ആമസോണിലൂടെ ഈ പവർ ബാങ്കുകൾ 2000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം
നമ്മുടെ സ്മാർട്ട്ഫോണുകൾ ചാർജ് തീർന്ന് ഓഫായി പോകുന്നതിനെ പറ്റി നമുക്ക് ആലോചിക്കാൻ പോലും പറ്റില്ല. അത്രമാത്രം നമുക്ക് ഫോണുകൾ ആവശ്യമാണ്. യാത്ര ചെയ്യുമ്പോഴും മറ്റും ഫോൺ ഓഫായി പോകാതിരിക്കാൻ ഏറ്റവും മികച്ച മാർഗം പവർ ബാങ്കുകൾ ഉപയോഗിക്കുക എന്നതാണ്. വിവിധ വില നിരവാരങ്ങളിൽ ഇന്ന് പവർ ബാങ്കുകൾ ലഭ്യമാണ്. ആമസോണിൽ ഇപ്പോൾ പവർ ബാങ്കുകൾക്ക് ആകർഷകമായ ഓഫറുകളും ഡീലുകളും ലഭിക്കും.

ആമസോണിലൂടെ നിങ്ങൾക്ക് ഇപ്പോൾ 2000 രൂപയിൽ താഴെ വിലയിൽ പോലും മികച്ച പവർ ബാങ്കുകൾ സ്വന്തമാക്കാൻ സാധിക്കും. 77 ശതമാനം വരെ കിഴിവാണ് ആമസോൺ പവർ ബാങ്കുകൾക്ക് നൽകുന്നത്. ഫാസ്റ്റ് ചാർജിങ് ഉൾപ്പെടെയുള്ള ഫീച്ചറുകളുമായിട്ടാണ് ഇവ വരുന്നത്. ആമസോണിലൂടെ വിലക്കിഴിവിൽ വാങ്ങാനുന്ന പവർബാങ്കുകളും അവയ്ക്ക് ലഭിക്കുന്ന ഓഫറുകളും നോക്കാം.
ആംബ്രെൻ 20000mAh പവർ ബാങ്ക് വിത്ത് 20W ഫാസ്റ്റ് ചാർജിങ്
യഥാർത്ഥ വില: 2,499 രൂപ
ഓഫർ വില: 1,499 രൂപ
കിഴിവ്: 40%
ആമസോണിലൂടെ ഇപ്പോൾ ആംബ്രെൻ 20000mAh പവർ ബാങ്ക് വിത്ത് 20W ഫാസ്റ്റ് ചാർജിങ് 40 ശതമാനം കിഴിവിൽ ലഭ്യമാണ്. 2,499 രൂപ വിലയുള്ള ഈ പവർബാങ്ക് നിങ്ങൾക്ക് ഇപ്പോൾ 1,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പവർബാങ്ക് ഇപ്പോൾ വാങ്ങുന്നവർക്ക് 1000 രൂപയോളം ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 20000mAh ലിഥിയം പോളിമർ കപ്പാസിറ്റിയുള്ള പവർബാങ്കിൽ 20W ഫാസ്റ്റ് ചാർജിംഗ് ഔട്ട്‌പുട്ടുണ്ട്. ഇത് വേഗത്തിൽ ഫോണുകൾ ചാർജ് ചെയ്യുന്നു. ടൈപ്പ് സി പോർട്ട് വഴി 20W ഫാസ്റ്റ് ചാർജിങ് ഇൻപുട്ടുള്ള പവർബാങ്ക് 7 മുതൽ 8 മണിക്കൂർ വരെ സമയത്തിൽ പൂർണമായും ചാർജ് ചെയ്യാം. മൂന്ന് ഡിവൈസുകൾ വരെ ചാർജ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.
എംഐ പോക്കറ്റ് പവർ ബാങ്ക് പ്രോ ബ്ലാക്ക് 10000mAh
യഥാർത്ഥ വില: 1,699 രൂപ
ഓഫർ വില: 1,399 രൂപ
കിഴിവ്: 18%
ആമസോണിലൂടെ ഇപ്പോൾ എംഐ പോക്കറ്റ് പവർ ബാങ്ക് പ്രോ ബ്ലാക്ക് 10000mAh 18ശതമാനം കിഴിവിൽ ലഭ്യമാണ്. 1,699 രൂപ വിലയുള്ള ഈ പവർബാങ്ക് നിങ്ങൾക്ക് ഇപ്പോൾ 1,399 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പവർബാങ്ക് ഇപ്പോൾ വാങ്ങുന്നവർക്ക് 300 രൂപയോളം ലാഭിക്കാം. 22.5W അൾട്രാ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ എംഐ പവർബാങ്ക് വരുന്നത്. സൂപ്പർ ലൈറ്റ് വെയ്റ്റും പോക്കറ്റ് സൈസുമാണ് ഇതിന്റെ ഏറ്റവും വലിയ സവശേഷത. ട്രിപ്പിൾ ഔട്ട്പുട്ട് പോർട്ടുള്ള ഈ പവർബാങ്ക് 6 മണിക്കൂർ കൊണ്ട് എളുപ്പം ചാർജ് ചെയ്ത് എടുക്കാം.
