Home
Deal of the day

പ്രണയദിനത്തിൽ സമ്മാനിക്കാൻ ആമസോണിൽ നിന്നും വാങ്ങാവുന്ന സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളും

ഈ വർഷത്തെ വാലന്റൈൻസ് ഡേയ്ക്ക് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. പ്രണയദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട ആളിന് സമ്മാനങ്ങൾ നൽകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാർഡുകളോ പൂക്കളോ നൽകുന്ന കാലത്ത് നിന്നും ഗാഡ്ജറ്റുകൾ സമ്മാനിക്കുന്ന കാലത്തിലേക്ക് എത്തി നിൽക്കുകയാണ് നമ്മളുടെ സമ്മാന സങ്കൽപ്പങ്ങൾ. ആമസോണിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് മികച്ച ഗാഡ്ജറ്റുകൾ വാങ്ങി നൽകാൻ സാധിക്കും. കുറഞ്ഞ വിലയ്ക്ക് പോലും ആകർഷകമായ ഗാഡ്ജറ്റുകൾ ആമസോണിലൂടെ ലഭ്യമാണ്. ഇത്തരം ഗാഡ്ജറ്റുകളുടെ വിഭാഗമാണ് വെയറബിൾസ്.

പ്രണയദിനത്തിൽ സമ്മാനിക്കാൻ ആമസോണിൽ നിന്നും വാങ്ങാവുന്ന വെയറബിൾസ്

സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളും ഇഷ്ടപ്പെടാത്ത ആളുകൾ കുറവായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന, ആമസോണിലൂടെ ലഭ്യമാകുന്ന മികച്ച സ്മാർട്ട് വാച്ചുകളും സ്മാർട്ട് ബാൻഡുകളുമാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയ്ക്കെല്ലാം ആകർഷകമായ ഓഫറുകളും ആമസോൺ നൽകുന്നുണ്ട്. 5000 രൂപയിൽ താഴെ മാത്രം വിലയിൽ വാങ്ങാവുന്ന പ്രൊഡക്ടുകളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരക്കുന്നത്. സ്റ്റൈലും ഉപയോഗവും ഒരുപോലെയുള്ളവയാണ് ഈ പ്രെഡക്ടുകൾ.

നിങ്ങൾ ഒരു പ്രീമിയം സ്മാർട്ട് വാച്ചിനായി തിരയുകയാണെങ്കിൽ ആമസോണിലൂടെ നിങ്ങൾക്ക് ടൈറ്റൻ സ്മാർട്ട് പ്രോ സ്മാർട്ട് വാച്ചും ഗാർമിൻ ഫോർറന്നർ 245 മ്യൂസിക്, ജിപിഎസ് റണ്ണിംഗ് സ്മാർട്ട് വാച്ചും വാങ്ങാം. വ്യത്യസ്ത വില ശ്രേണികളിലുള്ള സ്മാർട്ട് വാച്ചുകളും സ്‌മാർട്ട് ബാൻഡുകളും ആമസോണിലൂടെ ലഭ്യമാണ്. ഹുവാവേ, പിട്രോൺ, ഫാസ്റ്റ്ട്രാക്ക്, ഫയർബോൾട്ട്, ആപ്പിൾ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഈ പട്ടികയിൽ ഉള്ളത്.

ഹുവാവേ ബാൻഡ് 6

യഥാർത്ഥ വില: 9,990 രൂപ

ഓഫർ വില: 3,999 രൂപ

കിഴിവ്: 5,991 രൂപ (60%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ ഹുവാവേ ബാൻഡ് 6 60% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,990 രൂപ വിലയുള്ള ഈ സ്മാർട്ട് ബാൻഡ് വിൽപ്പന സമയത്ത് 3,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 5,991 രൂപ ലാഭിക്കാം. 1.47''അമോലെഡ് കളർ സ്‌ക്രീൻ, എസ്പിഒ2,24H ഹാർട്ട് റേറ്റ് മോണിറ്റർ, 14 ദിവസത്തെ ബാറ്ററി ലൈഫ്, ഫീമെയിൽ സൈക്കിൾ ട്രാക്കർ, 5എടയിഎം വാട്ടർപ്രൂഫ് എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.

പിട്രോൺ ഫോഴ്സ് എക്സ്11 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 7,999രൂപ

ഓഫർ വില: 2,799 രൂപ

കിഴിവ്: 5,200 രൂപ (65%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ പിട്രോൺ ഫോഴ്സ് എക്സ്11 ബ്ലൂടൂത്ത് കോളിങ് സ്മാർട്ട് വാച്ച് 65% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,999രൂപ വിലയുള്ള ഈ പ്രൊഡക്ട് വിൽപ്പന സമയത്ത് 2,799 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ സ്മാർട്ട് വാങ്ങുന്ന ആളുകൾക്ക് 5200 രൂപ ലാഭിക്കാം. മികച്ച ഡീലാണ് ഇത്. 1.7ഇഞ്ച് ഫുൾ ടച്ച് കളർ ഡിസ്‌പ്ലേ, 24/7 ഹൃദയമിടിപ്പ് ട്രാക്കിങ്, ഒന്നിലധികം വാച്ച് ഫെയ്‌സുകൾ, 7 ദിവസത്തെ റൺടൈം, ഹെൽത്ത്/ഫിറ്റ്‌നസ് ട്രാക്കറുകൾ, ഐപി68 വാട്ടർപ്രൂഫ് എന്നീ സവിശേഷതകൾ ഉണ്ട്.

