6 ജിബി റാമുള്ള ഈ സ്മാർട്ട്ഫോണുകൾ ആമസോണിലൂടെ 17000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങാം
6ജിബി റാമുള്ള സ്മാർട്ട്ഫോണുകൾ ഇന്ന് മിക്ക ആളുകൾക്കും ആവശ്യമാണ്. വേഗത്തിൽ തന്നെ മൾട്ടി ടാസ്കിങ് സാധ്യമാകുന്ന, ഗെയിമുകൾ കളിക്കാൻ സാധിക്കുന്ന ഡിവൈസുകൾക്ക് 6 ജിബി വരെ റാം ഉണ്ടായിരിക്കണം. നിങ്ങളും ഇത്തരമൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോൺ നൽകുന്നത് മികച്ച അവസരമാണ്.

ആമസോണിലൂടെ നിങ്ങൾക്ക് 6ജിബി റാമുള്ള മികച്ച സ്മാർട്ട്ഫോമുകൾ ഇപ്പോൾ 17000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം. 20000 രൂപയിൽ കൂടുതൽ വരെ വില വരുന്ന ഇത്തരം സ്മാർട്ടഫോണുകൾക്ക് ആമസോൺ ഇപ്പോൾ ആകർഷകമായ ഓഫറുകളാണ് നൽകുന്നത്. ആമസോണിലൂടെ വിലക്കിഴിവിൽ സ്വന്തമാക്കാവുന്ന 6 ജിബി റാം സ്മാർട്ട്ഫോണുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും വിശദമായി നോക്കാം.
ഓപ്പോ എ74 5ജി (ഫ്ലൂയിഡ് ബ്ലാക്ക്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 20,990 രൂപ
ഓഫർ വില: 16,990 രൂപ
കിഴിവ്: 4,000 രൂപ (19%)
ആമസോണിലൂടെ ഓപ്പോ എ74 5ജി (ഫ്ലൂയിഡ് ബ്ലാക്ക്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഇപ്പോൾ 19 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 16,990 രൂപയ്ക്ക് സ്വന്തമാക്കാം. 4000 രൂപ ലാഭമാണ് ഇപ്പോൾ ഈ ഡിവൈസ് ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 6.49 ഇഞ്ച് എഫ്എച്ച്ഡി + 2400x1080 പിക്സൽ പഞ്ച്-ഹോൾ ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. ഈ വലിയ സ്ക്രീനിൽ 90.5% സ്ക്രീൻ ടു ബോഡി റേഷിയോ ഉണ്ട്. സൈഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഡിവൈസ് ക്വാൽകോം സ്നാപ്ഡ്രാഗൺ 480 5ജിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 5000 mAh ലിഥിയം പോളിമർ ബാറ്ററിയാണ് ഫോണിലുള്ളത്. 48 എംപി ക്വാഡ് ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്.
സാംസങ് ഗാലക്സി എം32 (ലൈറ്റ് ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 18,999 രൂപ
ഓഫർ വില: 16,999 രൂപ
കിഴിവ്: 2,000 രൂപ (11%)
ആമസോണിലൂടെ സാംസങ് ഗാലക്സി എം32 (ലൈറ്റ് ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഇപ്പോൾ 11 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 16,999 രൂപയ്ക്ക് സ്വന്തമാക്കാം. 2000 രൂപ ലാഭമാണ് ഇപ്പോൾ ഈ ഡിവൈസ് ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 16.21 സെന്റീമീറ്റർ (6.4-ഇഞ്ച്) സൂപ്പർ അമോലെഡ് - ഇൻഫിനിറ്റി യു-കട്ട് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 90Hz റിഫ്രഷ് റേറ്റും എഫ്എച്ച്ഡി+ റെസല്യൂഷനും 800 നിറ്റ്സ് ഹൈ ബ്രൈറ്റ്‌നെസ് മോഡുമുള്ള ഡിസ്പ്ലെയാണ് ഇത്. 64 എംപി + 8 എംപി + 2 എംപി + 2 എംപി ക്വാഡ് ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസിൽ നൽകിയിട്ടയുള്ളത്. 20 എംപി സെൽഫി ക്യാമറയും ഡിവൈസിൽ ഉണ്ട്. 6000 mAh ബാറ്ററിയിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 16,999 രൂപ
ഓഫർ വില: 15,499 രൂപ
കിഴിവ്: 1,500 രൂപ (9%)
ആമസോണിലൂടെ റിയൽമി നാർസോ 30 (റേസിംഗ് ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഇപ്പോൾ 9 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 16,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 15,499 രൂപയ്ക്ക് സ്വന്തമാക്കാം. 1500 രൂപ ലാഭമാണ് ഇപ്പോൾ ഈ ഡിവൈസ് ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ റിയൽമി നൽകിയിട്ടുള്ളത് 48 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ സെറ്റപ്പും 16 എംപി ഫ്രണ്ട് ക്യാമറയുമാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 5000 mAh ബാറ്ററിയും സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി95 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. യുഎസ്ബി ടൈപ്പ് സി കണക്റ്റിവിറ്റിയാണ് ഫോണിലുള്ളത്.
റെഡ്മി നോട്ട് 10എസ് (ഡീപ് സീ ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 18,999 രൂപ
ഓഫർ വില: 16,499 രൂപ
കിഴിവ്: 2,500 രൂപ (13%)
ആമസോണിലൂടെ റെഡ്മി നോട്ട് 10എസ് (ഡീപ് സീ ബ്ലൂ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ ഇപ്പോൾ 13 ശതമാനം വിലക്കിഴിവിൽ ലഭ്യമാണ്. 18,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് സെയിൽ സമയത്ത് 16,499 രൂപയ്ക്ക് സ്വന്തമാക്കാം. 2500 രൂപ ലാഭമാണ് ഇപ്പോൾ ഈ ഡിവൈസ് ആമസോണിലൂടെ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 6.43 ഇഞ്ച് എഫ്എച്ച്ഡി + (1080x2400) അമോലെഡ് ഡോട്ട് ഡിസ്പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 20:9 അസ്പാക്ട് റേഷിയോ ഉള്ള ഡിസ്പ്ലെയാണ് ഇത്. 8 എംപി അൾട്രാ വൈഡ്, 2എംപി മാക്രോ, പോർട്രെയിറ്റ് ലെൻസുകളും 64 എംപി പ്രൈമറി ക്യാമറയുമുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പും 13 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. മീഡിയടെക് ഹെലിയോ ജി95 ഒക്ടാകോർ പ്രോസസറാണ് ഫോണിലുള്ളത്. 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയും ഫോണിലുണ്ട്.


Click it and Unblock the Notifications