വൺപ്ലസ് 10000 mAh പവർ ബാങ്ക് (ഫാസ്റ്റ് പിഡി ചാർജിംഗ്, 18W)
യഥാർത്ഥ വില: 1,299 രൂപ
ഓഫർ വില: 1,099 രൂപ
കിഴിവ്: 15%
ആമസോണിലൂടെ ഇപ്പോൾ വൺപ്ലസ് 10000 mAh പവർ ബാങ്ക് (ഫാസ്റ്റ് പിഡി ചാർജിംഗ്, 18W) 15 ശതമാനം കിഴിവിൽ ലഭ്യമാണ്. 1,299 രൂപ വിലയുള്ള ഈ പവർബാങ്ക് നിങ്ങൾക്ക് ഇപ്പോൾ 1,099 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പവർബാങ്ക് ഇപ്പോൾ വാങ്ങുന്നവർക്ക് 200 രൂപയോളം ലാഭിക്കാം. 18W പവർ ഡെലിവറിയുള്ള ഈ പവർബാങ്കിൽ 2 വേ ചാർജിങ് ഉണ്ട്. ഇതിലൂടെ നിങ്ങളുടെ പവർ ബാങ്കും ഡിവൈസും ഒരുമിച്ച് ചാർജ് ചെയ്യാം. 1 മണിക്കൂർ 45 മിനിറ്റ് കൊണ്ട് ഫോൺ ചാർജ് ചെയ്യാൻ സാധിക്കും. അതുല്യമായ ലോ കറന്റ് മോഡ് ഉള്ള സർക്യൂട്ട് പരിരക്ഷയുടെ 12 ലെയറുകൾ ഇതിലുണ്ട്.
എംഐ 10000mAH ലി-പോളിമർ പവർബാങ്ക് 3ഐ, 18W ഫാസ്റ്റ് ചാർജിങ്
യഥാർത്ഥ വില: 1,299 രൂപ
ഓഫർ വില: 999 രൂപ
കിഴിവ്: 23%
ആമസോണിലൂടെ ഇപ്പോൾ എംഐ 10000mAH ലി-പോളിമർ പവർബാങ്ക് 3ഐ, 18W ഫാസ്റ്റ് ചാർജിങ് 23 ശതമാനം കിഴിവിൽ ലഭ്യമാണ്. 1,299 രൂപ വിലയുള്ള ഈ പവർബാങ്ക് നിങ്ങൾക്ക് ഇപ്പോൾ 999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പവർബാങ്ക് ഇപ്പോൾ വാങ്ങുന്നവർക്ക് 300 രൂപയോളം ലാഭിക്കാം. 9 വോൾട്ട് ചാർജിങ് ഉള്ള ഈ എംഐ പവർബാങ്കിൽ 10000 മില്ലിയാമ്പിയർ ഹവേഴ്സ് ചാർജിങ് സപ്പോർട്ടാണ് ഉള്ളത്.
പിട്രോൺ ഡൈനാമോ പ്രോ 10000mAh 18W ക്യുസി 3.0 പിഡി പവർ ബാങ്ക്
യഥാർത്ഥ വില: 2,999 രൂപ
ഓഫർ വില: 699 രൂപ
കിഴിവ്: 2,300 രൂപ (77%)
ആമസോണിലൂടെ ഇപ്പോൾ പിട്രോൺ ഡൈനാമോ പ്രോ 10000mAh 18W ക്യുസി 3.0 പിഡി പവർ ബാങ്ക് 77 ശതമാനം കിഴിവിൽ ലഭ്യമാണ്. 2999 രൂപ വിലയുള്ള ഈ പവർബാങ്ക് നിങ്ങൾക്ക് ഇപ്പോൾ 699 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പവർബാങ്ക് വാങ്ങുന്ന ആളുകൾക്ക് 2300 രൂപ ലാഭിക്കാം. പോർട്ടബിൾ എർഗണോമിക് ഡിസൈൻ, ഹാർഡ് എബിഎസ് എക്സ്റ്റീരിയറും ഉയർന്ന നിലവാരമുള്ള ചിപ്‌സെറ്റുമുള്ള ഇതിൽ
2 പോർട്ടുകളാണ് ഉള്ളത്. 18W ആണ് ഇൻപുട്ട്. മൈക്രോ-യുഎസ്ബി, യുഎസ്ബി-സി (പിഡി) ഇൻപുട്ട് പോർട്ടുകളുണ്ട്. 3-4 മണിക്കൂറിനുള്ളിൽ ഇത് പൂർണ്ണമായും ചാർജ് ചെയ്യാന സാധിക്കും.
റിയൽമി 10000 mAh പവർ ബാങ്ക് (ഫാസ്റ്റ് ചാർജിംഗ്, 30W)
യഥാർത്ഥ വില: 2,399 രൂപ
ഓഫർ വില: 1,999 രൂപ
കിഴിവ്: 17%
ആമസോണിലൂടെ ഇപ്പോൾ റിയൽമി 10000 mAh പവർ ബാങ്ക് (ഫാസ്റ്റ് ചാർജിംഗ്, 30 W) 17 ശതമാനം കിഴിവിൽ ലഭ്യമാണ്. 2399 രൂപ വിലയുള്ള ഈ പവർബാങ്ക് നിങ്ങൾക്ക് ഇപ്പോൾ 1999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പവർബാങ്ക് വാങ്ങുന്ന ആളുകൾക്ക് 400 രൂപ ലാഭിക്കാം. 30W ടു-വേ ഡാർട്ട് ചാർജ്. ഒന്നിലധികം ഫാസ്റ്റ് ചാർജിംഗ് സൊല്യൂഷനുകൾക്കുള്ള സപ്പോർട്ട്, ഡ്യുവൽ ഔട്ട്‌പുട്ട് പോർട്ടുകൾ (USB-A & USB-C), 13-ലെയർ ചാർജ് പ്രോട്ടക്ഷൻ എന്നിവയുള്ള ഈ പവർബാങ്കിന് 230 ഗ്രാം ഭാരമാണ് ഉള്ളത്.


Click it and Unblock the Notifications