7,000 രൂപയിൽ താഴെ വിലയിൽ ആമസോണിലൂടെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണുകൾ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ വില കുറഞ്ഞ സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ എല്ലാ പ്രമുഖ കമ്പനികളും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. 10,000 രൂപയിൽ താഴെ വില വരുന്ന സ്മാർട്ട്ഫോണുകളെയാണ് പൊതുവേ ബജറ്റ് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ നമ്മൾ ഉൾപ്പെടുത്തുന്നത്. എന്നാൽ അതിനെക്കാൾ കുറഞ്ഞ വിലയിലും ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. വില കൂടിയ സ്മാർട്ട്ഫോണുകൾ തരുന്ന അത്രയും മികച്ച സവിശേഷതകൾ നൽകുന്നില്ലെങ്കിലും മാന്യമായ ഫീച്ചറുകൾ ഈ ഫോണുകൾ നൽകുന്നുണ്ട്.

ഇന്ത്യയിലെ ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൊന്നായ ആമസോണിൽ ഇല്ലാത്ത ഉത്പന്നങ്ങൾ കുറവായിരിക്കും. ഉപയോക്താക്കളുടെ ആവശ്യത്തിന് യോജിച്ച വിലകളിലുള്ള ഉത്പന്നങ്ങൾ ആമസോൺ ലഭ്യമാക്കുന്നുണ്ട്. ആമസോണിലൂടെ ആളുകൾ ധാരാളമായി വാങ്ങുന്ന പ്രൊഡക്ടുകളിൽ ഒന്നാണ് സ്മാർട്ട്ഫോണുകൾ. 7,000 രൂപയിൽ താഴെ മാത്രം വിലയുള്ള ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ആമസോണിലൂടെ ലഭിക്കുന്ന 7000 രൂപയിൽ താഴെ വിലയുള്ള അഞ്ച് സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇവയെല്ലാം വിലയ്ക്ക് ചേർന്ന മാന്യമായ സവിശേഷതകൾ ഉള്ള ഡിവൈസുകളാണ്. യഥാർത്ഥ വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഈ ഡിവൈസുകൾ നമുക്ക് ആമസോണിലൂടെ സ്വന്തമാക്കാൻ സാധിക്കും.
പാനസോണിക്ക് ഇലുഗ I6
സവിശേഷതകൾ
• ഫ്ലാഷോടുകൂടിയ 8 എംപി പ്രൈമറി ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• 5.45 ഇഞ്ച് (13.84 സെ.മീ) 480 x 960 പിക്സൽസ് ഐപിഎസ് ഡിസ്പ്ലേ
• 2ജിബി റാം
• 16 ജിബി ഇന്റേണൽ മെമ്മറി (256 ജിബി വരെ എക്സ്പാൻഡ് ചെയ്യാം)
• ഡ്യുവൽ സിം (നാനോ+മൈക്രോ)
• ആൻഡ്രോയിഡ് പൈ v9.0 ഓപ്പറേറ്റിംഗ് സിസ്റ്റം
• 3000mAh ബാറ്ററി
ഐറ്റൽ എ23 പ്രോ
സവിശേഷതകൾ
• 5 ഇഞ്ച് ബ്രൈറ്റ് ഡിസ്പ്ലേ
• 8 ജിബി റോമിനൊപ്പം 1 ജിബി റാം
• സ്മാർട്ട് ഫേസ് അൺലോക്ക്
• സ്‌മാർട്ട് പവർ മോഡിനൊപ്പം 2400എംഎഎച്ച് ബാറ്ററി
• ജിയോ സിം ലോക്ക്
സിഫിയോ കെകയ് പ്രൈം-5
സവിശേഷതകൾ
• 6.26 ഇഞ്ച് ഫുൾ സ്ക്രീൻ ഡിസ്പ്ലേ, 1980x1080 പിക്സൽസ്
• 2 ജിബി റാം
• 32 ജിബി ഇന്റേണൽ സ്റ്റോറേജ് (മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാം)
• ഫ്‌ളാഷോടു കൂടിയ 8 എംപിക്‌സ് പിൻക്യാമറ
• 5 എംപി സെൽഫി ക്യാമറ
• 3400 mAh നോൺ റിമൂവബിൾ ബാറ്ററി ലി-പോളിമർ ബാറ്ററി
• ആൻഡ്രോയിഡ് 9.0
• 1.3 Ghz ക്വാഡ് കോർ പ്രോസസർ
ഐകൽ കെ320
സവിശേഷതകൾ
• 13എംപി പിൻ ക്യാമറ
• 8എംപി ഫ്രണ്ട് ക്യാമറ
• മെയ്ഡ് ഇൻ ഇന്ത്യ
• 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ
• 4ജി ഡ്യുവൽ സിം (4ജി+2ി)
• 3600 mAh ബാറ്ററി
• 4ജിബി റാം
• 64 ജിബി സ്റ്റോറേജ് (സ്റ്റോരേജ് എക്സ്പാൻഡ് ചെയ്യാം)
• ഡ്യുവൽ സിം (4ജി+2ജി
• 4ജി വോൾട്ടി
• 1.3 Ghz ക്വാഡ് കോർ
• ആൻഡ്രോയിഡ് 8.1 ഓറിയോ
ഐസ്മാർട്ട് ബോൾഡ്
സവിശേഷതകൾ
• 5.5 ഇഞ്ച് ഫുൾ സ്ക്രീൻ ഡിസ്പ്ലേ (1980x1080 പിക്സൽസ് റസലൂഷൻ)
• 2 ജിബി റാം
• ഹൈബ്രിഡ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് ഇന്റേണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാം
• 16 ജിബി ഇന്റേണൽ സ്റ്റോറേജ്
• 5 എംപിക്‌സ് പിൻ ക്യാമറ
• 2 എംപി സെൽഫി ക്യാമറ
• 3000 mAh ലി-പോളിമർ ബാറ്ററി
• ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്


Click it and Unblock the Notifications