)

ഷവോമി 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോൺ ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 31,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 26,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. സ്നാപ്ഡ്രാഗൺ 778ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ഡോൾബി വിഷനോടു കൂടിയ 10-ബിറ്റ് അമോലെഡ് ഡിസ്പ്ലെയാണ് ഉള്ളത്.

റെഡ്മി നോട്ട് 11 പ്രോ+ 5ജി

യഥാർത്ഥ വില: 24,999 രൂപ

ഓഫർ വില: 20,999 രൂപ

കിഴിവ്: 4,000 രൂപ (16%)

ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 11 പ്രോ+ 5ജി സ്മാർട്ട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 24,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 20,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് 4,000 രൂപ ലാഭിക്കാം. 67W ടർബോ ചാർജ്, 120Hz സൂപ്പർ അമോലെഡ് ഡിസ്പ്ലേ എന്നിവയെല്ലാം ഈ ഡിവൈസിൽ ഉണ്ട്.

റെഡ്മി നോട്ട് 11

യഥാർത്ഥ വില: 17,999 രൂപ

ഓഫർ വില: 12,999 രൂപ

കിഴിവ്: 5,000 രൂപ (28%)

ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ 28% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 12,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങിയാൽ നിങ്ങൾക്ക് 5,000 രൂപ ലാഭിക്കാം. 90Hz എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലെയുള്ള ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 680-6nm പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.

റെഡ്മി 9എ സ്പോർട്ട്

യഥാർത്ഥ വില: 9,499 രൂപ

ഓഫർ വില: 8,299 രൂപ

കിഴിവ്: 1,200 രൂപ (13%)

ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി 9എ സ്‌പോർട്ട് 18% കിഴിവിൽ ലഭ്യമാണ്. 9,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 6,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ റെഡ്മി സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1,200 രൂപ ലാഭിക്കാം. 2GHz ഒക്ടാകോർ ഹീലിയോ G25 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയും ഉണ്ട്.

റെഡ്മി നോട്ട് 11എസ്

യഥാർത്ഥ വില: 20,999 രൂപ

ഓഫർ വില: 17,499 രൂപ

കിഴിവ്: 3,500 രൂപ (17%)

ആമസോൺ എംഐ ഫാൻ ഫെസ്റ്റിവൽ സെയിലിലൂടെ റെഡ്മി നോട്ട് 11എസ് സ്മാർട്ട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 20,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 17,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 3,500 രൂപ ലാഭിക്കാം. 108 എംപി എഐ ക്വാഡ് ക്യാമറ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 90 Hz എഫ്എച്ച്ഡി+ അമോലെഡ് ഡിസ്പ്ലേയും ഈ ഫോണിലുണ്ട്.

English summary
Xiaomi and Redmi smartphones will get huge discounts through the Amazon Mi Fan Festival sale. Take a look at the smartphones that can be purchased on offer through Amazon Sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X