ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ 8000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം
കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ നിരവധി ഡിവൈസുകൾ ഈ വില വിഭാഗത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഇപ്പോൾ മികച്ച ഡിവൈസുകൾ പോലും 8000 രൂപയിൽ താഴെ വിലയിൽ ലഭ്യമാക്കുന്നുണ്ട്. യഥാർത്ത വില 8000 രൂപയിൽ കൂടുതൽ ആണെങ്കിലും ആമസോണിലൂടെ ഇവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും.

ആമസോണിലൂടെ 8000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകളിൽ റെഡ്മി 9എ, ടെക്നോ സ്പാർക്ക് ഗോ 2021, ജിയോ ഫോൺ നെക്സ്റ്റ്, ലാവ Z3, ടെക്നോ പോപ്പ് 5 എൽടിഇ എന്നിവയടക്കമുള്ള സ്മാർട്ട്ഫോണുകളാണ് ഉള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും ഓഫറുകളും പ്രധാന സവിശേഷതകളും നോക്കാം.
റെഡ്മി 9എ (നേച്ചർ ഗ്രീൻ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 8,499 രൂപ
ഓഫർ വില: 7,499 രൂപ
കിഴിവ്: 1,000 രൂപ (12%)
ആമസോണിലൂടെ ഇപ്പോൾ റെഡ്മി 9 എ (നേച്ചർ ഗ്രീൻ, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 12 ശതമാനം കിഴിവിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് 8,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 7,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ വരെ ലാഭിക്കാം. എഐ പോർട്രെയ്‌റ്റ് ഫീച്ചറുള്ള 13 എംപി പിൻ ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. എംഐ സീൻ റെക്കഗനേഷൻ, എച്ച്ഡിആർ, പ്രോ മോഡ് എന്നിവയുള്ള ക്യാമറയാണ് ഇത്. 5 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 16.58 സെന്റീമീറ്റർ (6.53 ഇഞ്ച്) എച്ച്ഡി+ മൾട്ടി-ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലെയാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 1600 x 720 പിക്സൽ റെസല്യൂഷനും 268 പിപിഐ പിക്സൽ ഡെൻസിറ്റിയും, 20:9 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്. ഡിവൈസിൽ 2.0GHz വരെ ക്ലോക്ക് സ്പീഡുള്ള മീഡിയടെക് ഹീലിയോ ജി25 ഒക്ടാ കോർ പ്രോസസറും ആൻഡ്രോയിഡ് v10 ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഉള്ളത്. 10W വയർഡ് ചാർജറുള്ള 5000 എംഎഎച്ച് ലിഥിയം-പോളിമർ ബാറ്ററിയാണ് ഫോണിലുള്ളത്.
ടെക്നോ സ്പാർക്ക് ഗോ 2021 (ഹോറിസോൺ ഓറഞ്ച്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 8,999 രൂപ
ഓഫർ വില: 7,299 രൂപ
യഥാർത്ഥ വില: 1,700 രൂപ (19%)
ആമസോണിലൂടെ ഇപ്പോൾ ടെക്നോ സ്പാർക്ക് ഗോ 2021 (ഹോറിസോൺ ഓറഞ്ച്, 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 19 ശതമാനം കിഴിവിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് 8,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 7,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1700 രൂപ വരെ ലാഭിക്കാം. 6.52 ഇഞ്ച് എച്ച്ഡി+ ഡോട്ട് നോച്ച് ഹാൻഡി ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ടെക്നോ നൽകിയിട്ടുള്ളത്. 13 എംപി എഐ ഡ്യൂവൽ പിൻ ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. 36 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം നൽകുന്ന 5000mAh വലിയ ബാറ്ററിയാണ് ഉള്ളത്. 13എംപി എഐ ഡ്യുവൽ പിൻ ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. മൈക്രോസ്ലിറ്റ് ഫ്രണ്ട് ഫ്ലാഷോട് കൂടിയ 8 എംപി സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. സുരക്ഷയ്ക്കായി വേഗതയേറിയ ഫിംഗർപ്രിന്റ് സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്.
ജിയോ ഫോൺ നെക്സ്റ്റ് (32 ജിബി റോം, 2 ജിബി റാം)
യഥാർത്ഥ വില: 7,499 രൂപ
ഓഫർ വില: 6,080 രൂപ
കിഴിവ്: 1,419 രൂപ (19%)
ആമസോണിലൂടെ ഇപ്പോൾ ജിയോ ഫോൺ നെക്സ്റ്റ് (32 ജിബി റോം, 2 ജിബി റാം) സ്മാർട്ട്ഫോൺ 19 ശതമാനം കിഴിവിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് 7,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 6,080 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1,419 രൂപ വരെ ലാഭിക്കാം. 5.45 ഇഞ്ച് എച്ച്ഡി+ സ്‌ക്രീനാണ് ഈ ഡിവൈസിൽ ഉള്ളത്. 720 x 1440 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 13 എംപി എഎഫ് പിൻ ക്യാമറയും 8 എംപി എഎഫ് ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ 3500 mah ബാറ്ററിയാണ് ഉള്ളത്. ഡ്യുവൽ സിം സപ്പോർട്ടുള്ള സ്മാർട്ട്ഫോണിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ക്വാൽകോം സ്നാപ്ഡ്രാൺ ക്യുഎം 215 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
ലാവ Z3 (3 ജിബി റാം, 32 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 8,499 രൂപ
ഓഫർ വില: 7,499 രൂപ
കിഴിവ്: 1,000 രൂപ (12%)
ആമസോണിലൂടെ ഇപ്പോൾ ലാവ Z3 (3 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 19 ശതമാനം കിഴിവിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് 8,499 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 7,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 1000 രൂപ വരെ ലാഭിക്കാം. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിൽ 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. 8എംപി ഡ്യുവൽ എഐ റിയർ ക്യാമറയാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്.
ടെക്നോ പോപ്പ് 5 എൽടിഇ (ടർക്കോയ്സ് സിയാൻ 2 ജിബി റാം, 32 ജിബി സ്റ്റോറേജ്)
യഥാർത്ഥ വില: 8,999 രൂപ
ഓഫർ വില: 6,299 രൂപ
കിഴിവ്: 2,700 രൂപ (30%)
ആമസോണിലൂടെ ഇപ്പോൾ ടെക്നോ പോപ്പ് 5 എൽടിഇ (ടർക്കോയ്സ് സിയാൻ 2 ജിബി റാം, 32 ജിബി സ്റ്റോറേജ്) സ്മാർട്ട്ഫോൺ 30 ശതമാനം കിഴിവിൽ സ്വന്തമാക്കാം. സെയിൽ സമയത്ത് 8,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ 6,299 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്ന ആളുകൾക്ക് 2,700 രൂപ വരെ ലാഭിക്കാം. 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉള്ളത്. 90% സ്‌ക്രീൻ ടു ബോഡി റേഷിയോ, 480നീറ്റ്സ് ബ്രൈറ്റ്‌നെസ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. 5000mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 8 എംപി പോർട്രെയ്റ്റ് ഡ്യുവൽ പിൻ ക്യാമറയും ഈ ഡിവൈസിൽ ഉണ്ട്. 5 എംപി സെൽഫി ക്യാമറയും ഫോണിലുണ്ട്.


Click it and Unblock the Notifications