Home
Deal of the day

ഒരു കല്ലിൽ രണ്ട് മാങ്ങ; പുതിയ രണ്ട് പ്ലാനുകളിൽ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാ​ഗ്ദാനം ചെയ്ത് ജിയോ

ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്ന രണ്ട് പുതിയ റീച്ചാർജ് പ്ലാനുകൾ കമ്പനി പുറത്തിറക്കി. മുമ്പ് തിരഞ്ഞെടുത്ത ജിയോ പോസ്റ്റ്‌പെയ്ഡ്, ജിയോ ഫൈബർ പ്ലാനുകളിൽ മാത്രം ആയിരുന്നു ജിയോ ഇത്തരം ഓഫറുകൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കും പാക്കിലൂടെ നെറ്റ്ഫ്ലിക്സ് സേവനം ആസ്വദിക്കാവുന്നതാണ്.

1099, 1499 എന്നീ പാക്കുകളിലാണ് ജിയോ പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 400 ദശലക്ഷത്തിലധികം വരുന്ന ജിയോ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഈ റീച്ചാർജിലൂടെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ നേടാനുള്ള അവസരമാണ് ജിയോ ഒരുക്കിയിരിക്കുന്നത്. 1099 രൂപയുടെ പ്ലാൻ മൊബൈൽ ഉപഭോക്താക്കൾക്ക് മാത്രമാണ് ഉപയോ​ഗിക്കാൻ സാധിക്കു എന്നാണ് കമ്പനി അറിയിച്ചിരിക്കന്നത്. നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷന് പുറമെ നിങ്ങൾക്ക് ജിയോ വെൽക്കം ഓഫറിനൊപ്പം അൺലിമിറ്റഡ് 5G ഡാറ്റയും പ്രതിദിനം 2GB ഡാറ്റയും ലഭിക്കും.

പുതിയ രണ്ട് പ്ലാനുകളിൽ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാ​ഗ്ദാനം ച

84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉള്ളത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ പ്ലാനിന്റെ ഭാ​ഗമാണ്. 1499 രൂപയുടെ രണ്ടാമത്തെ പ്ലാൻ മൊബൈലിൽ ഉപഭോക്താക്കൾക്ക് മാത്രമല്ല എല്ലാ ഉപകരണങ്ങളും ഉപയോ​ഗിക്കുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈ പ്ലാനിൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം നിങ്ങൾക്ക് ജിയോ വെൽക്കം ഓഫറും അൺലിമിറ്റഡ് 5G ഡാറ്റയും പ്രതിദിനം 3 ജിബി ഡാറ്റയും ലഭിക്കുന്നതാണ്.

84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിലും അൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങൾ നൽകുന്നതിൽ കമ്പനിയ്ക്ക് അഭിമാനമുണ്ടെന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിന്റെ സിഇഒ കിരൺ തോമസ് പറഞ്ഞു. ഞങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയത് ഞങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഒരു മുന്നേറ്റമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ രണ്ട് പ്ലാനുകളിൽ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാ​ഗ്ദാനം ച

MOST READ: ''ഒരിടത്തൊരിടത്ത് ഒരു വിഐ 5ജി ഉണ്ടായിരുന്നു''! 26GHz, 3.3GHz ബാൻഡുകളിൽ 5ജി അ‌വതരിപ്പിച്ച് വിഐ

നെറ്റ്ഫ്ലിക്സ് പോലുള്ള ആ​ഗോള നെറ്റ്വർക്കുമായുള്ള ജിയോയുടെ പങ്കാളിത്തം തുടരുമെന്നും ഇത് ശക്തിപ്പെടുത്താൻ പുതിയ പദ്ധതികൾ അവതരിപ്പിക്കുമെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് പിന്തുടരാൻ കഴിയുന്ന മാനദണ്ഡങ്ങൾ ജിയോ സജ്ജീകരിക്കുന്നുണ്ടെന്നും കിരൺ വെളിപ്പെടുത്തി. അതേ സമയം നെറ്റ്ഫ്ലിക്സിനുള്ള എപിഎസി പാർട്ണർഷിപ്പിന്റെ വൈസ് പ്രസിഡന്റ് ടോണി സമെക്‌സ്‌കോവ്‌സ്‌കിയും ജിയോയുമായുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചു. ജിയോയുമായുള്ള ബന്ധം കൂടുതൽ വിപുലീകരിക്കുന്നതിൽ സന്തുഷ്ടരാണെന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ.

നെറ്റ്ഫ്ലിക്സിന്റെ ലൈബ്രററി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലെ ജിയോ ഉപഭോക്താക്കൾക്കായി മികച്ച ഉള്ളടക്കം തന്നെയാണ് നെറ്റിഫ്ലിക്സ് ഒരുക്കിയിരിക്കുന്നത് എന്നും ഇ​ദ്ദേഹം കൂട്ടിച്ചേർത്തു. ആ​ഗോളതലത്തിൽ ഏറെ ശ്രദ്ധേയമായ ഒടിടി പ്ലാറ്റ്ഫോം ആണ് നെറ്റ്ഫ്ലിക്സ്. മണി ഹീസ്റ്റ്, സ്‌ക്വിഡ് ഗെയിം, നെവർ ഹാവ് ഐ എവർ, സ്‌ട്രേഞ്ചർ തിംഗ്‌സ് തുടങ്ങി നിരവധി സീരീസുകളും സിനിമകളും ഷോകളും നെറ്റ്ഫ്ലിക്സ് വഴി ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്.

നേരത്തെ ഓടിടി പ്ലാറ്റ്ഫോമുകളിൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകൾ എയർടെലും അവതരിപ്പിച്ചിരുന്നു. എന്നാൽ എയർടെലിന്റെ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി ആയിരുന്നു ഇ പ്ലാൻ അവതരിപ്പിച്ചിരുന്നത്. 999 രൂപയുടെ പ്ലാനിൽ ആറ് മാസത്തെ ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ, ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ എന്നിവയായിരുന്നു എയർടെൽ ഈ പ്ലാനിൽ വാ​ഗ്ദാനം ചെയ്തിരുന്നത്.

100 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 200 ജിബി വരെ ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലുണ്ട്. ഈ പ്ലാനിൽ 1 പ്രാഥമിക കണക്ഷനും 3 ആഡ്-ഓൺ കണക്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇതിലെ ആഡ്- ഓൺ കണക്ഷനുകൾക്ക് പ്രതിമാസം 30GB ഡാറ്റയും കമ്പനി വാ​​ഗ്ദാനം ചെയ്യുന്നു.

ഇതിന് പുറമെ എയർടെൽ എക്‌സ്ട്രീം മൊബൈൽ പാക്ക്, വിങ്ക് പ്രീമിയം സബ്സ്ക്രിപ്ഷൻ, ഹാൻഡ്സെറ്റ്​ പ്രൊട്ടക്ഷൻ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാനിനൊപ്പം ഉപഭോക്താക്കൾക്ക് 9 കണക്ഷനുകൾ വരെ ചേർക്കാനാകും എന്ന പ്രത്യേകതയും എയർടെൽ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഓരോ ആഡ്-ഓൺ കണക്ഷനും 299 രൂപ വീതം ചിലവാക്കേണ്ടി വരും.

More from GizBot

Best Mobiles in India

English summary
Jio has announced new offers in 1099 and 1499 packs. With this, Jio has provided an opportunity for more than 400 million Jio prepaid users to get Netflix subscriptions through this recharge. The company has informed customers that the Rs 1099 plan can be used only by mobile customers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X