ഫാസ്റ്റ്ട്രാക്ക് റിഫ്ലക്സ് വോക്സ് റെക്ടാഗിൾ യുണിസെക്സ് സ്മാർട്ട് വാച്ച്

ഓഫർ വില: 4,995 രൂപ

യഥാർത്ഥ വില: 6,995 രൂപ

കിഴിവ്: 2000 (29%)

ഫാസ്റ്റ്ട്രാക്ക് റിഫ്ലക്സ് വോക്സ് റെക്ടാഗിൾ യുണിസെക്സ് സ്മാർട്ട് വാച്ച് ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ 29% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 6,995 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 4,995 രൂപയ്ക്ക് സ്വന്തമക്കാം. ആമസോണിലൂടെ ഇപ്പോൾ ഈ പ്രൊഡക്റ്റ് വാങ്ങുന്ന ആളുകൾക്ക് 2000 രൂപ ലാഭിക്കാം. ഫുൾ ടച്ച്, കളർ ഡിസ്‌പ്ലേ, ഹാർട്ട് റേറ്റ് മോണിറ്റർ, സിലിക്കൺ സ്‌ട്രാപ്പ്, 10 ദിവസം വരെ ബാറ്ററി ലൈഫ് തുടങ്ങിയ സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് വരുന്നത്.

ഫയർ-ബോൾട്ട് റിംഗ് ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച്

ഓഫർ വില: 4,999 രൂപ

യഥാർത്ഥ വില: 9,999 രൂപ

കിഴിവ്: 5000 രൂപ (50%)

ഫയർ-ബോൾട്ട് റിംഗ് ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ 50% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 9,999 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 4,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 5000 രൂപ കിഴിവാണ് ലഭിക്കുന്നത്. പകുതി വിലയ്ക്കാണ് ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. എസ്പിഒ 2 മോണിറ്ററിങ്, മെറ്റൽ ബോഡി, തുടർച്ചയായ ഹൃദയമിടിപ്പ് ട്രാക്കിങ്, ഫുൾ ടച്ച്, മൾട്ടിപ്പിൾ വാച്ച് ഫെയ്‌സുകൾ എന്നീ സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്.

ആപ്പിൾ വാച്ച് സീരീസ് 7

ഓഫർ വില: 41,485 രൂപ

യഥാർത്ഥ വില: 41,900 രൂപ (1%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ ആപ്പിൾ വാച്ച് സീരീസ് 7 1% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 41,485 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ പ്രൊഡക്ട് വാങ്ങുന്ന ആളുകൾക്ക് 500 രൂപയോളം ലാഭിക്കാം. അബിസ് ബ്ലൂ സ്‌പോർട്ട് ബാൻഡുള്ള ബ്ലൂ അലുമിനിയം കെയ്‌സുമായിട്ടാണ് ഈ വാച്ച് വരുന്നത്. പ്രീമിയം ഗിഫ്റ്റ് നൽകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ സ്മാർട്ട് വാച്ച് തിരഞ്ഞെടുക്കാവുന്നതാണ്.

റീബോക്ക് സ്മാർട്ട് വാച്ച്

യഥാർത്ഥ വില: 7,499 രൂപ

ഓഫർ വില: 4,499 രൂപ

കിഴിവ്: 3,000 രൂപ (40%)

ആമസോൺ വാലന്റൈൻസ് ഡേ സെയിലിലൂടെ റീബോക്ക് സ്മാർട്ട് വാച്ച് 40% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് 7,499 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് വിൽപ്പന സമയത്ത് 4,499 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിലൂടെ ഈ ഡിവൈസ് ഇപ്പോൾ വാങ്ങുന്നവർക്ക് 3,000 രൂപ ലാഭിക്കാം. റീബോക്ക് സ്മാർട്ട് വാച്ചിൽ ഫുൾ-ടച്ച് എച്ച്ഡി ഡിസ്പ്ലേ, എസ്പിഒ2 സെൻസർ, ഡൈനാമിക് എച്ച്ആർഎം, ബിപി & സ്ലീപ്പ് മോണിറ്റർ, ഡ്യൂറബിൾ സ്പിൻഡ്രോപ്പ് സ്ട്രാപ്പ്, 15+ സ്പോർട്സ് മോഡുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ട്.

English summary
Amazon offers attractive offers and discounts on smartwatches and smart bands that you can present to your loved ones on Valentine's Day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X